Soul Mates 9 [Rahul RK]

Posted by

ഉള്ളിലേക്ക് പല പല കാര്യങ്ങളും തികട്ടി വരുന്നുണ്ട്…

എവിടെ ഒക്കെയോ എന്തൊക്കെയോ പിഴവുകൾ വന്നിട്ടുണ്ട് എന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്ന പോലെ…

ഭൂതകാലത്തിൽ ഞാൻ സ്വീകരിച്ച എന്തൊക്കെയോ തീരുമാനങ്ങൾ തെറ്റായിരുന്നു എന്നും തിരുത്താൻ ഇനിയും സമയം ഉണ്ടെന്നും എൻ്റെ മനസ്സ് എന്നോട് പറയുന്നു..

പക്ഷേ ചെയ്ത തെറ്റ് എന്തെന്ന് അറിയാതെ ഞാൻ എങ്ങനെ തിരുത്തും..??

എവിടെ ആണ് എനിക്ക് തെറ്റ് പറ്റുന്നത്..??
അതിഥിയുടെ കാര്യത്തിൽ ആണോ..??
അതോ സന്ധ്യയുടെ കാര്യത്തിൽ ആണോ..??

അതോ മറ്റെന്തെങ്കിലും കാര്യത്തിൽ ആണോ..??

തിരിഞ്ഞു മറിഞ്ഞും ഞാൻ അങ്ങനെ കിടന്നു..

ട്രയിൻ നല്ല വേഗത്തിൽ സഞ്ചരിക്കുന്നു…
കുറച്ച് നേരം ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…

ജനൽ പൂർണമായും തുറക്കാൻ പറ്റില്ല.. നല്ല തണുത്ത കാറ്റാണ്..
അല്ലെങ്കിൽ തന്നെ പുതപ്പ് പോലും ഇല്ല..

ഞാൻ ജനൽ കുറച്ച് ഉയർത്തി വച്ച് പുറത്തേക്ക് നോക്കി ഇരുന്നു…
ഇത് കേരളം ആണ്..

ഇനി സന്ധ്യയുടെ ആൾക്കാരുടെ ഭീഷണി ഒന്നും ഒരു പ്രശ്നമേ അല്ല..
അവർ ടാറ്റാ സുമോയിൽ അല്ല ലോറിയിൽ വന്നാൽ പോലും എൻ്റെ നാട്ടിൽ വച്ച് എൻ്റെ ദേഹത്ത് തൊടാം എന്ന് കരുതണ്ട..

പക്ഷേ ചെന്നൈയിലേക്ക് ഉള്ള മടങ്ങി പോക്കും അതിഥിയെ കാണുന്ന കാര്യത്തിലും കമ്പനിയിൽ പോവുന്ന കാര്യത്തിലും ഒക്കെ എന്ത് ചെയ്യും എന്ന് അറിയില്ല…

ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങി തീരാൻ എത്ര സമയം എടുക്കും എന്നും അറിയില്ല…

ഒളിച്ചോട്ടം ഒന്നിനും ഒരു പ്രതിവിധി അല്ലാലോ…
സംസാരിച്ച് തീർക്കാതെ ഈ പ്രശനം എന്തായാലും സോൾവ് ആവാൻ പോവുന്നില്ല…

പക്ഷേ ആരു പോയി സംസാരിക്കും…
എനിക്ക് എന്തായാലും പറ്റില്ല…
എന്നെ കണ്ടാൽ തല വെട്ടി എടുക്കാൻ ആവും ഒരുപക്ഷേ സന്ധ്യയുടെ ചെറിയച്ചൻ്റെ ഓർഡർ..

അങ്ങനെ ഉള്ളപ്പോൾ അങ്ങേരുടെ മുന്നിലേക്കോ അങ്ങേരുടെ ആളുകളുടെ മുന്നിലേക്കോ ചെല്ലാൻ പറ്റില്ലല്ലോ…

എന്തായാലും എങ്ങനെ എങ്കിലും ഒക്കെ ഒരു വഴി കണ്ടു പിടിക്കണം..
ഇനി ഒരു വഴിയും കിട്ടിയില്ലെങ്കിൽ സന്ധ്യ വഴി തന്നെ ശ്രമിച്ച് നോക്കേണ്ടി വരും…

പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ലല്ലോ…

എന്നാലും എന്ത് കണ്ടിട്ടാവും ആ പെണ്ണ് കയറി എന്നെ പ്രേമിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *