സോഫി
Sophy | Author : Athula
…സോഫി കിച്ചണിൽ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അവൾ ഒറ്റക്കാണ് നഗരം മദ്യത്തിലെ ആ വീട്ടിൽ താമസിക്കുന്നത്.
വളരെ അപൂർവ്വമായിട്ടാണ് അമ്മയും അച്ഛനും അടങ്ങുന്ന ബന്ധുക്കൾ അവളെ കാണാൻ ആയിട്ട് വരുന്നത്.
ഈ നഗര മധ്യത്തിൽ അവൾ ഒറ്റയ്ക്ക് എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് ആർക്കും അറിയില്ല.
അവർ എല്ലാവരിൽ നിന്നും അവൾ ഒറ്റയ്ക്ക് നടക്കുന്നു.
സോഫി ഒരു ഇൻട്രോവർട് സ്വഭാവക്കാരിയാണ് പൊതുവേ.
ഹിസ്റ്ററി പഠിക്കാൻ പൊതുവേ ഇഷ്ടമുള്ള സോഫി ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ട് തന്നെ മാസങ്ങളായി.
കോളേജിലെ പലർക്കും ഇങ്ങനെ ഒരു കുട്ടി അവിടെ പഠിക്കുന്നുണ്ട് എന്ന് പോലും അറിയില്ല.
എന്താണ് അവളുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയാൻ ആരും യഥാർത്ഥത്തിൽ ശ്രമിച്ചിട്ടെ ഇല്ല.
കിച്ചൺ ആകെ അലങ്കോലമായി കിടക്കുന്നു.
കിച്ചൻ മാത്രമല്ല വീടും മുഴുവനും ഇതേ അവസ്ഥയാണ്.
പൊടിയും കറയും പിടിച്ച ചുവരുകൾ.
തുണികൾ ഡൈനിങ്ങിലും സോഫയിലും ഒക്കെ ആയി ചിതറി കിടക്കുന്നു.
മാസങ്ങളായി അടിക്കാതെ കിടക്കുന്ന തറ.
എങ്ങനെ ഒക്കെയോ മങ്ങിയ വെളിച്ചം റൂമിൽ എത്തുന്നുണ്ട്.
പല ബൾബുകളും മിന്നി മിന്നി കത്തികൊണ്ടിരിക്കുന്നു.
ഫാനിന്റെ ശബ്ദം മുറിയാതെ കേൾക്കാം.
മുറ്റത്തെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.
ആകെ പുല്ലുപിടിച്ച് കാടുകയറി കിടക്കുന്നു.
വീട് മുതൽ റോഡ് വരെയുള്ള വഴി മാത്രം ഉണ്ട് ആകെ കാടുപിടിക്കാത്ത ആയിട്ട്.
കാട്ടുചെടികൾ പലതും വളർന്നു ജനലിലൂടെ ഉള്ളിലോട്ട് കടക്കാൻ ശ്രമിക്കുന്നു.
…അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിൽ അവളെ അതൊന്നും ബാധിച്ചില്ല.
ചായ തിളച്ചു.
അവൾ അതെടുത്ത് കപ്പിലേക്ക് ഒഴിച്ച് പഞ്ചസാര ഇട്ടു.
അത്യാവശ്യം വലിയ കപ്പ്.
രണ്ടുപേർക്ക് അതിൽ സുഖമായി ചായ കുടിക്കാം.
പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു.
അവൾ അമ്പരന്നു, ആരാണ് തന്റെ വീടിന്റെ കോളിംഗ് ബെൽ അഠിക്കുന്നത.
അത് പ്രവർത്തിക്കും എന്ന് പോലും അവൾ അറിയുന്നത് അപ്പോഴാണ്.