ഞാൻ ഒന്നും വിശ്വസിക്കാൻ പോലുമാകാതെ കിടന്നു… എന്തൊക്കെയോ എൻ്റെ മുന്നിൽ മിന്നി മായുന്നു… ഉറങ്ങാൻ കഴിയുന്നില്ല… ഒരുപാട് സമയം കിടന്നു… ഇല്ല കഴിയുന്നില്ല… ഞാൻ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന KF strong ബീയർ എടുത്ത് കുടിച്ചു… അല്പം കഴിഞ്ഞപ്പോൾ തലക്ക് പിടിക്കാൻ തുടങ്ങി….
ഞാൻ എല്ലാം മറന്നു ഉറങ്ങാൻ കിടന്നു… അൽപ സമയത്തിനകം നല്ല ഉറക്കമായി…. ആ ഉറക്കത്തിൽ ഞാൻ ഒരു ദു:സ്വപ്നം കണ്ടൂ…. രാത്രി ആരോ വീടിൻ്റെ ബെല്ലടിക്കുന്നു…. ഒരുപാട് തവണ ബെല്ലടിച്ചിട്ടും ആരും തുറക്കുന്നില്ല.. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല കാലും കയ്യും ഒന്നും ഇല്ലാത്ത അവസ്ഥ….
അല്പം കഴിഞ്ഞപ്പോൾ ആരോ വാതിൽ തുറന്നു എന്തൊക്കെയോ ഒച്ചത്തിൽ സംസാരിക്കുന്നുണ്ട്….
പിന്നെ നിശബ്ദത….
അല്പ സമയത്തിന് ശേഷം ഞാൻ ഒരുപാട് പാമ്പുകൾ ഉള്ള ഒരിടത്ത് അകപ്പെട്ടു… എനിക്ക് വല്ലാത്ത അറപ്പ് തോന്നി .. പാമ്പ് എൻ്റെ കാലിലോക്കെ ചുറ്റി പിടിക്കുന്നുണ്ട്… അത് ഇഴഞ്ഞു മുകളിലേക്കും കേറുന്നുണ്ട്…. ഞാൻ കാല് കൊണ്ട് ചവിട്ടി കളഞ്ഞു… എന്നിട്ടും അത് പോകുന്നില്ല…. എന്നെ അതെല്ലാം കൂടി തള്ളി ഇട്ടു എന്നിട്ട് പുറത്തുകൂടി ഇഴയുന്നു…..ഒന്നും വ്യക്തമല്ല…. അതിൽ പലതും എൻ്റെ ഡ്രസിൻ്റെ ഉള്ളിലേക്ക് കേറുന്നു… സഹിക്കാൻ പറ്റുന്നില്ല….. എന്തൊക്കെയോ ചെയ്യുന്നു…. എൻ്റെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി…. ഇല്ല എൻ്റെ ശരീരത്തിൽ ഇപ്പൊ ഡ്രസ്സ് ഇല്ല… എന്തോ ഒരു പ്രകാശം എൻ്റെ നേരെ വരുന്നുണ്ട്…. അല്പം കൂടി കഴിഞ്ഞപ്പോൾ എൻ്റെ എവിടെയൊക്കെയോ… മുറിവ് പറ്റി…. വേദന കാരണം ഞാൻ ഒരുപാട് കരഞ്ഞു….
എന്നെ കഴുകൻ കൊത്തി വലിക്കുന്നു…. പച്ച ശരീരം കീറി മുറിക്കുന്ന വേദന……. എനിക്ക് ചുറ്റും ആരുമില്ല…. എന്നെ സഹായിക്കാനും ആരുമില്ല… എൻ്റെ കൈകാലുകൾക്ക് ബലമില്ല…..ഞാൻ ഉറക്കെ കരഞ്ഞു… പക്ഷേ ശബ്ദം പുറത്ത് വന്നില്ല…. ഇപ്പൊ ഞാൻ എവിടെയോ…..ഒറ്റപ്പെട്ട ഒരു സ്ഥലത്ത്…. ഉപേക്ഷിക്കപ്പെട്ട നിലയിൽ….. അതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി……
രാവിലെ 5 മണിക്കുള്ള അലാറം കേട്ടാണ് ഞാൻ ഉണർന്നത്…. ഹൊ എന്തൊരു വൃത്തികെട്ട സ്വപ്നമായിരുന്നു….നല്ല തണുപ്പ് ഉണ്ട്… പുതപ്പ് മാറ്റിയ ഞാൻ ഞെട്ടിപ്പോയി…..