സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“ദ്വീപിന്റെ മാനേജർ ആണ് എൽദോ. അയാൾ ഈ ദ്വീപ് ഉണ്ടാക്കാൻ വർഷണങ്ങൾക്ക് മുൻപേ മനു വർമ്മയുടെ കൂടെ ഉണ്ടായിരുന്നതാണ് പിന്നെ അതിന്റെ നവീകരണത്തിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അവിടെ തന്നെ കൂടി. മനു വർമ്മ അയാൾക്ക് അവിടെ തന്നെ താമസിക്കാൻ ഇടം നൽകി. അയാൾ ദ്വീപിലെ കാര്യങ്ങൾ എല്ലാം ഒരു കുറവും വരാതെ നന്നായി നോക്കുന്നുണ്ട്”.

“അത് കൊള്ളാമല്ലോ”, ആദിത്യൻ ഡ്രിങ്കിൽ നിന്ന് ഒരു സിപ്പ് കൂടെ എടുത്ത് കൊണ്ട് പറഞ്ഞു. “ഞാൻ അവിടെ എത്തിക്കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്?”.

പ്രിയ ഡ്രിങ്ക് മേശയുടെ മുകളിൽ വച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾ അവിടെ എത്തിക്കഴിഞ്ഞാൽ എൽദോ താങ്കളെ മാസ്റ്റർ വർമ്മ എന്നോ മാസ്റ്റർ ആദിത്യ എന്നോ വിളിക്കും. ദ്വീപിൽ ഉള്ള സ്റ്റാഫുകൾ അത് അനുകരിക്കാൻ വേണ്ടി ആണ് അയാൾ അങ്ങനെ ചെയുന്നത്. താങ്കളെ സ്റ്റാഫുകൾ എല്ലാം തുടക്കം മുതലേ വിലയിരുത്തൻ തുടങ്ങും. താങ്കളുടെ അച്ഛന്റെ പേര് നിലനിർത്താൻ വേണ്ടി താങ്കൾ നല്ലോണം പരിശ്രമിക്കേണ്ടി വരും”.

“എന്ത് ചെയ്ത്?”, ആദിത്യൻ ചോദിച്ചു.

“ബിസിനസ്സുകളെ കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചും, താങ്കളുടെ പ്രീതിച്ഛായ മെച്ചപ്പെടുത്തിയും, പിന്നെ . . .”

ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ഇടയിൽ കയറി പറഞ്ഞു. “നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്? എന്റെ പ്രീതിച്ഛായ മെച്ചപ്പെടുത്തൽ?”.

“ഫോർബ്‌സ് മാഗസിനിൽ ഒരു ലേഖനം ഉണ്ടായിരുന്നു ഇപ്പോൾ ലോകത്തിൽ ആയിരത്തി എണ്ണൂറ് കോടിശ്വരന്മാർ ഉണ്ട്. മനു വർമ്മ മരിച്ചപ്പോൾ അതിന്റെ എണ്ണം ഒന്ന് കുറഞ്ഞു പക്ഷെ ഇപ്പോൾ അത് മൂന്നെണ്ണം കൂടി. താങ്കൾ ഇപ്പോൾ എല്ലാവരാലും തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറി ഇരിക്കുക ആണ്. താങ്കൾ പോകുന്ന ഇടത്തെല്ലാം പത്രക്കാരും ചാനലുകാരും താങ്കളുടെ ഫോട്ടോയും വിഡിയോയും പിടിക്കാൻ പുറകെ തന്നെ ഉണ്ടാവും”, പ്രിയ തോൾ ഉയർത്തി കൊണ്ട് പറഞ്ഞു. “ഉറപ്പായും കുറച്ച് കാലത്തേക്ക് എങ്കിലും ഉണ്ടാവും”.

“വക്കീൽ പ്രഭാകരൻ അതിനെ കുറിച്ച് പറഞ്ഞിരുന്നു”, ആദിത്യൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.

“അത് കൊണ്ട് ഞങ്ങൾക്ക് താങ്കളുടെ മുഖഛായ കത്ത് സൂക്ഷിച്ചെ പറ്റു, മനു വർമ്മയുടെ മകൻ എങ്ങനെ ഇരിക്കണം എന്ന് ആളുകൾ ഒരു മുൻ ധാരണ ഉണ്ടാവും താങ്കൾ അങ്ങനെ മാറിയേ പറ്റു. താങ്കൾക്ക് ആത്മവിശ്വസം ഉണ്ടാവണം, രസികൻ ആയിരിക്കണം, സമർത്ഥൻ ആയിരിക്കണം. ചൈത്രയെ പോലുള്ള സ്റ്റൈലിസ്റ്റുകൾ താങ്കൾ എന്ത് ധരിക്കണം എന്നുള്ളത് ശ്രേദ്ധിച്ച്കൊളളും, താങ്കളുടെ മുടിയുടെ സ്റ്റൈൽ, അങ്ങനെ ഒക്കെ. പക്ഷെ താങ്കളുടെ ശരീരഘടന ശെരിയാക്കാൻ താങ്കൾ കുറച്ച് കഷ്ട്ടപ്പെട്ടെ പറ്റു”.

“എന്ത്?”, ആദിത്യൻ ഒന്ന് മുരണ്ടു. താൻ തടിയൻ ആണ് എന്നല്ലേ ഇവർ പറഞ്ഞതിന്റെ അർഥം. അവൻ അത്യാവശ്യം നല്ല ശരീരഘടന ഉള്ളവൻ ആണ്. ശരീര വ്യായാമത്തിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസ്സം കൂട്ടുകാരുടെ കൂടെ വോളിബാൾ കളിക്കുകയും ചെയ്യും.

“ഞാൻ താങ്കളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല, ആദിത്യ”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇപ്പോൾ താങ്കൾ ഒരു ബീച്ചിൽ ഷർട്ടില്ലാതെ ഇരിക്കുക ആണെങ്കിൽ താങ്കളുടെ വയർ പുറത്തേക്ക് തള്ളി കുടവയർ പോലിരിക്കും, നേരെ നിൽകുമ്പോൾ കുടവയർ ഇല്ലെങ്കിൽ പോലും. പത്രക്കാർക്ക് അങ്ങനെ ഒരു ഫോട്ടോ കിട്ടിയാൽ അടുത്ത ദിവസത്തെ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ ആ ഫോട്ടോ ആയിരിക്കും. അത് കൊണ്ട് താങ്കളുടെ ശരീരം വളരെ പെട്ടെന്ന് ഒന്ന് കൂടെ മെച്ചപ്പെടുത്തി എടുക്കേണ്ടത് ഉണ്ട്”.

“ദ്വീപിൽ പത്രക്കാർ ഉണ്ടാകുമോ?”, ആദിത്യൻ പെട്ടെന്ന് ചോദിച്ചു.

“ഇല്ല, പക്ഷെ താങ്കൾ തിരിച്ച് വരുമ്പോൾ പത്രക്കാർ ഉണ്ടാവും അത് ഉറപ്പാണ്. അതുകൊണ്ട് താങ്കളുടെ ഫോട്ടോകളിൽ താങ്കൾ നന്നായി ഇരിക്കേണ്ടത് അത്യാവശ്യം ആണ്. അതാണ് ഞാൻ താങ്കളുടെ മുഖഛായ മെച്ചപ്പെടുത്തണം എന്ന് പറഞ്ഞത്”.

Leave a Reply

Your email address will not be published. Required fields are marked *