“ഹും.. ശരി എന്നാല് ഞാൻ ഇറങ്ങുന്നു…”
“ഹും.. ഓകെ..”
ഒരിക്കൽ കൂടി എന്നെ നോക്കിയ ശേഷം ആതിര ഇറങ്ങി കാറിലേക്ക് കയറി..
അമ്മാവനും അവളും പോവുകയും ചെയ്തു…
ആതിര വീണ്ടും അതിഥിയെ പറ്റി ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ ഉത്തരം മുട്ടി നിന്നു എന്നുള്ളത് സത്യം തന്നെ ആണ്…
തൽക്കാലം മറ്റൊന്നിനും പിടി കൊടുക്കാതെ ഞാൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു…
അവിടെ അമ്മയും അമ്മുവും ഉണ്ടായിരുന്നു…
“അമ്മേ ചായ ഉണ്ടേൽ ഒരു ഗ്ലാസ്സ് താ..”
“ഉണ്ടാക്കിയത് ഒക്കെ തീർന്നെടാ.. ഇനി ഉണ്ടാക്കട്ടെ നിക്ക്..”
“ഹും…”
“ആതു മോൾ പോയോടാ..??”
“ഹാ.. അവർ പോയി…”
“എത്ര പെട്ടന്നാണ് ഒരു കല്യാണം ഒക്കെ അങ്ങ് ശരിയായത്..”
“അതെ… അമ്മാവൻ ഇത് നടത്തിയിട്ട് ബാക്കി കാര്യം ഒള്ളു എന്ന മട്ടിൽ ആണ്..”
“സത്യം പറഞ്ഞാ എൻ്റെ മനസ്സിൽ ആതുമോളും നീയും ആയിട്ടുള്ള കല്യാണം ആയിരുന്നു…”
പെട്ടന്ന് അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…
ഞാൻ തൽക്കാലം മറുപടി ഒന്നും പറയാൻ പോയില്ല..
പക്ഷേ അമ്മയുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയിരുന്നില്ല…
ഞാൻ എന്തെങ്കിലും പറയുന്ന മുന്നേ അമ്മു പറഞ്ഞ് തുടങ്ങി…
“എപ്പോ കണ്ടാലും കീരീം പാമ്പും പോലെ ഉള്ള ഇവരാണോ കല്ല്യാണം കഴിക്കുന്നത്… പക്ഷേ ആതു ചേച്ചിയെ എനിക്കിഷ്ടം ആണ് ട്ടോ…”