തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

 

അവൻ മുഖത്തേക്ക് നോക്കി, മുടി വളർന്നു മുഖം മൂടി കിടപ്പുണ്ട്, അത് നന്നായി, മുഖത്തു അവിടവിടെ ഉള്ള മുഴകളും, കണ്ണിനോട് ചേർന്നുവട്ടത്തിൽ ഉള്ള ചൊറിയും ആളുകൾ കാണാതിരിക്കുമല്ലോ. അതെല്ലാം കൂടിക്കൂടി വരുന്നുണ്ട്. ചികിൽസിപ്പിക്കാൻ പണം ഇല്ല, വേറെ വഴിയില്ല അങ്ങനെ തന്നെ കിടക്കട്ടെ. അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ വേറെ ഉണ്ട്.   

 

അപ്പൂട്ടൻ മങ്കുവിനടുത്ത് ഇരുന്നു അവൻ തനിക്കു ചുറ്റും ചുരുങ്ങി വരുന്ന വേദനയുടെ ലോകം അറിയാതെ, അതവനെ അറിയിക്കാതിരിക്കാൻ പെടാപ്പാടുപെടുന്ന അവൻ്റെ പാവം അപ്പേട്ടൻ്റെ ഇത്തരം വിക്രമപ്രവർത്തികൾ ഒന്നും അറിയാതെ, സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുന്നു. അപ്പു പതിയെ തലയിൽ തലോടിയപ്പോൾ അവന്റെ കുഞ്ഞു മുഖത്തു ചെറിയ ചിരി പടർന്നു. അവൻ അച്ഛനെയും, അമ്മയെയും പോലെ സുന്ദരൻ ആണ്, പക്ഷെ എത്ര വികൃതൻ ആയിട്ടും അപ്പൂട്ടനെ അവനു ജീവൻ ആണ്. എപ്പോഴും അപ്പേട്ട… അപ്പേട്ട.. ന്ന്  വിളിച്ചു പുറകെ ഇണ്ടാവും. അവന്റെ ഹീറോ ആണ് ഈ ചുള്ളി ഓടിക്കാൻ പോലും ആവതില്ലാത്ത അപ്പേട്ടൻ. അതോർത്തപ്പോൾ അപ്പൂട്ടന് ചിരിപൊട്ടി. 

 

പക്ഷെ പുറമെ ഉള്ളവർക്ക് അങ്ങനെ അല്ല, അപ്പൂട്ടനെ കണ്ടാൽ തന്നെ ആർക്കും ഇഷ്ടാവില്ല, മുഖത്തുള്ള മുഴയൊക്കെ അവർക്കും പകർന്നാലോ എന്ന് വച്ച് ആരും അധികം അടുത്ത് വരില്ല. ഒന്നോ രണ്ടോ കൂട്ടുകാരൊഴിച്ചു ആരും അവനോടു സംസാരിക്കാറ് തന്നെയില്ല. അവനും അങ്ങനെ തന്നെ, തന്നെ ഈ രീതിയിൽ ഇഷ്ടപ്പെടുന്നവർ ആണ്, മനസ്സുകൊണ്ട് തന്നെ ശരിക്കും ഇഷ്ടമുള്ളവർ എന്നവന്, നല്ല ബോധ്യം ഉണ്ടായിരുന്നു. 

 

പക്ഷെ അപ്പൂട്ടൻ, നമ്മൾ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും നല്ലവൻ ആയിരുന്നു, വലിയ മനസ്സുള്ളവൻ ആയിരുന്നു, എല്ലാവരെയും അവൻ സഹായിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അതുകൊണ്ടു അവനെ അടുത്തറിയുന്നവർക്കു അവനെ അത്രക്കങ്ങട് ഇഷ്ടം ആവും. 

 

അവൻ മങ്കുവിനെ ഉണർത്താതെ, കതകടച്ച്‌, ചാക്കുകെട്ടും തോളിൽ വച്ച് ഇറങ്ങി നടന്നു. ചെറിയ ചാക്ക്  ആണെങ്കിലും, ആരോഗ്യം ഇല്ലാത്തോണ്ട് ഇടയ്ക്കിടക്ക് താഴെ വച്ച് വിശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *