“നിന്നെ ഞങ്ങ മൂന്നാളും കൂടി ഇവിടെ ഇട്ടു പൂശുടി, ഒരു മൈരനും ചോദിക്കാൻ വരില്ല.”
അവൻ മുണ്ടഴിക്കാൻ വേണ്ടി അവന്റെ മടിക്കുത്തിൽ പിടിച്ചു, അപ്പോൾ ആണ് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ടത്, അവൻ കൂടുതലൊന്നിനും മുതിരാതെ അതെവിടെ നിന്നാണ് വരുന്നതെന്ന് നോക്കി.
വാതിക്കൽ നിന്ന് കരഞ്ഞു കൊണ്ട് കുരുവി ഓടിയെത്തി, അമ്പിളി നിലത്ത് ഇരിപ്പാണ്. അവൾക്കു മനസ്സിലായി അവർ ചേച്ചിയെ ഉപദ്രവിക്കും എന്ന്. പിന്നാലെ വന്ന അപ്പൂട്ടനും, മങ്കുവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ വാതിൽക്കൽ നിന്നു. മുരുകനെ കണ്ടപ്പോൾ അപ്പൂട്ടനും ചെറിയൊരു പേടി തോന്നാതിരുന്നില്ല.
കുരുവിയുടെ കരച്ചിൽ കേട്ട് തലയ്ക്കു പ്രാന്ത്പിടിച്ച മുരുകന്റെ കൂട്ടാളി അവളെ അരികിലെ മരമേശക്കു താഴേക്ക് വലിച്ചിട്ടു, അയാളുടെ മന്തൻകാലു പൊക്കി ചവിട്ടാൻ പോയി. അപ്പൂട്ടൻ പെട്ടന്ന് അവൾക്കെന്തെങ്കിലും പറ്റുമോ എന്നപേടിയിൽ മുന്നോട്ടു ഓടി, അവൻ വരുംവരായ്കകളെ കുറിച്ച് ഓർത്തില്ല, അവനു മാങ്കുവിനെപോലെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു, കുരുവിയും, അമ്പിളിയും.
അവൻ ചവിട്ടും എന്ന് ഉറപ്പു തോന്നിയതുകൊണ്ട്, ഓടിവന്ന അതെ ശക്തിയിൽ അപ്പൂട്ടൻ, അവനെ പിടിച്ചു തള്ളി. ഒത്തിരി മസ്സിലൊക്കെ ഉണ്ടെങ്കിലും ഒറ്റക്കാലിൽ നിക്കായിരുന്നല്ലോ, മാത്രം അല്ല അപ്പൂട്ടൻ ഓടിവരിക കൂടി ആയിരുന്നു, ആ ആക്കം കൂടി ഉണ്ട്. കൂട്ടാളി മലന്നടിച്ചു മേശയിൽ വച്ചിരുന്ന ടെസ്‌റ്റൂബും, പിപ്പറ്റും, ബ്യുററ്റും, സ്പടിക ബീക്കറും, ഒക്കെ കൊണ്ട് താഴെ പോയി, അതൊക്കെ വീണുടഞ്ഞു.
മുരുകന് അരിശം കയറി വന്നു അവൻ അപ്പൂട്ടനെ ആഞ്ഞു ഒരു ചവിട്ട് ചവിട്ടി. കഷ്ടകാലത്തിനു അത് കൊണ്ടത്തു അവിടേക്കു തെറിച്ചു വന്ന സ്പടിക കഷണത്തിൽ ആയിരുന്നു മുരുകൻ വേദന കൊണ്ട് പുളഞ്ഞു.
അപ്പൂട്ടൻ മങ്കുവിനോട് പറഞ്ഞു മങ്കൂ, ചേച്ചിനേം കൊണ്ട് ഓടി പൊയ്ക്കോ. മങ്കു സംശയിച്ചു നിന്നപ്പോ അവൻ അലറി “പോ….” അതുകേട്ടു അമ്പിളിയും കുട്ടികളും രണ്ടടി ഒന്നു നടന്നെങ്കിലും പിന്നെയും സംശയിച്ചു നോക്കി.