ഹാ അതിനൊക്കെ അവിടെ ആളില്ലേ ആന്റി. ആന്റി വാ നമുക്ക് ഒരാഴ്ച അവിടെ അടിച്ചു പൊളിക്കാം……
അങ്ങനെ ആണെങ്കിൽ ശെരി ഞാൻ വരാം…
എന്നാ ഞങ്ങൾ പിക്ക് ചെയ്യാൻ അത് വഴി വരാം…..
അത് വേണ്ട മോളെ ഇങ്ങോട്ട് വന്നിട്ട് പോകുന്നതൊക്കെ ദൂരം അല്ലെ.
ഞാൻ കാറിൽ വന്നോളാം……
എന്നാ ശെരി ആന്റി വേഗം നോക്ക്…….
ഓക്കേ മോളെ……
അതിനു ശേഷം ഷൈനി അപ്പുവിന്റെയും അവളുടെയും ഡ്രസ്സ് മുഴുവൻ പാക്ക് ചെയ്ത് കാറിൽ വെച്ചു… അത് കഴിഞ്ഞു കുളിച് ഫ്രഷ് ആയിട്ടാണ് അവൾ അപ്പുവിനെ വിളിക്കാൻ പോയത്………
********************
റൂമിൽ ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കുവാണ് അഞ്ജലി. തന്റെ ഭാര്യയെ കാണാത്തതിന്റെ പരിഭവം അവളുടെ മുഖത്ത് ഉണ്ട്. അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി ദീപികയോടൊപ്പം ദീപക് റൂമിലേക്ക് വന്നു…
കാത്തിരുന്നു മടുത്തൊടി.ദീപിക ചോദിച്ചു….
പിന്നേ മടുക്കാതെ…. നീ വേഗം പോയെ ഞങ്ങൾ first night ആഘോഷിക്കട്ടെ….
ഓ ശരി ശരി ഞാൻ അങ്ങ് പോയേക്കാം….. ദീപിക അപ്പോൾ തന്നെ റൂമിൽ നിന്ന് ഇറങ്ങി പോയി…… അഞ്ജലി എഴുന്നേറ്റ് വാതിൽ പോയി കുറ്റി ഇട്ടു… തിരികെ ദീപകിന്റെ മുന്നിൽ വന്ന് നിന്നു….
പാൽ താ അഞ്ജലി പറഞ്ഞു.
ദീപക് നാണത്തോടെ പാൽ അഞ്ജലിക്ക് നേരെ നീട്ടി … അഞ്ജലി അത് വാങ്ങി പകുതി കുടിച്ചു. ബാക്കി ദീപകിന് കൊടുത്തു. ദീപക് അത് കുടിച്ചു ഗ്ലാസ് മേശയുടെ മുകളിൽ വെച്ചു. ദീപക് ഇപ്പോഴും തല താഴ്ത്തി നിൽക്കുവാണ്. അഞ്ജലി പെട്ടന്ന് അവന്റെ അരയിലൂടെ കൈ ഇട്ട് അവനെ ചേർത്തു പിടിച്ചു..
എന്താടി പെണ്ണെ നിനക്കിത്ര നാണം.?. അഞ്ജലി ചോദിച്ചു.
ഒന്നുല്ല… അവൻ തല താഴ്ത്തി തന്നെ പറഞ്ഞു. അഞ്ജലി കൈ കൊണ്ട് അവന്റെ തല പൊക്കി…..
ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്റെ മുഖത്ത് നോക്കി വേണം മറുപടി പറയാൻ മനസ്സിലായോ (അഞ്ജലി പറഞ്ഞു )..