“പോണം എന്ന് നിർബന്ധം ആണോ..??”
“പോണം.. ഇവിടെ നിന്നാൽ ഞാൻ കാരണം നിങ്ങളും ആതിരയും ഒക്കെ കുഴപ്പത്തിൽ ആവും..”
“ഹും.. ഇനി.. ഇനി എന്നാ ഇങ്ങോട്ട് തിരികെ വരുകാ..??”
“അറിയില്ല…. എല്ലാം ഓകെ ആയാൽ പെട്ടന്ന് വരാം…”
അതിഥി ഒന്നും പറയാതെ എൻ്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു…
ഞങ്ങൾക്ക് രണ്ടുപേർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി…
അപ്പോഴാണ് അവളുടെ അച്ഛനും നീതു ചേച്ചിയും അങ്ങോട്ട് വന്നത്…
“വിനു.. വാ.. ഞാൻ കൂടെ വരാം നിങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക്..”
“ശരി അങ്കിൾ.. എൻ്റെ വണ്ടി ഇവിടെ ഇരിക്കട്ടെ..”
“ഹും..”
പെട്ടന്നാണ് ഇടയ്ക്ക് കയറി അതിഥി പറഞ്ഞത്..
“. ഞാനും വരാം.. കൂടെ..”
“അത് വേണോ അതിഥി..??”
“വേണം.. ഞാനും വരാം..”
അങ്ങനെ അതിഥിയുടെ അച്ഛനും അവളും ഞാനും അവരുടെ കാറിൽ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു…
ഹോസ്റ്റലിനു കുറച്ച് മുന്നിൽ ആയി കാർ നിർത്തി ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു…
“ഹലോ.. ഞങൾ നിൻ്റെ ഹോസ്റ്റലിൻ്റെ മുന്നിലെ ആ പോക്കറ്റ് റോഡിൽ ഉണ്ട് അങ്ങോട്ട് വാ..”
“ഹാ..ദാ വരുന്നു… ”
കുറച്ച് കഴിഞ്ഞപ്പോൾ അവള് നടന്നു വരുന്നത് കണ്ടു…
അവളും വന്ന് കാറിലേക്ക് കയറിയതും മുന്നിൽ ഇരിക്കുന്ന അതിഥിയെയും അവളുടെ അച്ഛനെയും കണ്ട് അവള് ആദ്യം ഒന്ന് അമ്പരന്നു..
അവള് കയറിയതും അങ്കിൾ വണ്ടി മുന്നോട്ട് എടുത്തു…
“ആതിരെ ഇത് ജയരാജ് അങ്കിൾ… ഇത് അങ്കിളിൻ്റെ മകൾ ആണ് അതിഥി…”
എല്ലാവരും പരസ്പരം ഹായ് പറഞ്ഞു…
സ്റ്റേഷൻ എത്തുന്ന വരെ ആരും അധികം ഒന്നും സംസാരിച്ചില്ല…
എല്ലാവർക്കും ടെൻഷൻ ഉള്ളത് കൊണ്ട് ആയിരിക്കും.. പക്ഷേ അതിഥിയിൽ ഞാൻ കണ്ടത് നല്ല സങ്കടം ആയിരുന്നു…
അധികം വൈകാതെ തന്നെ കാർ സ്റ്റേഷനിൽ എത്തി…
കാറിൽ നിന്ന് ഇറങ്ങിയതും ഞങൾ അതിത്യോടും അച്ഛനോടും യാത്ര പറഞ്ഞു..
അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഓരോ എസി ടിക്കറ്റുകൾ റെഡിയാക്കി വച്ചിരുന്നു…
അതിഥിയോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു…