സൂര്യനെ പ്രണയിച്ചവൾ 18 [Smitha]

Posted by

രവി വിശദീകരിച്ചു.

“മറ്റു ഡിവൈസുകള്‍ക്ക് ഇതിനെ ഇന്‍റെര്‍ഫിയര്‍ ചെയ്യാന്‍ കഴിയില്ല. പദ്മനാഭന്‍റെ ഫൂട്ടേജ് വിസിബിള്‍ ആകാഞ്ഞത് അയാള്‍ പോയ റൂട്ട് വേറെ ആയത് കൊണ്ടാണ്…അയാള്‍ രാകേഷിനോടൊപ്പം റിട്ടേണ്‍ ചെയ്യുന്ന വിഷ്വല്‍ കൃത്യമായി നമുക്ക് കിട്ടിയിട്ടുണ്ട്…”

അത് പറഞ്ഞ് അയാള്‍ ഓരോരുത്തരേയും മാറി മാറി നോക്കി.

 

“രാകേഷും ടീമും നേരിട്ട് എത്തി കണ്ടുപിടിച്ചാല്‍ മാത്രമേ നമ്മള്‍ കൂടിയിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് അവര്‍ക്ക് അറിവ് കിട്ടൂ…ടെക്നിക്കല്‍ സിസ്റ്റമിക് സപ്പോര്‍ട്ട് ഒരിക്കലും അവരെ ഹെല്‍പ്പ് ചെയ്യില്ല…”

“ഇന്‍ ഷോര്‍ട്ട്…”

സന്തോഷ്‌ പറഞ്ഞു.

“ഇന്‍ ഷോര്‍ട്ട്, നമ്മള്‍ അബ്സല്യൂട്ട്ലി സേഫ് ആണ് എന്നര്‍ത്ഥം; അല്ലെ?”

‘ഹണ്‍ഡ്രഡ് പെര്‍സെന്‍റ്റ്!”

രവിചന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“ഇനി മറ്റൊന്ന്!”

സന്തോഷ്‌ പറഞ്ഞു.
സംഘാംഗങ്ങള്‍ എല്ലാവരും സന്തോഷിനെ ആകാക്ഷയോടെ നോക്കി.

“കരിപ്പൂര് വഴി ഒരു വന്‍ കണ്‍സൈന്‍മെന്‍റ് വന്നിട്ടുണ്ട്…”

സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ മുമ്പോട്ടിരുന്നു.

“അന്‍പത് കിലോ ഗോള്‍ഡ്‌….”

സന്തോഷ്‌ തുടര്‍ന്നു.

“ആസ് യൂഷ്വല്‍ സമഗ്ളേഴ്സിന്‍റെ കയ്യീന്ന് നമ്മടെ ആയങ്കീം സംഘോം അത് തട്ടിയെടുത്തു. ഇപ്പം അത് അവന്‍റെ ഫ്രണ്ട് തില്ലങ്കേരീടെ ഒരു ബന്ധു വീട്ടില്‍, എന്ന് വെച്ചാല്‍ ഇവിടെ പാലക്കാട് തന്നെ, കൃത്യമായിപ്പറഞ്ഞാല്‍ പുതുപ്പരിയാരത്ത് ഉണ്ട്. നമുക്ക് കിട്ടിയ വിവരമനുസരിച്ച് മറ്റന്നാള്‍ അത് ജ്വല്ലറി ഷോപ്പുകളിലേക്ക് മാറും… ഇന്ന് രാത്രി അത് നമ്മള്‍ റെയ്ഡ് ചെയ്യാന്‍ പോകുന്നു…”

“ആയങ്കീം തില്ലങ്കേരീം ഇതിപ്പോള്‍ കുറെ ആയല്ലോ…”

റിയ പറഞ്ഞു.

“അവമ്മാരെ ബ്ലോക്ക് ചെയ്യേണ്ട ടൈം അതിക്രമിച്ചു…”

“പാര്‍ട്ടി പ്രൊട്ടക്ഷന്‍ ഉണ്ട് അവമ്മാര്‍ക്ക്,”

ജോണ്‍സണ്‍ പറഞ്ഞു.

“അതിന്‍റെ നെഗളിപ്പ് അങ്ങ് മാക്സിമത്തിലേക്കെത്തി…”

“ഏത് പാര്‍ട്ടീടെ? അവമ്മാര്‍ക്ക് ഒരു പാര്‍ട്ടീടേം സപ്പോര്‍ട്ട് ഇല്ല…”

സന്തോഷ്‌ പറഞ്ഞു.

“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടിയുടെ പേര് യൂസ് ചെയ്ത് ഒരു കണ്‍സൈന്‍മെന്‍റ് അടിച്ചു മാറ്റിയ ന്യൂസ് പുറത്തായപ്പോള്‍ തന്നെ അനില്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കി…അശ്വിന്‍ തില്ലങ്കേരിയെ പെണ്ണുകേസിലും!”

Leave a Reply

Your email address will not be published. Required fields are marked *