അപ്പൂട്ടൻ അത്ഭുതത്തിൽ അവനെ നോക്കി, ശരിയാണ് ആ മിന്നലിൽ അവിടവിടെ അപാകതകൾ ഉണ്ട്, പക്ഷെ നല്ല ഭംഗി ഉണ്ട് അതവിടെ കാണാൻ. അവൻ എന്നെ നോക്കി ഒരു നിഷ്കളങ്ക ചിരിചിരിച്ചു. അവനെ കേട്ടിപിടിച്ചു നെറുകെയിൽ കുറെ ഉമ്മ കൊടുത്തു അപ്പൂട്ടൻ.
അവനെന്തു സ്നേഹം ആണ് തന്നെ. അവൻ വലുതാവുമ്പോ അപ്പേട്ടൻ ഒരു ശക്തി ഇല്ലാത്തവനാണെന്നു മനസ്സിലാവുമ്പോ, തന്നെ അവൻ വെറുക്കുമോ ? അപ്പൂട്ടന്റെ ഉള്ളിൽ ചെറിയൊരു വേദനതോന്നി.
അവൻ അതിട്ടു പുറത്തിറങ്ങിയാൽ ആളുകൾ എന്നെ കളിയാക്കി കൊല്ലും എന്ന് ഉറപ്പുള്ളോണ്ട്. അപ്പൂട്ടൻ അത് വിഷുനു ഇടാംന്ന് പറഞ്ഞു മാറ്റി വച്ചു, മങ്കുന് അതൊത്തിരി വിഷമം ആയെങ്കിലും.
***************
മാങ്കുവിനെ കുളിപ്പിച്ച് തയാറാക്കി കഞ്ഞി കുടിക്കാൻ കൊടുത്തു അവൻ കുളിക്കാൻ കയറി. തണുത്ത വെള്ളം അവന്റെ കുന്നോളമുള്ള സങ്കടങ്ങൾ കുന്നികുരുവോളം അലിയീച്ചപോലെ അവനു തോന്നി. വെള്ളം തലയിലൂടെ മുഖത്തേക്കും, എലുമ്പിച്ച കഴുത്തിലേക്കും, കൂരച്ച അവന്റെ നെഞ്ചിലേക്കും ഇറങ്ങി പതുക്കെ ഒട്ടിയ വയറിലൂടെ അവന്റെ പുരുഷത്വത്തിലേക്കു ഒഴുകിയിറങ്ങി താഴേക്ക് വീണു, അവൻ താഴേക്ക് നോക്കി, ഒന്നാമതേ ചെറുതാണ് അതിനൊപ്പം തണുപ്പടിച്ചപ്പോൾ അത് തീരെ ചുങ്ങി പോയി. അവന്റെ ഒരു പ്രധാന സങ്കടം, ഈ താഴെ തളർന്നുകിടക്കുന്നു മയങ്ങുന്ന ആശാൻ ആണ്. എന്തൊക്കെ ചെയ്തിട്ടും ആശാൻ അങ്ങനെ അനങ്ങാതെ മടിപിടിച്ചു കിടപ്പാണ്. അതിപ്പോ ഒട്ടും എണീക്കുന്നില്ല. ചെറുപ്പത്തിൽ പിന്നെയും ഒരു ഉണർച്ചയൊക്കെ കണ്ടിരുന്നു, ഇപ്പോ തീരെ ഇല്ല. പുരുഷൻ്റെ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒന്നും തനിക്കില്ല എന്ന് അവൻ വിഷമത്തോടെ ഓർത്തുപോയി .
കുളികഴിഞ്ഞു അവർ സന്തോഷത്തോടെ ചേട്ടനും അനിയനും സ്കൂളിലേക്ക് പുറപ്പെട്ടു. ജീവിതം അങ്ങനെയാണ്, ദുഃഖിച്ചു അല്പൻനേരം ഇരുന്നാൽ പിന്നെ എഴുന്നേറ്റു നടക്കുകതന്നെ വേണം, ലോകത്ത് ഒന്നും ശാശ്വതമായത് ഇല്ലല്ലോ.
“അപ്പേട്ട ഉൾക്കാട്ടിൽ പാടല പൂ പൂത്തിട്ടുണ്ട്, റോഡിൽ കൂടി പോകുമ്പോ നല്ല മണം ഇണ്ട്. ഇനി പോവുമ്പോ എനിക്കതു പൊട്ടിച്ചോണ്ടെരോ?!!