എന്ത് പറയണം എന്നറിയാത്ത കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാതെ അതിരയെ കൂട്ടി പ്ലാറ്റ്ഫോമിലേക്ക് നടന്നു…
ട്രയിൻ വരാൻ ഇനിയും സമയം ഉണ്ട്..
മുൻപത്തെ പോലെ അല്ല ആതിര കൂടെ ഉള്ളതാണ് അതുകൊണ്ട് നല്ല ശ്രദ്ധ വേണം..
ട്രയിനിൽ കയറിയാൽ പിന്നെ പേടിക്കേണ്ട കാര്യം ഇല്ല…
ചുറ്റും നോക്കി ഞാനും അവളും പ്ലാറ്റ്ഫോമിൽ ഒരു ബഞ്ചിൽ ഇരുന്നു…
“അല്ല നിനക്ക് ബാഗ് ഒന്നും ഇല്ലെ..??”
“ഇല്ല.. എല്ലാം ഫ്ലാറ്റിൽ ആണ്.. അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്…”
“ഹും…”
കുറച്ച് സമയം കൂടെ കഴിഞ്ഞതും ട്രയിൻ വന്നു…
ടിക്കറ്റിൽ സീറ്റ് നമ്പർ നോക്കി ഞങൾ അകത്തേക്ക് കയറി..
എനിക്ക് ലോവർ ബെർത്ത് ആണ്.. അവൾക്ക് മിഡിൽ ബെർത്തും…
തൽക്കാലം ഞങൾ താഴെ തന്നെ ഇരുന്നു…
എങ്കിലും ട്രയിൻ മൂവ് ആവുന്ന വരെ നല്ല ടെൻഷൻ ആയിരുന്നു ഉള്ളിൽ..
അങ്ങനെ അവസാനം ട്രയിൻ പ്ലാറ്റ് ഫോമിൽ നിന്ന് ചലിച്ച് തുടങ്ങി…
ഇപ്പോഴാണ് കുറച്ച് സമാധാനം ആയത്…
ഫോണിൽ നോക്കി ഇരിക്കുന്ന ആതിരയെ നോക്കി ഞാൻ പറഞ്ഞു…
“വീട്ടിലേക്ക് വിളിച്ച് പറ.. നമ്മൾ ഇന്നാണ് വരുന്നത് എന്ന്..”
“കാരണം ചോദിച്ചാൽ എന്ത് പറയും..?”
“പ്രത്യേകിച്ച് ഒന്നും പറയണ്ട.. രണ്ടാൾക്കും തിരക്ക് കുറവായതുകൊണ്ട് ആണെന്ന് പറഞാൽ മതി…”
“ഹും..”
അങ്ങനെ അവള് വീട്ടിലേക്ക് വിളിച്ച് ഞങൾ വരുന്ന വിവരം അറിയിച്ചു…
ഫോൺ വച്ച് അവള് എന്നോട് ചോദിച്ചു..
“നമ്മൾ രാവിലെ എപ്പോഴാ എത്തുക..??”
“8 മണി 9 മണി ഒക്കെ ആകാൻ ചാൻസ് ഉണ്ട്..”
“ഹും… എന്നാലും എന്തൊക്കെയാ ഈ കുറഞ്ഞ സമയം കൊണ്ട് നടന്നത് അല്ലേ..”
“അതെ.. എല്ലാം ആ സന്ധ്യ കാരണം ആണ്…”
“ഹും.. ശരിയാണ്.. പക്ഷേ അവളാണ് എന്നെ വിളിച്ച് നിന്നോട് സൂക്ഷിക്കണം എന്ന് പറയാൻ പറഞ്ഞത്…”
“അതുകൊണ്ട്…??”
“എനിക്ക് തോന്നുന്നത് അവൾക്ക് ശരിക്കും നിന്നെ ഇഷ്ടം ആണെന്നാണ്… അതുകൊണ്ടാവും അവള് അങ്ങനെ പെരുമാറിയത്..”
“എടി അവൾക്ക് എന്നെ ഇത്ര ഇഷ്ടപ്പെടാൻ മാത്രം എന്താ ഉണ്ടായത്..??”
“ചിലപ്പോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരിക്കും….”