“എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചതിന്…
വീണ്ടും സ്വപ്നം കാണാൻ പഠിപിച്ചതിന്..
എൻ്റെ അച്ഛനോടും അമ്മയോടും തുറന്ന് സംസാരിക്കാൻ ധൈര്യം തന്നതിന്…
എൻ്റെ ഉള്ളിൽ ഇറങ്ങി കിടന്നിരുന്ന എന്നെ എനിക്ക് ബോധ്യമാക്കി തന്നതിന്…”
“നിർത്ത്.. നിർത്ത്.. ഇതൊക്കെ ഞാൻ എപ്പോ ചെയ്തു..??”
“അത് തനിക്ക് പറഞാൽ മനസ്സിലാവില്ല.. എല്ലാം താൻ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ തൻ്റെ കൊണ്ട്രിബ്യൂഷൻ വളരെ വലുതാണ്…”
“ശരി..ശരി… താൻ ആ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് പറയൂ..”
“വിനുവിന് എൻ്റെ ഡോക്ടറെ അറിയാമോ..??”
“കേട്ടിട്ടുണ്ട്.. പക്ഷേ അറിയില്ല…”
“ഡോക്ടറുടെ പേര് സേതുലക്ഷ്മി എന്നാണ്… സത്യം പറഞാൽ ഇത്രേം വർഷം കൊണ്ട് ഞാനും ഡോക്ടറും തമ്മിൽ നല്ല ഒരു ആത്മബന്ധം ആയിരുന്നു ഉണ്ടായത്…
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു സ്ത്രീയാണ് അവർ… എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ ജീവിതത്തില് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീ…
ഡോക്ടർ ഇന്നലെ വീട്ടിൽ വന്നിരുന്നു.. എനിക്ക് ഉണ്ടായ ഇമ്പ്രൂവ്മെൻ്റിൽ ഡോക്ടർ വളരെ ഹാപ്പി ആണെന്നും എന്നോട് പറഞ്ഞു…
പക്ഷേ ഇന്നലെ ഡോക്ടർ തനിച്ചല്ല വന്നത്..”
“പിന്നെ..??”
“ഡോക്ടറുടെ കൂടെ ഡോക്ടറുടെ മകനും ഉണ്ടായിരുന്നു… ”
“ഹൊ..”
“അവർ വെറുതെ വന്നതല്ല..”
“പിന്നെ..?”
“അവർ… അവര്.. അവർ ഒരു പ്രോപോസലും ആയിട്ടാണ് വന്നത്..??”
“എന്ത് പ്രൊപ്പോസൽ..??”