“‘വാ സുലു …”‘ യാസീൻ വീട്ടിനകത്തേക്ക് ക്ഷണിച്ചപ്പോൾ സുലു ഒന്ന് മടിച്ചു . താക്കോൽ കൊണ്ട് യാസീൻ തുറന്നാൽ ഇവിടെയാരുമില്ലായെന്നുറപ്പായി . തിരികെ പോകണോ ?യാസീനെ ഒരു നോക്ക് കാണാനുള്ള കൊതികൊണ്ടല്ലേ താൻ വന്നത് ., ഇപ്പോഴിതാ അവനും താനും തനിച്ചൊരു വീട്ടിൽ …
“‘ യാസീ …””
“‘വലത് കാൽ വെച്ച് …”‘ സുലു അകത്തേക്ക് കയറാൻ മടിച്ചു നോക്കിയപ്പോൾ അവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു . സുലേഖ അവന്റെ കൈകളിൽ കൈ കോർത്തകത്തേക്ക് കയറി .
“‘ ഇരിക്ക് ഒരു മിനുട്ട് …””‘ യാസീൻ ഇറക്കുമതി ചെയ്ത സോഫ സെറ്റ് ചൂണ്ടി കാണിച്ചിട്ടകത്തേക്ക് നടന്നു .
തീക്കനലിൽ ഇരിക്കുന്നപോലെയാണവൾ സോഫയിൽ ഇരുന്നത് . മുകളിലെ ഫാൻ അഗ്നി പരത്തുന്നത് പോലെ തോന്നി . പർദ്ദക്കകത്തവളുടെ ശരീരം വെട്ടിവിയർത്തു .
“‘സുലു .. ഒന്നിങ്ങ് വാ “‘ യാസീൻ ഒരു മുറിയുടെ വാതിൽക്കൽ നിന്ന് വിളിച്ചപ്പോൾ സുലേഖ എഴുന്നേറ്റെങ്കിലും മുന്നോട്ട് നീങ്ങിയില്ല .
“‘പ്ലീസ് ..വാടോ .. “‘ യാസീൻ അവളുറെ അടുത്തേക്ക് വന്നു കൈ പിടിച്ചു .അവളാകെ വിറക്കുന്നുണ്ടായിരുന്നു ..
ആ വാതിൽ കടന്ന് അകത്തേക്ക് കയറിയ സുലേഖ ഒന്ന് നിശ്വസിച്ചു . ഫർണീഷ് ചെയ്ത ഒരു കിച്ചൻ ആയിരുന്നു അത് .
“” ഇന്നീ വീടിന്റെ പാല് കാച്ചലാണ് .. തീ കത്തിക്കൂ ..”‘ യാസീൻ പറഞ്ഞപ്പോൾ സുലേഖ അവനെ ഞെട്ടി നോക്കി .
“”‘ നീയായിരുന്നു എന്റെ സ്വപ്നത്തിലെ പെണ്ണ് .നിന്നെ കെട്ടാനാണ് ഞാൻ കൊതിച്ചത് . നിന്റെ കൂടെ ഈ വീട്ടിൽ ജീവിക്കാനാണ് ഞാനീ വീടിന് അഡ്വാൻസ് കൊടുത്തത് . മിന്ന് കെട്ടിയിട്ടില്ലന്നെ ഉള്ളൂ .. വലത് കാൽ വെച്ചെന്റെ പെണ്ണ് അകത്തേക്ക് കയറി . ഇനി പാല് കാച്ചൽ …””
“‘യാസീ …”‘സുലേഖ ഒന്ന് പതറി .
“പ്ലീസ് ..’”‘ അരിഞ്ഞു വെച്ചിരിക്കുന്ന പഴം പാലിൽ ഇട്ടവൻ സ്ററൗവ്വിനു മുകളിലേക്ക് വെച്ച് ലാമ്പ് അവളുടെ നേരെ നീട്ടി .
“” സമയമോ സന്ദർഭമോ ഒന്നും നോക്കണ്ട സുലു .. നിന്നെ ഇനി കിട്ടില്ല പ്ലീസ് . ബാക്കിയുള്ള ചടങ്ങുകളൊന്നും എനിക്ക് പ്രശ്നമല്ല . ഒന്ന് കത്തിക്കൂ “”‘ യാസീൻ വീണ്ടും അവളോട് കെഞ്ചിയപ്പോൾ സുലു തീ കൊളുത്തി .അവളുട കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്ക് വീണു .
“‘സുലു ..കരയരുത് പ്ലീസ് . എന്റെ ഒരഭിലാഷമാണിപ്പോൾ നടന്നത് .നിന്റെ കണ്ണീരിവിടെ വീഴാൻപാടില്ല .”‘യാസീൻ അവളുടെ കണ്ണീർ തുടച്ചിട്ട് തുനിഞ്ഞു കണ്ണിൽ മുത്തിയപ്പോൾ സുലേഖ ഒഒരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു .
“‘ഈ നിമിഷം ഈയൊരു നിമിഷം ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയാമോ സുലു ..””
അവന്റെ വിരലുകൾ അവളുടെ പുറത്തു തഴുകി , സുലേഖ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു ..