പിന്നെ ഫോണിലേക്കും.
“പോടാ മൈരേ ഒന്ന്!”
ജോയല്‍ ഫോണിലൂടെ പറഞ്ഞു.
പിന്നെ ഫോണ്‍ കട്ട് ചെയ്തു.
അശ്വിന്‍ തുറന്ന വായോടെ അവരെ മിഴിച്ചു നോക്കി.
കൂടെയുള്ളവരും.
“എടാ അശ്വിന്‍ തില്ലങ്കേരി!”
ജോയല്‍ അവന്‍റെ കോളറിനു പിടിച്ചു ഉലച്ചു.
“നീയും നിന്‍റെ ഫ്രണ്ട് ആ അനില്‍ ആയങ്കീം ചേര്‍ന്ന് ഒരുപാടങ്ങ് അങ്ങ് ഒണ്ടാക്കല്ല്! നെനക്ക് പാര്‍ട്ടീം ആയി എന്നാ ബന്ധവാടാ ഒള്ളെ?”
“ഞാന്‍ ..ഞാന്‍…”
അശ്വിന്‍ ജോയലിന്റെ പിടിയില്‍ നിന്നും കുതറിമാറാന്‍ നോക്കി.
“ബ്രാഞ്ച് …ബ്രാഞ്ച്…”
“എന്നാ ബ്രാഞ്ച്?”
ജോയല്‍ അവനെ ഉലച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു.
“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സഹപ്രവര്‍ത്തകയായ സഖാവിന്‍റെ സാരിക്കുത്തില്‍ കയറിപ്പിടിച്ചതിനു നായിന്‍റെ മോനെ നിന്നെയല്ലേടാ പാര്‍ട്ടി അംഗത്വം പോലും തിരികെ മേടിപ്പിച്ച് പുറത്താക്കിയത്?”
“അത് ..അത് …”
അശ്വിന്‍ നിന്നു വിക്കുകയാണ്.
“പിന്നെ ഡോക്റ്റര്‍മാര്‍ രാത്രിയിലെ ഉറക്കം ഒരു കാരണവശാലും ഒഴിവാക്കരുത് എന്ന് പറഞ്ഞ വി എം വിജയരാജന്‍ സഖാവ് എങ്ങനെയാടാ ഈ വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നിരിക്കുന്നെ?”
അശ്വിന്റെ മുഖത്ത് ജാള്യത കടന്നു വന്നു.
“അങ്ങേ തലയ്ക്കല്‍ വെച്ച് മിമിക്രി കാണിച്ച അവനോട് ഒന്ന് പറഞ്ഞേരെ കൂത്തുപറമ്പിലും മഞ്ചേരീലും തലശേരീലും റെയ്ഡ് നടന്നപ്പം നീയൊക്കെ ചേര്‍ന്ന് ഒണ്ടാക്കിയ മിമിക്രി നാടകം വിശ്വസിക്കാന്‍ ഇത് ആ ഇന്‍കം ടാക്സല്ല! ഇതാണ് ഒറിജിനല്‍ ഇന്‍കം ടാക്സ്!”
“ഒപ്പിട് മൈരേ കോണാത്തിലെ അഭ്യാസം കാണിക്കാതെ!”
കോട്ടുവായിട്ടു കൊണ്ട് അസ്ലം പറഞ്ഞു.
“ഇത് കഴിഞ്ഞ് വേറെ പണി ഒള്ളതാ!”
“സര്‍…”
അശ്വിന്‍ തല ചൊറിഞ്ഞു.
“എന്താടാ?”
ജോയല്‍ ചോദിച്ചു.
“നമുക്ക് സംസാരിച്ച് പ്രശ്നം തീര്‍ത്ത് കൂടെ?”
“നീ സംസാരിക്ക്!”
“സാറിന് എത്ര വേണം?”