പൊക്കി…എന്നിട്ട് അവനെക്കൊണ്ട് നമുക്ക് കള്ള ഇന്‍ഫര്‍മേഷന്‍ തന്നു. കണ്‍സൈന്‍മെന്‍റ് കൊണ്ടുവരാന്‍ ഞാന്‍ ചെല്ലും എന്ന് അവര്‍ വിചാരിച്ചു. എന്നെ കുരുക്കാന്‍ വിരിച്ച വലയായിരുന്നു അത്!”
“അതേ!”
അവര്‍ മൂവരും ഒരുമിച്ച് പറഞ്ഞു.
“എന്ത് ചെയ്യണം ഇനി?”
റിയ തിരക്കി.
“എന്ത് ചെയ്യാന്‍?”
ജോയല്‍ ചിരിച്ചു.
“അവന്മാര്‍ ഒരു കളി കളിച്ചു. സെയിം കളി നമ്മള്‍ തിരിച്ചു കളിക്കുന്നു!”
“മനസ്സിലായില്ല!”
സന്തോഷ് അവനോട് ചോദിച്ചു.
“നാളെ പാലക്കാട്ടെ കുറച്ച് വി ഐപ്പീസും കുടുംബോം സൌപര്‍ണ്ണികയില്‍ ഒരു യാത്ര പോകുന്നുണ്ട്! ഒരു വോള്‍വോ ലക്ഷ്വറി ബസ്സില്‍! ആ ബസ്സ് നമ്മള്‍ ഹൈജാക്ക് ചെയ്യും…ഇവിടെ കൊണ്ടുവരും… നമ്മള്‍ രാകെഷിനോട് വിലപേശും! അത്രതന്നെ!”
“ഡണ്‍!”
സന്തോഷ് ആവേശത്തോടെ പറഞ്ഞു.
“നീ ഹൈജാക്കില്‍ പങ്കെടുക്കേണ്ട!”
സന്തോഷ് ജോയലിനോട് പറഞ്ഞു.
“നിന്നെ ഒരാളെ മാത്രം ഉന്നമിട്ടാ സ്പെഷ്യല്‍ ഫോഴ്സ് വന്നിരിക്കുന്നെ! നിന്നെക്കിട്ടാനാ അവമ്മാരുടെ ശ്രമം! അതുകൊണ്ട് ഈ ഹൈജാക്കൊക്കെ ഞാനും ഉണ്ണീം രവീം ഷബ്നോം സതീഷും കൈകാര്യം ചെയ്തോളാം…ഞങ്ങള്‍ ടീമിനേം കൊണ്ട് വരുമ്പം അവരെ വെല്‍ക്കം ചെയ്യാന്‍ നീ ഇവിടെ കണ്ടാല്‍ മതി…”
“സന്തോഷേട്ടാ അത്!”
ജോയല്‍ വിലക്കാന്‍ നോക്കി.
“സന്തോഷേട്ടന്‍ പറയുന്നതില്‍ കാര്യമുണ്ട് ഏട്ടാ!”
ഷബ്നം പറഞ്ഞു.
“ഏട്ടനെയാണ് അവര് ട്രാക്ക് ചെയ്യുന്നേ മെയിനായിട്ടും. സ്പെഷ്യല്‍ ഫോഴ്സ് ഗവണ്മെന്റ് ഫോം ചെയ്തത് ഏട്ടനെ ട്രാപ്പ് ചെയ്യാനല്ലേ? അതുകൊണ്ട് സന്തോഷ് ചേട്ടന്‍ പറയുന്നത് അനുസരിച്ചാല്‍ മതി!”
******************************************************
പദ്മനാഭന്‍ തമ്പിയുടെ വീട്.
വാര്‍ത്തകളില്‍ മിഴികള്‍ നട്ടിരിക്കുകയാണ് അയാള്‍.