സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 18
Swapnangal Ningal Swarga Kumaarikal Part 18 | Auhor : Binoy T
Previous Parts
അച്ഛൻ – മകൾ
ഉറക്കം ഉണർന്നു കാര്യങ്ങൾ എക്കെ കഴിഞ്ഞു താഴെ ചെന്നു. പ്രാതൽ കഴിഞ്ഞു, ഒന്നു, രണ്ടു ഫോൺ കോളും നടത്തി ആശുപതിയിലേക്കു. ഇപ്പോൾ ഏകദേശം ഒരാഴ്ചയ്ക്കുന്നു ലീവ് എടുത്തിട്ട്. രണ്ടു ദിവസം കൂടി കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ഡേറ്റ് കൊടുത്തോളാൻ സ്റ്റാഫ് നേഴ്സ് നോട് പറഞ്ഞു. പത്രം വായനയുമായി ഉമ്മുറത്തിരിക്കുമ്പോൾ ലക്ഷ്മി വന്നു അവിടേക്കു.
“‘അമ്മ ചോദിക്കുന്നണ്ട് ഉടനെ തന്നെ തിരിച്ചു പോകണോ? അതോ ഒരാഴ്ച കൂടി നിന്നൂടേ എന്ന്.”
“നന്ദുട്ടിയുടെ ക്ലാസ്, പിന്നെ നിന്റെ ലീവ് എല്ലാം നോക്കണ്ടേ നമുക്ക്.” ഞാൻ അത്രയും പറഞ്ഞു നിർത്തി.
” നന്ദുട്ടിയുടെ കോൺഫറൻസ് എങ്ങെനെ ഉണ്ടായിരുന്നു. ഇടക്കേക്കെ വല്ലാത്ത ചിന്തയിലാണ് ആള് ഇപ്പോൾ”.
ലക്ഷ്മി ആ പറഞ്ഞത് എന്നെ അല്പം ഒന്ന് അലട്ടി.എന്ത് പറയണം എന്ന് അറിയാതെ ഞാൻ അല്പം ഒന്നും പതറി. പിന്നെ തുടർന്നു.
“നിന്നോട് അവൾ പറഞ്ഞായിരുന്നു അവൾക്കൊരു ഓഫർ കിട്ടിയിട്ടുണ്ട് റിസർച്ച് ചെയ്യാനായി.”
“അതെ സൂചിപ്പിച്ചു എന്നോടവൾ. ഏട്ടൻ എന്താ തീരുമാനിച്ചേ ? വിടാം എന്നാണോ.”
“അവളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള പ്രാപ്തിയായില്ലേ അവൾക്കു. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ..”
“അതെ കൊച്ചു കുട്ടി ഒന്നും അല്ല. അതാ നെഞ്ചിനകത്തു ഒരു കനൽ. എന്ത് തോന്യവാസവും കാണിക്കാൻ തോന്നുന്ന പ്രായമാ. ദൂരെ ഒരിടത്തു, നമ്മുടെ നോട്ടവും ഒന്നും ഇല്ലാതെ ” ലക്ഷ്മി പറഞ്ഞു.
“തോന്യവാസം കാണിക്കണമെങ്കിൽ എവിടെയും അകം നമ്മുടെ കണ്മുന്നിൽ തന്നെ” ഞാൻ പറഞ്ഞു.