സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Posted by

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അശ്വിന്‍ തില്ലങ്കേരിയുടെ പുതുപ്പരിയാരത്തുള്ള ഭാര്യാവീട്ടില്‍ ജോയലും സംഘവും എത്തുമ്പോള്‍ വെളുപ്പിന് മൂന്നരയായിരുന്നു.

കാളിംഗ് ബെല്ലടിച്ച് പുറത്ത് സന്തോഷും ജോയലും ലാലപ്പനും ഡെന്നീസും നിന്നു.
അല്‍പ്പം മാറി, കാണാത്ത രീതിയില്‍, വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച തോക്കുമായി ഷബ്നവും.
ഉറക്കച്ചടവോടെ കതക് തുറന്നത് അശ്വിന്‍ തില്ലങ്കേരിതന്നെയായിരുന്നു.
ഔദ്യോഗികമായി ഉന്നതരെന്ന് തോന്നിക്കുന്ന ഭാവത്തിലും വസ്ത്രങ്ങളിലും നില്‍ക്കുന്ന അഗതരെക്കണ്ട് അശ്വിന്‍ ആദ്യമൊന്നമ്പരന്നു.

“ആരാ!”

“ഇന്‍കം ടാക്സ്!”

ഐഡെന്‍റ്റിറ്റി കാര്‍ഡ് എടുത്ത് കാണിച്ച് സന്തോഷ്‌ പറഞ്ഞു.

“നോ മൊബൈല്‍സ്, നോ കമ്മ്യൂണിക്കെഷന്‍ നത്തിങ്ങ്,”

അശ്വിന്‍ മൊബൈല്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുന്നത് കണ്ടിട്ട് ജോയല്‍
പറഞ്ഞു.
അവന്‍ ആശ്വിന്റെ കയ്യില്‍ നിന്നു മൊബൈല്‍ വാങ്ങി.

“സെര്‍ച്ച്!”

ജോയല്‍ സംഘാംഗങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും അകത്തെ മുറികളില്‍ നിന്നും പ്രൊഫഷണല്‍ ഗുണ്ടകളെപ്പോലെ തോന്നിപ്പിക്കുന്ന നാലഞ്ച് ചെറുപ്പക്കാര്‍ ഭീഷണമായ ഭാവത്തോടെ ജോയലിന്റെയും സംഘത്തിന്‍റെയും നേരെ പാഞ്ഞു വന്നു.
ആ നിമിഷം ലോക്കല്‍ പോലീസിന്‍റെ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടിയും സംഘവും നീട്ടിപ്പിടിച്ച തോക്കുകളുമായി അവരെ എതിരിട്ടു.

“എന്നാ കണ്ടിട്ട് മെണയ്ക്കുവാ മൈരുകളെ നിങ്ങള്?”

ഉയര്‍ത്തിയ തോക്കിന്‍റെ കുഴല്‍ ഒരുവന്‍റെ താടിയില്‍ മുട്ടിച്ചുകൊണ്ട് ഗോവിന്ദന്‍ കുട്ടി ചോദിച്ചു.

“അനങ്ങിയാ തെറിപ്പിക്കും എല്ലാത്തിന്റേം പിടുക്ക്!”

അരമണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല വീടിന്‍റെ വിറക് പുരയില്‍, വെട്ടിക്കീറിയ വിറകുകള്‍ക്കടിയില്‍ നിന്നും സ്വര്‍ണ്ണമൊളിപ്പിച്ച ഇരുമ്പ് പെട്ടി കണ്ടെടുക്കാന്‍.
ഡെന്നീസും ലാലപ്പനും അസ്ലവും സന്തോഷും കൂടി അത് താങ്ങിപ്പിടിച്ച്‌ കൊണ്ടുവന്ന് മുറിയുടെ മധ്യത്തില്‍ വെച്ചു.
അതിന് ശേഷം അസ്ലം ലാപ്പ് തുറന്നു വേഗത്തില്‍ ടൈപ്പ് ചെയ്തു.
കൂടെ കൊണ്ടുവന്ന മിനി പ്രിന്‍റര്‍ ലാപ്പ് ടോപ്പുമായി കണക്റ്റ് ചെയ്തു.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് അസ്ലം ഉറക്കെ വായിച്ചു.

“ഒപ്പിടെടാ!”

അസ്ലം പിന്നെ അശ്വിനോട് പറഞ്ഞു.

“എനിക്ക് പാര്‍ട്ടി സെക്രട്ടറിയെ ഒന്ന് വിളിക്കണം!”

അശ്വിന്‍ പറഞ്ഞു.

“ഏത് പാര്‍ട്ടി സെക്രട്ടറി?”

ജോയല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *