അങ്ങനെ ഞങൾ ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് പുറപ്പെട്ടു…
നേരെ എൻ്റെ വീട്ടിലേക്ക് ആണ് പോയത്..
ആതിരയെ എങ്ങനെ എങ്കിലും അവിടെ നിന്ന് അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കാം എന്ന് കരുതി..
പക്ഷേ ഇത്തവണ അവള് എതിർത്ത് ഒന്നും പറഞ്ഞില്ല.. എൻ്റെ തീരുമാനത്തിനു സമ്മതം അറിയിക്കുകയാണ് ചെയ്തത്..
ഓട്ടോയിൽ ഇരുന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അവളോട് പറഞ്ഞു…
“നോക്ക്.. നമ്മൾ ഇപ്പൊ പെട്ടന്ന് വന്നതിൻ്റെ യഥാർത്ഥ കാരണം നീ ആരോടും പറയരുത്.. കേട്ടോ..”
“ഞാൻ എന്തിനാ പറയുന്നെ.. അതൊക്കെ നിൻ്റെ പ്രശ്നം അല്ലേ..”
“ഹും.. അത് പോലെ തന്നെ അമ്മയെ കാണുമ്പോ എപ്പോളും ഉള്ള പോലെ എന്നെ താങ്ങാൻ വേണ്ടി അതിഥിയുടെ കാര്യമോ സന്ധ്യയുടെ കാര്യമോ ഒന്നും മിണ്ടാൻ പാടില്ല…”
“അത് ഞാൻ പറഞ്ഞില്ലെങ്കിലും അവർ അറിഞ്ഞൊളും…”
“അതെങ്ങനെ..??”
“വല്യേട്ടൻ്റെ ഫ്രണ്ട് അല്ലേ നിൻ്റെ ബോസ്സ്… എന്തായാലും ഇപ്പൊ സന്ധ്യയുടെ ആളുകൾ നിൻ്റെ ഓഫീസിൽ എത്തിയിട്ടുണ്ടാവും….”
“അത് ശരിയാണല്ലോ… എന്നാലും നീ ആയിട്ട് കുളത്തി കൊടുക്കാൻ പോവണ്ട.. ഓകെ…??”
“ഹാ.. നോക്കട്ടെ…”
ആതിര പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്..
സന്ധ്യയുടെ ആൾക്കാർ ഇപ്പൊ ഓഫീസിലും പോയി കാണും..
ഇനി ഏട്ടൻ എല്ലാം അറിഞ്ഞ് കാണുമോ…
അങ്ങനെ അവസാനം ഞങൾ വീട്ടിൽ എത്തി…