അൽപ നേരം കഴിഞ്ഞതും അദ്ദേഹം ഫോൺ കട്ട് ചെയ്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു..
“വിനോദ്.. നീ എൻ്റെ മകളോട് എല്ലാം തുറന്ന് പറഞ്ഞതിൽ എനിക്ക് നിന്നോട് ബഹുമാനം ഉണ്ട്.. ഇപ്പൊ എല്ലാ പ്രശ്നവും തീർന്ന സ്ഥിതിക്ക് ഞങൾ ഇറങ്ങുന്നു.. നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ രൊമ്പ സന്തോഷം..”
മലപോലെ വന്നത് എലി പോലെ പോയി എന്ന് പറയുന്ന പോലെ, എന്നെ കൊല്ലാൻ വരുന്നവർ എന്ന് ഞാൻ കരുതിയവർ ഇപ്പൊ എൻ്റെ കുടുംബവും ആയി നല്ല ഒരു സൗഹൃദം ഉണ്ടാക്കി ആണ് മടങ്ങിയിരിക്കുന്നത്…
എല്ലാം നല്ല രീതിയിൽ അവസാനിച്ചു എങ്കിലും സന്ധ്യയുടെ മനസ്സ് വിഷമിപ്പിക്കേണ്ടി വന്നതിൽ എനിക്ക് ചെറിയ നിരാശ തോന്നിയിരുന്നു…
പിന്നെ സംഭവിക്കാൻ ഉള്ളതൊക്കെ നല്ലതിന് എന്ന സമാധാനത്തിൽ ജീവിക്കുക തന്നെ…
🌀🌀🌀🌀🌀🌀🌀
എല്ലാ പടയും ഒതുങ്ങിയ ശേഷം ഞാൻ തിണ്ണയിൽ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു…
എത്ര പെട്ടെന്നാണ് എല്ലാം കലങ്ങി തെളിഞ്ഞത്…
സന്ധ്യയുടെ അച്ഛൻ നല്ല മനുഷ്യൻ അയതുകൊണ്ട് കൊള്ളാം.. ഇല്ലെങ്കിൽ ഇപ്പൊ ഇവിടെ ചോര പുഴ ഒഴുകിയെനെ..
വന്നപ്പോൾ ചാർജിൽ ഇട്ട ഫോൺ ഞാൻ ഇപ്പൊൾ ആണ് എടുക്കുന്നത്…
നോക്കിയപ്പോൾ അതിഥിയുടെ ചില വാട്സ്ആപ് മെസ്സേജുകൾ കണ്ടു…
പക്ഷേ എന്തോ എടുത്ത് നോക്കാൻ തോന്നിയില്ല…
അപ്പൊൾ ആണ് ഇന്നലെ ട്രയിനിൽ വച്ച് ഞാൻ കണ്ട ഞങൾ ഒരുമിച്ചുള്ള സ്വപ്നത്തെ കുറിച്ച് ആലോചിച്ചത്…
അതിഥി യും ഞാനും ഒന്നിച്ചുള്ള ഒരു സ്വപ്നം ഞാൻ ആദ്യമായി ആണ് കാണുന്നത്…
ട്രയിനിൽ വച്ച് ആതിര പറഞ്ഞ കാര്യങ്ങള് കൂടി ഞാൻ കൂട്ടി വായിച്ച് നോക്കി…
യാത്ര അയക്കുമ്പോൾ അവളുടെ കണ്ണിൽ ഉണ്ടായിരുന്ന ദുഃഖം, നിരാശ…
ഒരു പക്ഷെ ആതിര പറഞ്ഞത് ശരിയായിരിക്കാം… അതിഥിയുടെ കണ്ണിൽ അത്തരം ഭാവങ്ങൾ ഉണ്ടായിരുന്നിരിക്കാം..