തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

 

ഹൃദയ മർമ്മത്തിനു കീഴെ, നാഭി മർമ്മത്തിനു മുകളിൽ , രണ്ടു സ്ഥനമൂല മർമ്മങ്ങൾക്ക് നടുവിൽ . അപ്പുറം പ്രധാനപ്പെട്ട വ്രിഹഥി മർമ്മം ആണ്. അവിടെ ചെറിയൊരു കല്ല് കൊണ്ടാൽ പോലും, മരണം സുനിശ്ചിതം. 

 

മുന്നൂറ് ദശലക്ഷം വോൾടേജ് ഒരു ഞൊടിയിൽ അവന്റെ ശരീരത്തിലൂടെ കടന്നു പോയി. അവൻ ഒന്ന് വിറച്ചു കണ്ണുകൾ അടഞ്ഞു. മരിച്ചു. ആ നിമിഷത്തിൽ തന്നെ അപ്പൂട്ടൻ മരിച്ചു. തന്റെ എല്ലാ സ്വപ്നങ്ങളും, അവന്റെ പ്രിയപ്പെട്ട മങ്കുവിനെയും തനിച്ചാക്കി അവൻ പോയി. 

 

ഒന്ന് വിറകൊണ്ട അവൻ്റെ  ഛേതനയറ്റ ശരീരം, കാറ്റാടിക്കുന്നിൻ്റെ ഉച്ചിയിൽ നിന്ന് ഇഴുകി താഴേക്ക് വീണു. ഇരുപതടി താഴെ വലിയ ഒരു ഉരുളൻ കല്ലിൽ ആ മൃതദേഹം അലച്ചുതല്ലി വീണു. 

 

അങ്ങനെ ആ കഥ അവസാനിച്ചു, ഒരുപാട് സ്നേഹം ഉള്ള മാങ്കുവിന്റെ സൂപ്പർഹീറോ, നമ്മുടെ പ്രിയപ്പെട്ട അപ്പേട്ടന്റെ കഥ. 

 

**************

                 

പ്രണയാതുരമായ മേഘങ്ങൾ ഇതൊന്നും അറിയാതെ അവിടെ നിന്നും ഒഴുകിയിറങ്ങി, കാട്ടിൽ എവിടേയോ, പെയ്തിറങ്ങി. എല്ലാ മൃഗങ്ങളും അതിൽ നനയാതെ മാറി നിന്നു. ആ മഴ, അതൊരു സാധാരണ ഒരു മഴ ആയിരുന്നില്ല. അത് വീഴുന്നിടം പൊള്ളി വീർത്തു കരിഞ്ഞു ഉണങ്ങി വികൃതമായി. ഒരു പുല്ലു പോലും മുളയ്ക്കാത്ത അവസ്ഥയായി. ഒന്നും നോക്കാതെ, ആരെയും ഭയക്കാതെ അത് പലവർണ്ണത്തിൽ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഒരു ഉണക്ക മരത്തിൽ തൂങ്ങിയാടിയിരുന്ന വവ്വാൽകുട്ടൻ, ആ വിഷജലം ഒരുപാട് കുടിച്ചു, അതിൽ നനഞ്ഞു കുതിർന്നു. അത് ചത്തു താഴെ വീണു. താഴെ വന്നു പതിക്കുന്നതിനു അത് മുൻപേ ചിറകടിച്ചു പറന്നുയർന്നു. അതിനു സാധാരണ കടവാതിലുകളിൽ നിന്ന് എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു, കണ്ണിൽ കടുത്ത രക്തവർണ്ണം ഈ കുറ്റാകുറ്റിരുട്ടിലും തിളങ്ങി നിന്നു. വരാൻ ഇരിക്കുന്ന കൊടുംഭീകരതയുടെ മുഖപടമെന്നോണം.

        

     

*************  

Leave a Reply

Your email address will not be published. Required fields are marked *