“അറിഞ്ഞൊണ്ടല്ല.. സോറി ചേച്ചി….”
“ആ പോട്ടെ മോനെ.. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ലല്ലോ….അവിടവിടെ കുഞ്ഞു മുറിവ് ഉള്ളൂ… ദൈവം കാത്തു….” അമ്മ പറഞ്ഞു …
“അപ്പോ ആരും ഒന്നും അറിഞ്ഞിട്ടില്ല…. എനിക്ക് അല്പം ആശ്വാസമായി… പക്ഷേ എൻ്റെ ഉള്ളിലെ അഗ്നിപർവ്വതം പോട്ടത്തിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
എനിക്കൊന്നു കരയാൻ പോലും പറ്റുന്നില്ലല്ലോ…… എന്തൊരു അവസ്ഥയാണിത്… ലോകത്ത് ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുതേ…
അല്പസമയം കഴിഞ്ഞപ്പോൾ ടീനയുടെ പപ്പയും മമ്മിയും വന്നു… എനിക്ക് എന്തോ അവരോട് പോലും വെറുപ്പ് തോന്നി…. പക്ഷേ അത് പോലും എനിക്ക് കാണിക്കാൻ പറ്റുന്നില്ല…..
“എന്തിനാ മോളേ ഇത്ര രാവിലെ പോയത് നേരം വെളുത്തിട്ട് പോയാൽ പൊരാരുന്നോ….”
എല്ലാപേരും ഉള്ളത് കൊണ്ട് എനിക്ക് അവരുടെ ചോദ്യം അവഗണിക്കാൻ സാധിച്ചില്ല…
” പെട്ടെന്ന് അമ്മയെ കാണാൻ തോന്നി അതാ… മമ്മി……Sorry….”
അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…. പാവം…
24 മണിക്കൂർ observation കഴിഞ്ഞു പിറ്റേന്നു വീട്ടിൽ എത്തി… ഈ accident ഒരു കണക്കിന് അനുഗ്രഹമായി അല്ലെങ്കിൽ ശരീരത്തിലെ അടയാളങ്ങൾ എല്ലാം ചിലപ്പോ എല്ലാപേരും കണ്ടേനെ ഞാൻ എന്ത് പറയുമായിരുന്നു…..???
അങ്ങനെ കുറച്ചു ദിവസങ്ങൾക്കകം ശരീരത്തിന് പുറത്തുള്ള മുറിവുകൾ ഉണങ്ങി…. പക്ഷേ ഉള്ളിലുള്ള മുറിവുകൾ കൂടി വന്നു….. ദിവസങ്ങൾ കഴിയും തോറും എൻ്റെ അവസ്ഥ മോശമായികൊണ്ടിരുന്നു… എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല… എനിക്ക് എല്ലാപേരോടും ദേഷ്യമായി… ഓരോ ചെറിയ കാര്യത്തിന് പോലും ഞാൻ ഭയങ്കരമായി ദേഷ്യപെടും…. എൻ്റെ അനിയത്തിയെ ഒരു ചെറിയ കാര്യത്തിന് ആദ്യമായി തല്ലി….. അവളുടെ കരച്ചിൽ കണ്ട് എനിക്ക് പോലും സഹിച്ചില്ല….
റാം ഒരുപാട് തവണ വിളിച്ചു… പക്ഷേ എനിക്ക് അവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആയത്കൊണ്ട് അവനെ ഞാൻ പൂർണമായും avoid ചെയ്തു… എനിക്ക് പ്രേമം, സ്നേഹം എന്നു കേൾക്കുമ്പോഴേക്കും ഭയങ്കര ദേഷ്യമായി
അമ്മയും അച്ഛനും പലതവണ എന്നോട് ചോദിച്ചു എന്താണ് പറ്റിയെന്ന്… അവരോട് ഓരോന്ന് പറഞ്ഞു ഒഴിവായി…. ഞാൻ ഇതിന് മുൻപ് അവരോട് ദേഷ്യപെട്ടിട്ടെ ഇല്ല…. പ്രത്യേകിച്ച് അമ്മയോട്.. ഇപ്പൊൾ അമ്മയെ കാണുമ്പോ തന്നെ ഞാൻ എഴുന്നേറ്റ് പോകും…. പക്ഷേ അത് ഒരു മറയായിരുന്നു, എനിക്ക് അമ്മയെ ഫേസ് ചെയ്യാതെ ഇരിക്കാൻ….