ഞാൻ നേരെ മുകളിൽ പോയി ദീപ്തിയുടെ മുറിയിൽ പോയി അവളെ വിളിച്ചു..
അവൾ റെഡി ആയി കഴിഞ്ഞിരുന്നു . ബുക്സ് എടുക്കക ആയിരുന്നു .അവളും ഞാനും തിരികെ താഴെ വന്നപ്പോ.. ലേറ്റ് ആക്കിയതിന് അമ്മായി രണ്ടു കൊടുത്തു…
എന്റെ മനസ്സിൽ ഇത്തിരി സന്തോഷം ആയി… ഈ ജാട തെണ്ടി ക്കു രണ്ടു കിട്ടിയതിൽ.
അങ്ങനെ ഞങൾ ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു പോയി.. ഗേറ്റ് തുറന്നു… ഇത്തിരി വലിയ ഇരുനില വീടാണ്….
താഴെ ഒരു മുറിയും മുകളിൽ രണ്ടു മുറിയും ഉണ്ട്.. ചേച്ചിയുടെ മുറി മുകളിൽ ആണ്.. പക്ഷെ ഞങ്ങളെ പഠിപ്പിക്കുന്നത് ആ മുറിയിൽ വച്ചു അല്ല.. മുകളിൽ ഉള്ള മറ്റേ മുറിയിൽ ആണ്…
അത് ഉപയോഗിക്കാതെ കിടന്നിരുന്ന മുറി ആയിരുന്നു.. ട്യൂഷൻ എടുക്കുന്നത് കൊണ്ട് അവർ അത് റെഡി ആക്കി എടുത്തതാണ്…
ഒരു ചെറിയ ഡസ്ക് പോലുള്ള ടേബിൾ ഉം.. ഒപ്പം ചെറിയ ബെഞ്ച് പോലുള്ള കുശനും…
ഗായത്രി ചേച്ചി എനിക്കും ദീപ്തിക്കും ഓപ്പോസിറ്റയിരുന്നു ഇരുന്നു പഠിപ്പിച്ചത്..
നല്ലവിധം തന്നെ ആയിരുന്നു ചേച്ചി ഞങ്ങൾക്ക് ക്ലാസുകൾ എടുത്തു തന്നതും…
അങ്ങനെ ദിവസങ്ങൾ കൊറച്ചു കടന്നു പോയി പഠിപ്പിക്കലും റിവിഷൻ ഉം ടെസ്റ്റുകളും നടത്തി ട്യൂഷൻ പുരോഗമിച്ചു.. അതിന്റെ ഫലം എന്നവിധം എന്ന് പറയാൻ ഇമ്പ്രൂവ്മെന് എക്സാം ൽ നല്ലവിധം മാർക്കും ഉണ്ടായിരുന്നു എനിക്ക്..
പോരാത്തതിന് 8.30 ക്കു ക്ലാസ്സ് കഴിഞ്ഞു വന്നാൽ ഫുഡ് ക്കെ കഴിച്ചു.. ഞാനും ദീപ്തിയും 9.30 മുതൽ കംപൈൻ സ്റ്റഡി ഉം ഉണ്ടായിരുന്നു… ദീപ്തി കൊറച്ചു കൂടി എന്നോട് അടുത്തത് പോലെ എനിക്ക് തോന്നി. ഇപ്പൊ കൊറേ അധികം എന്നോട് സംസാരിക്കുന്നും ഉണ്ട് സ്കൂൾ ൽ വന്നാലും ക്ലാസ്സ് ൽ വച്ചു മിണ്ടും.. പോരാത്തിനു ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോ ക്ലാസ്സിൽ വരെ പോകുന്നത്.. അതൊക്കെ ചില വേട്ട വളിയന്മാർക്ക് അസൂയ ഉണ്ടാകുകയും ചെയ്തു… ഞങ്ങടെ ബന്ധവും വളർന്നു.. ഇപ്പോൾ ആ പഴയ ദേഷ്യം ഒന്നും എനിക്ക് അവളോട് ഇല്ലായിരുന്നു…
പണ്ട് അവൾക്കു വഴക് വാങ്ങി കൊടുക്കാൻ വഴി ഉണ്ടാകുന്ന ഞാൻ അവളെ പ്രോട്ക്ട് ചെയ്യുന്ന അവസ്ഥ വരെ ആയി…