സ്വപ്ന സുന്ദരി സഫീന (ജിന്ന്)

Posted by

സ്വപ്ന സുന്ദരി സഫീന (ജിന്ന്)

SWAPNA SUNDARI SAFEENA AUTHOR : JINN

ഒരു തുടക്കകാരന്റെ കഥ എന്നു ഉള്ള നിലക്ക് വരുന്ന തെറ്റുകൾ പൊറുത്ത്, എന്തേലും കുറവുകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തരും എന്ന പ്രതീക്ഷയിൽ ,നിങ്ങളുടെ അനുഗ്രഹത്താൽ തുടങ്ങട്ടെ,, പര ദൈവങ്ങളെ മിന്നിച്ചേക്കണെ……

അതി സുന്ദരിയായി ഒരുങ്ങി നിൽക്കുന്ന പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിരമണീയമായ എന്റെ കൊച്ചു ഗ്രാമം, മഴകാലങ്ങളിൽ വാക്കുകൾ കൊണ്ട് പറഞ്ഞു തീരാത്ത വിധം ഒരുങ്ങി നിൽക്കുന്ന സുന്ദരി ആയിരുന്നു ഞങ്ങളുടെ നാട് എന്നു മറ്റു നാട്ടുകാർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഞങ്ങൾക്ക് വല്ലാത്ത സന്തോഷ അനുഭൂതി ആയിരുന്നു മനസ്സിൽ, പ്രകൃതി ഭംഗി കൊണ്ട് ദൈവം അനുഗ്രഹിച്ച സ്വന്തം നാടും നാട്ടുകാരും ഓക്കേ തന്നെ ആണെങ്കിലും ഇന്നത്തെ ദിവസം എന്റെ കാര്യത്തിൽ നേരെ തിരിച്ചു ആയിരുന്നു,
ജൂൺ മാസം – ഒരു തിങ്കളാഴ്ച ദിവസം ,
കൂട്ടിനു കാറ്റും മഴയും.., എല്ലാവരും ഇഷ്ട്ടപെടുന്ന നല്ല തണുത്ത കാലാവസ്ഥ, സാധാരണ ഉറങ്ങുന്നതിനേക്കാൾ കൂടുതൽ ഉറങ്ങി പോയി ഇന്നു ഞാൻ, അത് കൊണ്ട് തന്നെ ഇന്നലെ വിചാരിച്ച സമയത്തു എഴുന്നേൽക്കാനും ജോലിക്കു പോവാൻ ഇറങ്ങാനും പറ്റിയില്ല,
ഹോ, ഇന്നത്തെ തുടക്കം തന്നെ കുളമായല്ലോ ദൈവമേ, മൊബൈലിൽ സമയം നോക്കി കൊണ്ട് ഞാൻ ചാടി എഴുന്നേറ്റു,ബാത്ത് ടവൽ എടുത്തു ബാത്റൂമിലേക്കു ഓടി കയറി, പ്രഭാത കർമങ്ങൾ, നാസ്ത എല്ലാം വേഗത്തിൽ തീർത്തു കാർ എടുത്തു ഇറങ്ങി, സമയം ഒട്ടും കളയാൻ ഇല്ല, വേഗത്തിൽ തന്നെ കാർ എടുത്തു ഞാൻ ഇറങ്ങി,
പോക്കറ്റ് റോഡ് കഴിഞ്ഞു മെയിൻ റോഡിലേക്കു കയറുന്നിടത്തു എനിക്ക് വേണ്ടി ദൈവം അടുത്ത പരീക്ഷണം ഒരുക്കി വെച്ചിരുന്നു, സ്കൂൾ തുറന്ന തിരക്ക്, കച്ചവടക്കാർ, യാത്രക്കാർ, സ്കൂൾ വിദ്യാർത്ഥികൾ, മറ്റു ചെറുതും വലുതും ആയ വാഹനങ്ങൾ എല്ലാം കൊണ്ടും തിങ്ങി നിറഞ്ഞ നഗര റോഡുകൾ,
എല്ലാവരും ഇഷ്ട്ടപ്പെടുന്ന കാലാവസ്ഥ ആണെങ്കിലും ഒരു നിമിഷം ഈ മഴയേ ശപിക്കാത്തവർ ഉണ്ടാകില്ല… കലികാലം എന്ന് തോന്നും വിധം ആയിരുന്നു ബ്ലോക്ക്, എല്ലായിടത്തും വാഹങ്ങളുടെ ഹോൺ ഇടിമുഴക്കുന്ന ശബ്ദം , ചെവി തുളച്ചു കയറുന്നു,
ദൈവമേ ഇന്നു ടീം മെംബേർസ് മീറ്റിംഗ് ഉണ്ട്,സമയം 8 മണി, 8 .30 ആണല്ലോ മീറ്റിംഗ് തുടങ്ങേണ്ടത്, എല്ലാവർക്കും മാതൃക ആവേണ്ട ഞാൻ തന്നെ ലേറ്റ് ആയാൽ ബാക്കി ഉള്ളവരോട് കൃത്യനിഷ്ഠയെ കുറിച്ച് എനിക്ക് എങ്ങനെ പറയാൻ പറ്റും,,,,
ഇന്നത്തെ മീറ്റിംഗിൽ പറയേണ്ട മെയിൻ വിഷയംതന്നെ, ഡ്യൂട്ടി സമയത്തിന്റെ കാര്യം ആണ്, നീട്ടി ഒരു ശ്വാസം വീട്ടു ആ അവസ്ഥയെ ഞാൻ ഉൾക്കൊണ്ടു, പതുക്കെ പതുക്കെ വാഹനം മുമ്പോട്ടുനീങ്ങി, ദേഷ്യം കൊണ്ട് ഞാനും അടിച്ചു ഹോൺ,
പെട്ടന്നു എന്റെ മൊബൈൽ റിംഗ് ചെയ്തു, പൂർണമായ ശ്രദ്ധ പുറത്തു ആയതിനാൽ റിങ് ചെയ്തതു കേട്ട് കൊണ്ട് ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു,
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി ♩ ♪ ♫ ♬ ♭ ♮ ♯
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി ♩ ♪ ♫ ♬ ♭ ♮ ♯……. എടുത്തു നോക്കിയപ്പോൾ,
ദൈവമേ ഹോസ്പിറ്റലിൽ നിന്നും എന്റെ ടീം ലീഡർ ആണ് സഫീന !!!!
ഞാൻ: ഹലോ ,

Leave a Reply

Your email address will not be published. Required fields are marked *