“ഹൊ.. പേടിക്കണ്ട… അവര് അവിടെ സംസാരിക്കുന്നുണ്ട്…”
“ആരോട്..??”
“വന്നവരോട്…”
“വന്നവരോടോ..??”
“അതെ.. ചേട്ടൻ എഴുന്നേറ്റ് വാ…”
ഞാൻ അമ്മുവിൻ്റെ കൂടെ പതിയെ വാതിൽക്കൽ നിന്ന് സിറ്റ് ഔട്ടിലേക്ക് എത്തി നോക്കി….
മേശപ്പുറത്ത് ചായയും പലഹാരങ്ങളും ഒക്കെ നിരത്തി വച്ചിട്ടുണ്ട്…
അച്ഛനും ചേട്ടനും അമ്മാവനും അവിടെ ഇരിക്കുന്നു അമ്മയും ആതിരയും കുറച്ച് മാറി നിൽക്കുന്നു…
കൂടെ ഇരിക്കുന്നത് വെള്ളയും വെള്ളയും ധരിച്ച് തോളിൽ ഒരു മുണ്ടും ഇട്ട് മീശ ഒക്കെ ഉള്ള ഒരാൾ… ഒറ്റയടിക്ക് പറഞാൽ നമ്മുടെ മധുര രാജയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ്… അയാളുടെ കൂടെ വേറെയും കുറെ ആളുകൾ…
കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത ഞാൻ അമ്മുവിന് നേരെ തിരിഞ്ഞു…
“ഇവിടെ എന്താ നടക്കുന്നത്…??”
“എൻ്റെ മണ്ടൻ ചേട്ടാ.. ചേട്ടൻ വിചാരിച്ച പോലെ അവർ ചേട്ടനെ തല്ലാനോ കൊല്ലാനോ ഒന്നും വന്നതല്ല…”
“പിന്നെ.??”
“അവർ ചേട്ടനോട് സോറി പറയാൻ വേണ്ടി വന്നതാ…”
“നീ ഒന്ന് മനസ്സിലാകുന്ന പോലെ പറ..”
“ചേട്ടാ.. ചേട്ടൻ തല്ലിയ ആ പെണ്ണിൻ്റെ അച്ഛൻ ആണ് അത്.. അവർ ചേട്ടനെ അന്വേഷിച്ചത് കൊല്ലാൻ ഒന്നും അല്ല… ആ ചേച്ചി അവരുടെ അച്ഛനോട് എല്ലാം പറഞ്ഞു അവര് ചേട്ടനോട് സോറി ചോദിക്കാൻ വന്നതാ..”
“അപ്പോ എന്നെ വിളിച്ച് ഭീഷണി പെടുത്തിയത്…??”