സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9 [Binoy T]

Posted by

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 9

Swapnangal Ningal Swarga Kumaarikal Part 9 | Auhor : Binoy T

Previous Parts

 

കിഴക്കു ചെറുതായി വെള്ള വീശി തുടങ്ങി. ശ്രീമംഗലം തറവാട് മെല്ലെ ഉണർന്നു തുടങ്ങി. മുറ്റം അടിക്കലും പശുവിനെ കറക്കലും ആയി ജോലിക്കാർ സജീവം ആയി തുടങ്ങി.

നന്ദുട്ടി രാവിലെ തന്നെ കുളിച്ചു ഒരുങ്ങി, താഴെ മുറിയിൽ കിടന്നു ഉറങ്ങുകയായിരുന്നു അഞ്ജലിയെയും അതിരയെയും ഉണർത്താനായി താഴേക്ക് പോയി.ഞാനും പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു താഴേക്ക് ചെന്നു.

മാധവൻ ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതും എഴുന്നേറ്റു പത്രം എന്റെ നേർക്ക് നീട്ടി .

“പത്രം വായിച്ചിട്ട് മതി” ഞാൻ പറഞ്ഞു

“നല്ലപോലെ ഉറങ്ങി യോ?. മുഖത്തു നല്ല ക്ഷീണം ഉണ്ട്” മാധവൻ ചോദിച്ചു

“ഉറക്കം ശരിക്കും കിട്ടിയില്ല.” ഞാൻ മറുപടി പറഞ്ഞു.

ഞാനും മാധവനും ഏകദേശം സമപ്രായക്കാർ ആണ്. അത് കൊണ്ട് തന്നെ എന്ത് ചേർത്ത് വിളിക്കും എന്ന് ഉള്ള ചിന്ത രണ്ടാൾക്കും ഉണ്ട്.

“ഇതാ ബാലേട്ടാ ചായ” ശ്രീലേഖ ചായ യുമായി ഉമ്മറത്തേക്ക് വന്നു.

“ശ്രീധരേട്ടൻ വിളിച്ചിരുന്നു. അമ്മ ഇപ്പോൾ മുറിയിൽ ആണ്. ഇന്ന് ഉച്ചക്ക് മുന്നേ തന്നെ വരും. അവിടെ അമ്മ ക്ക് കിടക്ക പൊരുതിയില്ല. പിന്നെ നന്ദുട്ടിയെ കാണാഞ്ഞിട്ട് മേല അമ്മക്ക്”.ശ്രീലേഖ തുടർന്നു.”എന്തിനാ എല്ലാവരേയും അറിയിച്ചു ബുദ്ധിമുട്ടിച്ച എന്ന് പറഞ്ഞു ശ്രീധരേട്ടനോട് കയർത്തുന്നു”

“ഇതൊക്കെ ബുദ്ധിമുട്ടാനോ” ഞാൻ ചായ മേടിച്ചു കൊണ്ട് ചോദിച്ചു.

“മാധവൻ ചായ കുടിച്ചില്ല?” ഞാൻ ചോദിച്ചു.

“രാവിലെ ആയിരിക്കുന്നു” മാധവൻ മറുപടി പറഞ്ഞു.

” നന്ദുട്ടി എന്തിയെ?” ഞാൻ ശ്രീലേഖയോട് ചോദിച്ചു.

“മൂവരും കൂടി ഇറങ്ങിയുട്ടുണ്ട്. തൊടിയിൽ എവിടേലും കാണും. വിളിക്കണോ ബാലേട്ടാ.” ശ്രീലേഖ ചോദിച്ചു.

“വേണ്ട വേണ്ട . ഇന്നലെ മുഴുവനും മൂഡ് ഓഫ് ആയിരുന്നു അവൾക്കു”. ഞാൻ പറഞ്ഞു.

“അതൊക്കെ ഇവിടത്തെ രണ്ടെണ്ണത്തിനെയും കണ്ടപ്പോൾ മാറി. പ്രാതൽ ഉടനെ എടുക്കാട്ടോ” എന്ന് പറഞ്ഞു ശ്രീലേഖ ഉള്ളിലേക്ക് പോയി.

“മഴയെക്കെ ഉണ്ടോ ഇവിടെ” ചായ ഒന്ന് രുചിച്ചിട്ടു മാധവന്നോടു ചോദിച്ചു ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *