കല്യാണം ഒക്കെ കഴിക്കാം അമ്മ ഇപ്പൊ അതിനു കഴിയില്ല..
അതെന്താ ഇപ്പൊ പറ്റാത്തത്. നോക്ക് നവീ ഞാൻ നിന്നെ ഒരിക്കലും ഒരു അന്യൻ ആയി കണ്ടിട്ടില്ല എന്റെ ഇളയമകൻ ആയിട്ടെ കണ്ടിട്ടുള്ളു. ആ നിന്റെ കല്യാണം കാണാൻ എനിക്ക് ആഗ്രഹം കാണില്ലേ.
അമ്മ കുറച്ചു വൈകാരികമായി ആണ് അത് പറഞ്ഞത്. എനിക്കെന്തോ വല്ലായ്മ തോന്നി. ഒന്നാമതേ ഞാൻ നല്ല ഒരു കണ്ടിഷനിൽ അല്ല.
അമ്മ അതൊന്നും അല്ല എനിക്ക് കുറച്ചു സമയം വേണം അത്രേ ഒള്ളു. വേറെ ഒന്നുമല്ല പിന്നെ കല്യാണം കഴിക്കാൻ പെൺകുട്ടിയും വേണ്ടേ.
പെൺകുട്ടിയെ നീ തന്നെ കണ്ടുപിടിക്ക് നിനക്കിഷ്ട്ടപ്പെട്ട ഒരുത്തിയെ. ഇനി നിനക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പറ ഈ അമ്മ കണ്ടെത്തി തരും….
ഞാൻ ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പെങ്ങൾ ചായയും കൊണ്ട് വന്നിരുന്നു. ഞാൻ ചായ കുടിച്ച് തുടങ്ങി. കുഞ്ഞങ്ങൾ ഞാൻ കൊണ്ടുവന്ന മിട്ടായിയും കഴിച്ചുകൊണ്ട് കളിക്കുകയാണ്.
അതിനിടക്ക് അവൾ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അവൾ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
അവൾ ചായ വെച്ച ടേബിളിൽ ഒരു അടി അങ്ങ് അടിച്ചു. ഞാൻ പെട്ടെന്ന് അങ്ങ് പേടിച്ചു പോയി.
ഞാൻ നിന്നോട് ആണ് സംസാരിക്കുന്നത് നീ ഇതെവിടെ ആലോചിച്ചിരിക്ക്യാ…
ഏയ്യ് ഞാൻ അവരുടെ കളി നോക്കിനിന്നു പോയതാ…..
എന്താ നീ പറഞ്ഞത് പറ……
അവൾ അച്ഛനും അമ്മയ്ക്കും ഒക്കെ സുഖം തന്നെ അല്ലെ എന്നൊക്കെ ചോദിച്ചു. പിന്നെ അമ്മയുടെ മുന്നിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോ അമ്മ അടുത്ത വീട്ടിലേക്ക് എന്തോ കുടുംബശ്രീ യുടെ കണക്കു നോക്കാനാണെന്നു പറഞ്ഞ് പോയി…..