“നമുക്ക് അങ്ങോട്ട് ഇറങ്ങാം?”, ജെറ്റിന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പ്രിയ പറഞ്ഞു.
ആദിത്യൻ ചിന്തിച്ചു രാജ്യത്തിന് പുറത്ത് പോകാൻ ഉദ്ദേശിക്കുക ആണെങ്കിൽ ആഡംബരമായ പ്രൈവറ്റ് ജെറ്റ് തന്നെ ആണ് നല്ലത്. വലിയ ലെതർ ചാരുകസേരകൾ, വലിയ ടീവി, ഡിവിഡി പ്ലയെർ, ഗെയിംസ്, ഡ്രിങ്ക്സ്, ഉഗ്രൻ ഭക്ഷണം, അടിപൊളി ഇന്റർനെറ്റ് കണക്ഷനും. ഷവറുള്ള ബാത്റൂമുകൾ, അടുക്കളയിൽ കോഫി ഉണ്ടാക്കുന്ന ഒരു മെഷീൻ. ആഡംബരം ഒരു ഇരുമ്പ് ലോഹ കുഴലിൽ മുപ്പതിനായിരം അടി ഭൂമിക്ക് മുകളിൽ.
“ജെറ്റ് ശെരിക്കും അടിപൊളി ആയിട്ട് ഉണ്ട്”, കസേരയിൽ ഇരുന്ന് കൊണ്ട് ആദിത്യൻ പറഞ്ഞു.
“ആഡംബര ജെറ്റിൽ താങ്കൾ ആദ്യമായി പോവുക ആണോ?”, അവന്റെ മറുവശത്തുള്ള വേറൊരു കസേരയിൽ ഇരുന്ന് കൊണ്ട് പ്രിയ ചോദിച്ചു.
“സാധാ ഫ്ലൈറ്റിൽ എക്കണോമി ക്ലാസ്സിൽ മാത്രമേ യാത്ര ചെയ്തിട്ടുള്ളു”, ആദിത്യൻ പറഞ്ഞു.
“ഇനി മുതൽ മിക്കവാറും താങ്കൾ പറക്കുന്നത് എല്ലാം ആഡംബര ജെറ്റുകളിൽ ആയിരിക്കും. സീറ്റ് ബെൽറ്റ് ഇട് ഏതാനും നിമിഷങ്ങക്ക് ഉള്ളിൽ നമ്മൾ പുറപ്പെടും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശെരി”, ആദിത്യൻ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ആലോജിച്ചു. ഇന്നത്തെ ദിവസം തുടങ്ങിയത് ഓഫീസിൽ പണി തിരക്കോടെ ആയിരുന്നു. അവൻ പ്രോജക്ടിന്റെ ബഡ്ജറ്റ് എങ്ങനെ നിയന്ധ്രിക്കാം എന്നും ഫൈനാൻഷ്യൽ റിപ്പോർട്ടിങ്ങിലെ പ്രേശ്നങ്ങളെയും കുറിച്ച് ഒരു ലഘു രേഖ തയ്യാറാക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. ഇപ്പോൾ താൻ ഒരു പ്രൈവറ്റ് ജെറ്റിൽ കരീബിയയിൽ ഉള്ള ഒരു പ്രൈവറ്റ് ദ്വീപിലേക്ക് തന്റെ പെങ്ങമ്മാരെ കാണാൻ പോയി കൊണ്ട് ഇരിക്കുകയാണ്.
ആദിയയുടെയും ആദിരയുടെയും ചിന്ത വന്നതും അവൻ പെട്ടെന്ന് അസ്വസ്ഥൻ ആയി തല കുടഞ്ഞ് കൊണ്ട് ഒന്ന് മുരണ്ടു.
“എന്തെങ്കിലും പ്രെശ്നം ഉണ്ടോ, ആദിത്യ?”, പ്രിയ ചോദിച്ചു. “ജെറ്റിൽ പോകുന്നതിൽ താങ്കൾക്ക് പേടി ഉണ്ടോ?”.
“എന്ത്?, ഇല്ല. പറക്കുന്നതിൽ എനിക്ക് ഒരിക്കലും പേടി തോന്നിയിട്ട് ഇല്ല”. അവൻ ഗോവയിൽ വച്ച് ഉണ്ടായ കാര്യങ്ങൾ അവളോട് പറയണോ എന്ന് ചിന്തിച്ചു. അവളെ കുറച്ച് കൂടെ മനസ്സിലാക്കിയതിന് ശേഷം പറയാം എന്ന് തീരുമാനിച്ചു. അന്ന് അവനും അവന്റെ പെങ്ങമ്മാരും മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇത് ആരോടും പറയേണ്ട ആവശ്യം ഇല്ലായിരുന്നു പക്ഷെ ഇത് അങ്ങനെ അല്ല അവരുടെ അഞ്ച് കൂട്ടുകാർക്കും ഇതിനെ കുറിച്ച് അറിയാം.
പ്രിയ തല നേരെ വച്ച് കസേരയിലേക്ക് ചാരി കിടന്നു കൊണ്ട് പറഞ്ഞു. “ഞാൻ പണ്ട് പ്ലെയിനിൽ കയറുന്നത് വളരെ പേടിച്ചിരുന്നു. യാത്രകൾ ചെയ്ത് ശീലമായപ്പോൾ അത് ഒരു പ്രേശ്നമേ അല്ലാതെ ആയി”.
ആ സമയത്ത് ജെറ്റിന്റെ പൈലറ്റ് അവരുടെ മുൻപിൽ വന്ന് തന്റെ പേര് റിച്ചാർഡ് എന്നാണ് എന്ന് പരിചയപ്പെടുത്തി. അദ്ദേഹം ലൈഫ് ജാക്കറ്റിനെ കുറിച്ചും ഇപ്പോളത്തെ കാലാവസ്ഥയെ കുറിച്ചും ഫ്ലൈറ്റ് സമയത്ത് തന്നെ എത്തും എന്നും പാഞ്ഞു.
അദ്ദേഹം കോക്പിറ്റിലേക്ക് കയറി വാതിൽ അടച്ച് നിമിഷങ്ങൾക്ക് അകം ജെറ്റ് ചലിച്ച് തുടങ്ങി. ജെറ്റിന്റെ വേഗത കാരണം ആദിത്യൻ ഒന്നുകൂടെ കസേരയിലേക്ക് അമർന്ന് പോയി. ജെറ്റ് റൺവെയിൽ നിന്ന് വായുവിലേക്ക് ഉയർന്നു. അവൻ ചെറിയ ജനാലയിലൂടെ താഴേക്ക് നോക്കി. കാറുകളുടെ