അങ്ങ് ബോധിക്കില്ലല്ലൊ.നമ്മുടെ ചെക്കന്റെ കയ്യിൽ അവൾ ഒതുങ്ങി നിക്കുവോ എന്നാ.
മോളെ മറിയക്കുട്ടി,എന്റെ മോനെ അങ്ങനെ കൊച്ചാക്കാതെടി.
അതല്ല ചേട്ടത്തി,മോനെ നമ്മുക്ക് അറിയാം.പക്ഷെ അവൾക്ക് ഇത്തിരി ഇളക്കം കൂടുതൽ ഉണ്ടൊന്നൊരു സംശയം.
ആ ഇളക്കം കൊണ്ട് എന്റെ അടുത്തു വന്നാൽ അതങ്ങ് തീർക്കാൻ ഈ അന്നമ്മക്ക് അറിയാം.നീ കൂടുതല് തല പുണ്ണാക്കണ്ട.
ഞാൻ പറയാനുള്ളത് പറഞ്ഞു.ഇനി എന്നാന്നു വച്ചാൽ ആയിക്കോ.
എന്നാ മറിയച്ചേട്ടത്തി,രാവിലെ ഒരു കുശുകുശുപ്പ്.എന്നെക്കുറിച്ചാണോ.
ഓഹ്, നമ്മൾ ഒന്നും പറഞ്ഞില്ലേ.
ആയിക്കോട്ടെ,വിശ്വസിച്ചു.ചേച്ചിയെ എനിക്ക് അറിയരുതോ.
എന്നാ കുഞ്ഞെ അർത്ഥം വച്ചൊരു പറച്ചില്.
പരദൂഷണം മറിയ എന്നാ നാട്ടാര് വിളിക്കുന്നെ.അത് പറഞ്ഞത് ആന്നെ
ഒരു നാട്ടുകാര്.നാട്ടുകാരെക്കൊണ്ട് പറയിക്കാതിരുന്നാൽ കൊള്ളാം.
പൂച്ചക്കൊരു വിചാരമുണ്ട് കട്ട്കുടിച്ചാ അറിയത്തില്ലാന്ന്.അല്ലെ ചേട്ടത്തിയെ
കട്ടുകുടിച്ചിട്ട് നിക്കാൻ അറിയുന്ന പൂച്ചയും ഉണ്ട്.നല്ല ബുദ്ധിയുള്ള പൂച്ച അങ്ങനെയാ അല്ലെ അമ്മെ.
അല്ല നിങ്ങളിത് എന്നാ പറയുന്നെ മനുഷ്യന് മനസ്സിലാകുന്നപോലെ പറ. അവിടേം ഇവിടേം തൊടാതെ പറഞ്ഞാ ഞാൻ എന്തോ പറയാനാ.
അത് ചേട്ടത്തി,ഈ വീട്ടിലൊരു കള്ളി പൂച്ച കട്ടുതീറ്റ നടത്തുന്നുണ്ട്.ഇന്നലെ രാത്രി കട്ടുതിന്നാൻ കേറിയേക്കുന്നു.
തീറ്റകഴിഞ്ഞ് എപ്പൊ ഇറങ്ങിയോ ആവോ.രാവിലെ ഞാൻ വന്നു
നോക്കുമ്പോൾ കാച്ചിവച്ചിരുന്ന പാല് തട്ടിമറിച്ചിട്ടെക്കുന്നു.അത് മാത്രമല്ല
ചേട്ടത്തി,പുറത്തിരുന്ന മുട്ടയും പൊട്ടിച്ചു.ഇറച്ചിക്കറി ഫ്രിഡ്ജിൽ കേറ്റിവെച്ചകാരണം അത് പോയില്ല.
അത് ഏത് പൂച്ചയാ മറിയക്കുട്ടി ആ കറുത്ത പാണ്ടുള്ള പൂച്ചയാന്നോ.
കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലണം അതിനെ.ഇന്നും ഇന്നലേം അല്ല, കുറച്ചായി അതിന്റെ ശല്യം.
ഇത് അതല്ല ചേട്ടത്തി പുതിയ ഒരെണ്ണം.വെളുത്തിട്ട് കൊഴുത്തുരുണ്ട
ഒരു ചക്കി.
ഇനി കണ്ടാൽ നല്ല ഏറ് കൊടുത്ത് ഓടിക്കണം
അത് തന്നെയാ ചേട്ടത്തി വേണ്ടത്. നല്ല ഏറ് കിട്ടേണ്ട സാധനമാ.
ഏതായാലും മറിയചേച്ചി ഏറ് കൊള്ളുവോ അതോ കൊടുക്കുവോ എന്ന് വഴിയേ അറിയാം.ഏതായാലും ഞാൻ എന്റെ കൊച്ചിന് എന്തെങ്കിലും കുടിക്കാൻ കൊടുക്കട്ടെ.