§ സ്വർഗ്ഗ ദ്വീപ് 3 §
Swargga Dweep 3 | Author : Athulyan | Previous Part
ആമുഖം:
ഈ അദ്ധ്യായത്തിൽ കഥക്ക് കൂടുതൽ പ്രാധാന്യം നൽകിയത് കൊണ്ട് ലൈംഗികവേഴ്‌ച്ചകൾ ഒന്നും തന്നെ ഇല്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഈ കഥ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.
അദ്ധ്യായം [3]:
വക്കീൽ ലിമോസിൻ കാണിച്ച് തന്ന് തിരിഞ്ഞ് നടക്കുമ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. ആദിയയോടും ആദിരയോടും പറയാനായി നൽകിയ സന്ദേശം മുൻകൂട്ടി ആലോചിക്കാതെ അപ്പോൾ മനസ്സിൽ തോന്നിയ ഒന്ന് ആണ്. അഥവാ അവർ എന്നെ തിരിച്ചറിഞ്ഞാൽ തന്നെ പഴയ കാര്യങ്ങൾ ഒന്നും വിട്ട് പറയാതിരിക്കാൻ ആണ് ആ സന്ദേശം നിൽകിയത്. “എനിക്ക് പെങ്ങമ്മാർ ഉണ്ടായിരുന്നെന്ന് ഞാൻ മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ച് പോവുകയാണ്”, എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ തമ്മിൽ കാണുമ്പോൾ ആർക്കും ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല എന്ന കാര്യം വ്യെക്തം ആവും. “ഞാൻ അവരെ നാളെ ആദ്യമായി കാണാൻ കാത്തിരിക്കുക ആണ്”, എന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ മുൻപേ കണ്ടിട്ടുണ്ട് എന്നത് ആരോടും പറയരുത് എന്ന ഒരു രഹസ്യ സന്ദേശവും അതിൽ ഒളിഞ്ഞിരിക്കുന്നു. അഥവാ അവർ രണ്ടു പേരും തന്നെ ഓർത്തിരിക്കുന്നില്ലെങ്കിൽ ആദ്യമായി പെങ്ങമ്മാരെ കാണാൻ കൊതിക്കുന്ന ഒരു ആങ്ങളയുടെ സ്നേഹ സന്ദേശമായി അത് മാറുകയും ചെയ്യും.
ആദിത്യന് പെട്ടെന്ന് അങ്ങനെ ഒരു സന്ദേശം കൊടുക്കാൻ തോന്നിയ മനസാന്നിധ്യത്തെ ഓർത്ത് അഭിമാനം തോന്നി, മനസ്സിന് ഇപ്പോൾ ഒരൽപം ആശ്വാസം കിട്ടുന്നുണ്ട്.
“മിസ്റ്റർ വർമ്മ”
കാറിന്റെ അടുത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ആദിത്യൻ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. “ഹായ്?”.
“ഞാൻ എലിസബത്ത് താങ്കളുടെ ഇന്നത്തെ ഡ്രൈവർ”, എലിസബത്ത് മുടി ബോബ് കട്ട് ചെയ്ത ഒരു മുപ്പതിന് അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു. സാധാരണ ലിമോസിൻ ഡ്രൈവർമാർ ധരിക്കുന്നത് പോലെ ഒരു കറുത്ത കോട്ടും, വെള്ള ഷർട്ടും, കറുത്ത ടൈയും, പിന്നെ ഒരു കറുത്ത കൂർത്ത തൊപ്പിയും ആയിരുന്നു അവളുടെ വേഷം.
“ഹായ് എലിസബത്ത്, എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി”.
അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. “ശെരി ആദിത്യൻ സാർ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്?”.