“ആാാ ബെസ്റ്റ് ഞാൻ എത്ര പോസ് ചെയ്തിട്ടാണ് ഇ ജോബ് കിട്ടിയതെന്നു അറിയുവോ നിനക്ക് ഇ ജോബ് വിട്ടാൽ വേറെ എവിടെ കിട്ടാനാ ”
“എഡി വേറെ കിട്ടില്ല എന്നാലും വിനു ഏട്ടൻ പറഞ്ഞത് പോലെ കേട്ടില്ല എങ്കിൽ അതു എനിക്ക് എന്തോ പോലെയാണ് ”
“ഒന്ന് പോടീ അയാള് പറഞ്ഞത് പോലെ കേട്ടത് കൊണ്ടല്ലേ നീ അയാളുടെ തള്ളയുടെ അടിമ ആയ്യി ഇത്ര നാളും നിക്കെണ്ടി വന്നത് ഇനിയും അങ്ങോട്ട് തന്നെ പോണോ നിനക്ക് ”
“അതെക്കെ നേര് തന്നെ എന്നാലും”
“ഒരു എന്നാലും ഇല്ല നീ തത്കാലം അയാളോട് ഓഫിസ് സ്റ്റാഫ് എന്ന് മാത്രം പറഞ്ഞാൽ മതി വേറെ ഒന്നും പറയാൻ നിക്കണ്ട ”
“ഞാൻ ഇതു വരെ വിനു ഏട്ടനോട് കള്ളം ഒന്നും പറഞ്ഞിട്ടില്ല അതാടി ”
“എഡി നിനക്ക് തത്കാലം പിടിച്ചു നിൽക്കണമെങ്കിൽ അതൊക്കെ ചെയ്തെ പറ്റു അല്ലാണ്ട് നിന്റെ ആവിശ്യം എങ്ങനെ കഴിയാനാണ് അയാൾ അയാളുടെ തള്ളയുടെ അടുത്തോട്ടു അല്ലെ പൈസ അയക്കുന്നെ നി എന്താ അവിടെ പോയ്യി കൈ നിട്ടുവോ ”
“അങ്ങനെ പോകുന്നതിലും ഭേദം മരിക്കുന്നതാ”
സൂര്യ മുഖം കോട്ടി കാണിച്ചു…
“അപ്പോൾ എന്റെ മോളു വന്നേ നമുക്ക് കുറെ പേരെ പരിജയപെടാൻ ഉണ്ട് നിമിഷ അവളെ കുട്ടി ഓഫിസിലെ എല്ലാരേയും അവൾക്ക് പരിജയ പെടുത്തി എന്നിട്ട് നിമിഷ അവളുടെ കാതിൽ ചെറുതായി മന്ത്രിച്ചു..
“ഡി ആരോടും വലിയ അടുപ്പം ഒന്നും കാണിക്കണ്ട ആർക്കും നീ ഇവിടെ വന്നത് ഒട്ടും ഇഷ്ടം ആയിട്ടില്ല ഒന്നാമത് തന്നെ എന്നെ ഇവർക്ക് ആർക്കും കണ്ടുടാ ഞാനും ബോസ്സും തമ്മിലുള്ള അടുപ്പം ഇവർക്ക് ആർക്കും ഒട്ടും പിടിച്ചിട്ടില്ല അത് മൂലം ഓരോ കര കമ്പികൾ ഇവർ അടിച്ചിറക്കുന്നുണ്ട് ഞാനും ബോസ്സും ഡിംഗോൾഫി ആണെന്നൊക്കെ “