“ഓഹോ”, അവൾ പയ്യെ പറഞ്ഞു. “ഞാൻ ആണോ എന്ന് അറിയാനായി എന്നെ പോലെ ഇരുന്നവളുടെ അടുത്ത് നിന്ന് നീ ഒരു ലാപ് ഡാൻസ് വാങ്ങി”. അവളുടെ മുഖ ഭാവത്തിൽ നിന്ന് അവൾക്ക് ഇത് വളരെ രസകരം ആയി തോന്നി എന്ന് ആദിത്യന് മനസ്സിലായി.
“അതെ”, ആദിത്യൻ സമ്മതിച്ചു. “ഞാനും അരവിന്ദും നാട്ടിൽ നിന്ന് വരുമ്പോഴേ ജോളിക്ക് സ്ട്രിപ്പ് ക്ലബ്ബിൽ പോകാമെന്ന് വാക്ക് കൊടുത്തത് ആണ്”.
“നിനക്ക് നഗ്നരായ സ്ട്രിപേഴ്സിനെ കാണാൻ ഇഷ്ടം അല്ലെ?”, അവൾ പെട്ടെന്ന് ചോദിച്ചു.
“അല്ല . . .ഞാൻ പറഞ്ഞത് . . . അതെ”, ആദിത്യൻ ഒന്ന് വിക്കി. അവൾ വെറുതെ വാരുകയാണെന്ന് അവന് മനസ്സിലായി. “കൊള്ളാം”, അവൻ ചിരിച്ചു.
“അത് നന്നായിരുന്നോ?”, കൈയിൽ ഇരുന്ന ഡ്രിങ്കിൽ നിന്ന് കുടിച്ച് അവനെ നോക്കി ഒരു കണ്ണ് അടച്ച് കൊണ്ട് അവൾ ചോദിച്ചു.
“ഏത് നന്നായിരുന്നോ?”, ആദിത്യൻ ചോദിച്ചു.
“അവളുടെ ലാപ് ഡാൻസ്?, ജോളി പറഞ്ഞു നീ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന്”.
“നിനക്ക് ശെരിക്കും അറിയണോ?”, ആദിത്യൻ ചോദിച്ചു. അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്ക് അറിയണം”.
“എന്തിന്?”.
“എല്ലാവരും അത് ഞാൻ ആണെന്ന് വിചാരിക്കുമ്പോൾ എനിക്ക് അറിയണം അവൾ നന്നായിരുന്നോ എന്ന്. എനിക്ക് എന്റെ മുഖചായ കാത്ത് സൂക്ഷിക്കണ്ടേ”.
സ്ട്രിപ്പ് ക്ലബ്ബിൽ പോയത് കൊണ്ട് തന്നെ ഒരു വൃത്തി കെട്ടവൻ ആയി അവൾ കാണുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആദിത്യൻ ചിരിച്ചു. ജോളിയുടെ സംസാരം കേട്ട് ആനിയും നവ്യയും നീരസം പ്രകടിപ്പിക്കുന്നത് ആദിത്യൻ ശ്രദ്ധിച്ചു. അരവിന്ദും നയനും നന്നായി ഇടപഴകുന്നതും അവൻ ശ്രദ്ധിച്ചു.
“അവർ നന്നായി ഇടപഴകുന്നുണ്ട്”, ആദിത്യൻ പതിയെ ഷംനയോട് പറഞ്ഞു.
“ശെരിയാണ്”, അവൾ തല ആട്ടി. “അവർ നല്ല ചേർച്ച ഉണ്ട്. എനിക്ക് അതിൽ സന്ദോഷം ഉണ്ട്”.
“അപ്പോൾ നമ്മുടെ കാര്യം?”, ആദിത്യൻ പെട്ടെന്ന് ചോദിച്ചു.
അവളുടെ കവിളുകൾ ചുവന്ന് തുടുത്തു. “ഇതുവരെ കുഴപ്പം ഒന്നും ഇല്ല, നമുക്ക് നോക്കാം”.
“അപ്പൊ ഞാൻ കുഴപ്പമില്ല എന്ന് നിനക്ക് തോന്നുന്നുണ്ട്”, ആദിത്യൻ പതുക്കെ ചോദിച്ചു.