“നിൻ്റെ അച്ഛനും അമ്മാവനും ഉണ്ടാവില്ല… ബാക്കി നീയും ഞാനും ആതുമോളും അമ്മുവും അമായിയും മാത്രമേ ഉണ്ടാവൂ.. നിൻ്റെ ചേട്ടൻ പിന്നെ പണ്ടെ ആ വഴിക്ക് ഒന്നും വരില്ലല്ലോ..”
“ഹും ശരി.. നാളെ അല്ലേ..”
“അതെ നാളെ തന്നെ ഇനി പോത്ത് പോലെ കിടന്ന് ഉറങ്ങരുത്.. രാവിലെ നേരത്തെ എഴുന്നേൽക്കണം…”
“ശരി അമ്മെ…”
അമ്മ പോയതും ഞാൻ വന്ന് കട്ടിലിലേക്ക് കിടന്നു…
എൻ്റെ ചിന്തകളിൽ അപ്പോഴും നാളത്തെ കാര്യങ്ങള് ഒന്നും ആയിരുന്നില്ല…
പക്ഷേ എല്ലാം തൽക്കാലം പെട്ടിയിൽ വച്ച് പൂട്ടി ഞാൻ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ആണ് എൻ്റെ ഫോൺ ഒന്ന് റിംഗ് ചെയ്തത്… മെസ്സേജ് ആണ്…
എടുത്ത് നോക്കണോ… വേണ്ട… അല്ലെങ്കിൽ നോക്കാം.. എന്നാ പിന്നെ സമാധാനം ആയിട്ട് ഉറങ്ങാലോ..
ഞാൻ ഫോൺ കയ്യിൽ എടുത്ത് നോക്കി…
ആതിരയുടെ മെസ്സേജ് ആണ്…
“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”
ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…
(തുടരും…)