തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

 

“അതെന്താ കൊച്ചുണ്ണി അങ്ങനെ പറഞ്ഞെ, എനിക്കെന്താ പറക്കാൻ ഉള്ള ശക്തി കിട്ടിയോ?” 

 

“അല്ല, ആദ്യമേ സൗന്ദര്യം കണ്ട് പ്രാന്ത് കയറി എല്ലാവരും കൊച്ചിൻ്റെ  ആരാധകർ ആയിരുന്നു, ഞാനും…” അവൻ ചെറുതായി നാണം അഭിനയിച്ചു.  “ഇപ്പൊ മുരുകനെ പുറത്താക്കിക്കുക കൂടി ചെയ്തപ്പോ അതങ്ങട് ഇരട്ടി ആയി.”

 

“സൗന്ദര്യം കണ്ട് പ്രാന്തോ!! ഹ ആഹാ ഹ ഹ നല്ല കാര്യം.”

 

“പിന്നില്ലേ. ആ മുരുകന് ഞാൻ പണ്ടേ ഓങ്ങി വച്ചതാ, തഞ്ചത്തിൽ കിട്ടിയ തല്ലിപദം വരുത്തണം എന്ന് വച്ചിട്ടുണ്ട്. ഇനി അവൻ വല്ല കുഴപ്പവും ഉണ്ടാക്കിയ എന്നോട് പറഞ്ഞ മതി. ഈ കൊച്ചുണ്ണി നോക്കിക്കോളാ.”

 

അവൾ വെറുതെ അവനെ നോക്കി ചിരിച്ചു.

 

പെട്ടന്നാണ് അവളുടെ കെട്ടിവച്ച സുന്ദരമായ കാർക്കൂന്തളത്തിൽ, ബലിഷ്ഠമായ ഒരു കൈ അമർന്നതു. മുരുകനും കൂട്ടരും ആണ്.

 

അവരവളെ മുടിയിൽ തന്നെ കുത്തിപിടിച്ചു സയൻസ് ലാബിലേക്ക് വലിച്ചു കയറ്റി, അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ശക്തി വിചാരിച്ചതിലും കൂടുതൽ ആണെന്ന് അവൾക്കു പെട്ടന്ന് തന്നെ മനസ്സിലായി. 

 

ഠപ്പേ…. മുരുകന്റെ ബലിഷ്ഠമായ കരതലം അവളുടെ നിർമ്മലമായ കവിൾത്തടത്തിൽ പതിച്ചു. ചുവന്നു വീർത്ത ലോലകപോലവും പൊത്തിപിടിച്ചു അവൾ തന്നെ ശല്യം ചെയ്യുന്ന തേനീച്ചയെ കണ്ടുപിടിക്കാൻ ചുറ്റും നോക്കി. അതവളുടെ തോന്നൽ മാത്രം ആയിരുന്നു.  

 

“നീ എന്താടി കൂത്തിച്ചി മുരുകനെ കുറിച്ച് വിചാരിച്ചെ, ഒരു പരാതിയുടെ പുറത്തു എന്നെ അങ്ങട് ഇണ്ടാക്കി കളയാമെന്നോ?” അവൻ നിന്ന് ചീറുകയാണ്.

 

അമ്പിളി നിസ്സഹായ ആയി, പുറത്തു പകച്ചു നിൽക്കുന്ന കൊച്ചുണ്ണിയെ നോക്കി. അവൻ മുരുകനെ നോക്കി, അവന്റെ ചോരക്കണ്ണുകൾ കണ്ടപ്പോ കൊച്ചുണ്ണിക്കു നല്ല ഭയം ആയി, രണ്ടു കൂട്ടാളിയുടെ മസ്സില്, കൂടി നോക്കി അവൻ പേടിച്ചു വെള്ളം ഇറക്കി. ഒന്നിനും നിൽക്കാതെ അവൻ ഒന്നും അറിയാത്ത പോലെ മുന്നോട്ടു നടന്നു. അമ്പിളി കരച്ചിലിൻ്റെ  വക്കിൽ എത്തി. 

Leave a Reply

Your email address will not be published. Required fields are marked *