ശ്രീനന്ദനം [മാഡി]

Posted by

ശ്രീനന്ദനം

Sreenandanam Author : Madi

 

പ്രിയരേ….

ആദ്യമേ തന്നെ ചെമ്പനീർപ്പൂവിന്റെ ഓർമ്മയിൽ ഏറ്റെടുത്ത നിങ്ങളോടെല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.അടുത്തൊരു കഥയുമായി വീണ്ടും വരുമ്പോൾ ഏറെ വിഷമത്തോടെ പറയട്ടെ, നിർഭാഗ്യവശാൽ ഈ കഥയും സൈറ്റിന് യോജിച്ചൊരു കഥയല്ല, എന്റർടൈൻമെന്റിനു വേണ്ടി യാതൊന്നും തന്നെ ചേർത്തിട്ടില്ല,അതിനു കഴിഞ്ഞിട്ടില്ല, ഒരു സിനിമ കണ്ടപ്പോൾ, ആവർത്തിച്ചു കണ്ടപ്പോൾ തോന്നിയ വട്ട്, അത് എഴുതി വന്നപ്പോൾ യാതൊരു ലോജിക്കുമില്ലാതെ പൈങ്കിളിയേക്കാൾ തരം താണു പോയി.
ഇതുപോലൊരു സൈറ്റിൽ പൈങ്കിളി ??..
ചില ചോദ്യങ്ങൾക്കും ചില ഇഷ്ടങ്ങൾക്കും ഉത്തരമില്ല.

എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിക്കുന്നവർ ദയവു ചെയ്തു സമയം നഷ്ടപ്പെടുത്താതിരിയ്ക്കൂ …

“ചിന്നൂന് എക്സാം ആയത് ഭാഗ്യം അല്ലെങ്കിൽ അച്ഛനും, അമ്മേം, എല്ലാരും കൂടി വന്നേനെ സിനിമയ്ക്ക് ഹോ മനുഷ്യൻ നാണം കേട്ടേനേ”
വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ കാറിലിരുന്നു കൊണ്ടു തന്നെ ശ്രീക്കുട്ടി പരാതിപെട്ടി തുറന്നു,
“അതിലെന്താ ഇപ്പോ ഇത്ര നാണക്കേട് സിനിമേല് ഇതൊക്കെ പാതിവല്ലേ, നമ്മളല്ലല്ലോ കഥാകൃത്ത്,” ശ്രീക്കുട്ടിയുടെ ഭാവം കണ്ടു ഉള്ളിൽ വന്ന ചിരി കടിച്ചമർത്തികൊണ്ട് നന്ദനവളോട് പറഞ്ഞു. “നന്ദേട്ടൻ പിന്നെ അങ്ങനല്ലേ പറയൂ,
ഹ്മ്മ് നിക്കറിയാം നന്ദേട്ടന് ഇഷ്ടപ്പെടും അതിനുള്ളതൊക്കെ ഇണ്ടല്ലോ കാണാൻ, എന്തൊക്കെ ഡയലോഗ് ആയിരുന്നു ഇവിടന്നിറങ്ങുമ്പോ ക്ലാസ്സ് മൂവി, ഫാമിലി ഡ്രാമ എന്നിട്ടോ എന്താരുന്നു ചെക്കന്മാരുടെ കമന്റടിയും ചൂളം വിളിയും,.. ഹമ് ”
ശ്രീക്കുട്ടി പുച്ഛത്തോടെ മുഖം ചുളിച്ചു.

“ഹാ ഹാ “.. നന്ദനൊന്നു ചിരിച്ചു, എന്നിട്ടു തുടർന്നു. “അതിനാണോ ഈ മുഖം വീർപ്പിക്കൽ അത് കോളേജ് പിള്ളേരല്ലേടീ പോത്തേ, അവരുടെ പ്രായം അതല്ലേ, മാത്രോല്ല എന്തോരം ഫാമിലിയാർന്നു നീ അതൊന്നും കണ്ടില്ലേ ” അവൻ അത്ഭുതം കൂറി,
മറുപടിയൊന്നും കാണാതായപ്പോൾ നന്ദൻ ശ്രീകുട്ടിയെ പാളി നോക്കി മുഖവും വീർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *