അവൾ തോൾ ആട്ടി കൊണ്ട് ഡ്രിങ്കിൽ നിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. “എനിക്ക് ഈ ഡ്രിങ്ക് വളരെ ഇഷ്ടമാണ്”.
ആദിത്യൻ അവന്റെ ഡ്രിങ്കിൽനിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. “കൊള്ളാം, നന്നായിട്ടുണ്ട്”.
“ദ്വീപിലുള്ള പേയിസ്ട്രി ഷെഫ് ഒരു മജിറ്റോ സോർബറ്റ് ഉണ്ടാക്കും അത് ഇതിലും ഉഗ്രൻ ആണ്”.
“അപ്പോൾ ദ്വീപിനെ കുറിച്ച് പറയു. അവിടം എങ്ങനെ ആണ്?”, ആദിത്യൻ ചോദിച്ചു.
“അത് ഒരു സ്വർഗ്ഗമാണ്. ചൂടുള്ള കാലാവസ്ഥ ആണ് പക്ഷെ വൈകുന്നേരം ആകുമ്പോൾ ഒരു തണുത്ത കാറ്റ് ദ്വീപിലൂടെ അടിച്ച് തുടങ്ങും. അവിടത്തെ വായുവും നല്ല ശുചിത്വം ഉള്ളത് ആണ്. അവിടെ വെള്ള മണൽത്തരികൾ വിരിച്ച ബീച്ചുകൾ ഉണ്ട്. പളുങ്ക് പോലെയുള്ള നീല നിറത്തിൽ ഉള്ള വെള്ളം ഉണ്ട്. അവിടെ കടലോരത്ത് പന മരങ്ങൾ കാറ്റിന്റെ ശക്തിയിൽ ആടി ഉലഞ്ഞ് കൊണ്ടിരിക്കും. താമസ സൗകര്യങ്ങൾ വളരെ ആഡംബരപൂർവം ആണ്. അതിലെ പ്രധാന വീട് ഒരു ജാപ്പനീസ് ആർക്കിടെക്ച്ചറിൽ ഒരു ബീച്ച്ഹട്ട് ഉൾപ്പെടുത്തിയ പോലെ ആണ്”.
“ഒരു സ്ഥല കച്ചവടക്കാരൻ പറയുന്നത് പോലെ ഉണ്ട്”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവിടെ വന്ന ഒരു ഗസ്റ്റ് ആ സ്ഥലത്തെ ഇങ്ങനെ ആണ് വിവരിച്ചത് അത് മനസ്സിൽ തങ്ങി പോയി. പിന്നെ വേറെ എന്താ?. അവിടെ വേറെ പല തരത്തിൽ ഉള്ള സൗകര്യങ്ങൾ ഉണ്ട്. ഒരു ജിം, സ്വിമ്മിങ്‌പുളുകൾ, ഒരു ക്ലബ്, റെക്കോർഡിങ് സ്റ്റുഡിയോ, ഹെലിപാഡുകൾ, പിന്നെ ഒരു ബോട്ട് ജെട്ടിയും. അവിടെ കടലിൽ റൈഡിന് പോകാൻ വേണ്ടി രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ട്. ബിസിനസ്സുകൾ എല്ലാം അവിടെ തന്നെ ഇരുന്ന് നടത്തികൊണ്ട് പോകാനുള്ള എല്ലാ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. പിന്നെ ടെന്നീസ് കോർട്ടുകളും, മെഡിക്കൽ ക്ലിനിക്കും, കുറെ ഗസ്റ്റുകൾക്ക് താമസിക്കാനുള്ള വീടുകളും ഉണ്ട്”.
“ദ്വീപ് അപ്പോൾ വളരെ വലുതായിരിക്കും അല്ലോ”, ആദിത്യൻ ചോദിച്ചു.
“ദ്വീപ് കണ്ടാൽ അത്ഭുതപ്പെടുന്ന ഒന്നാണ് പക്ഷെ അത്രക്ക് വലുത് അല്ല. മറ്റു ദ്വീപുകളെ വച്ച് തട്ടിച്ച് നോക്കുമ്പോൾ അത് ഒരു ചെറിയ ദ്വീപാണ്. രണ്ട് മലകൾക്ക് നടുവിൽ ആണ് ദ്വീപിലുള്ള സൗകര്യങ്ങൾ എല്ലാം പണിത് ഉയർത്തിയത്. പടിഞ്ഞാറ് വശത്തതാണ് പ്രധാന വീട് സ്ഥിതി ചെയുന്നത്. കിഴക്ക് വശത്തതാണ് ഗുസ്റ്റുകൾക്ക് ഉള്ള താമസ സൗകര്യം ഉള്ളത്. തെക്കേ വശത്ത് കടൽ തീരങ്ങൾ ആണ്. വടക്ക് വശത്ത് കുന്നുകൾ ആണ്. പ്രധാന വീട്ടിൽ നിന്ന് സൂര്യസ്തമനം കാണാൻ ഒരു പ്രേത്യേക ഭംഗി ആണ്”.
“ദ്വീപിൽ എത്ര ആൾകാർ ഉണ്ട്?”.
“സെർവിങ് സ്റ്റാഫ്, കിച്ചൻ സ്റ്റാഫ്, മൈന്റനെൻസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, ഡോക്ടർസ്, ട്രെയിനെർസ്, സെക്യൂരിറ്റി . . . .”.
“അപ്പോൾ ഒരുപാട് ആൾകാർ ഉണ്ടല്ലേ?”, ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു. അവൻ വിജാരിച്ചു അവൾ ഒരു പത്ത് പേർ ഉണ്ട് എന്നാണ് പറയാൻ പോകുന്നത് എന്ന്.
“എനിക്ക് തോന്നുന്നത് ഏകദേശം ഒരു തൊണ്ണൂറ് ആൾകാർ എങ്കിലും ഒരേ സമയത്ത് അവിടെ ഉണ്ടാവും, പക്ഷെ അവർ അവിടെ സ്ഥിരമായി ഉണ്ടാവാർ ഇല്ല. നാല് മാസം ജോലി പിന്നെ രണ്ട് മാസം അവധി അങ്ങനെ ആണ് അവിടത്തെ ജോലിക്കാരുടെ ജോലി സമയം നിശ്ചയിച്ച് ഇരിക്കുന്നത്. എൽദോ മാത്രമാണ് അവിടെ തന്നെ താമസിച്ച് ജോലി നോക്കുന്നത്.”, പ്രിയ പറഞ്ഞു.
“ആരാ എൽദോ?”.