“ഒക്കെ സൂര്യ ഇന്നലെ ഞാൻ നിമിഷയോട് പറഞ്ഞത് ഓഫിസ് സ്റ്റാഫ് ഒഴിവിലേക്ക് തന്നെ കയറ്റാം എന്നതായിരുന്നു എന്നാൽ അവിടെ വെൽ എക്സ്പീരിയൻസ് ആവിശ്യം ഉണ്ട് സൂര്യ വന്നതല്ലേ ഉള്ളു കുറച്ചു നാൾ എന്റെ അസിസ്റ്റന്റ് ആയ്യി വർക്ക് ചെയ്തോളു അല്ലേലും ഞാൻ ഒരു അസിസ്റ്റന്റ്നെ വയ്ക്കണം എന്ന് കുറെ നാളായി ആലോചിക്കുന്നു സുര്യയിക്കു താല്പര്യ കുറവൊന്നും ഇല്ലല്ലോ?
സൂര്യ ഒന്ന് ഞെട്ടി അവൾ നിമിഷയെ നോക്കി നിമിഷ ഒക്കെ പറഞ്ഞോളാൻ കണ്ണ് ഇറുക്കി കാണിച്ചു.
“ഇല്ല സാർ ഞാൻ തയാറാണ് ”
ഒക്കെ എന്നാൽ സൂര്യ പോയ്യി എല്ലാരേയും പരിജയ പെട്ടിട്ടു പോര് ഞാൻ കുട്ടിക്ക് ഉള്ള വർക്ക് പറഞ്ഞു തരാം.
“ഒക്കെ സാർ ”
അവർ രണ്ടും പുറത്തിറങ്ങി.
“എടി കോളടിച്ചല്ലോ”
നിമിഷ സൂര്യയുടെ പുറകിൽ തട്ടി കൊണ്ടു ചോദിച്ചു ”
“എന്ത് കോൾ ”
“നിനക്ക് ഇവിടെ ഇരുന്നുകൊണ്ട് അധികം ജോബ് ഒന്നും ചെയ്യേണ്ടി വരില്ല എപ്പളും കറങ്ങാലോ ”
“കറക്കവോ?എന്ത് കറക്കം ??”
സൂര്യ നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു..
“എഡി പോത്തേ സൈറ്റ് വർക്ക് ഒകെയ് ബോസ് ഒറ്റക്കാണ് മാനേജ് ചെയ്യുന്നത് അപ്പോൾ ഇനി ബോസ് എവിടെയൊക്കെ പോയാലും നിനക്കും കൂടെ പോകാലോ ”
നിമിഷ ആവേശത്തോടെ അവളെ നോക്കിപറഞ്ഞു..
“അയ്യോ ഞാൻ കൂടെ പോകാനോ ഇവിടെ ഓഫീസ് വർക്ക് ആണെന്ന് പറഞ്ഞിട്ടാ വിനുഏട്ടൻ എന്നെ വിട്ടത് ഇതിപ്പോ ഒട്ടും പരിജയം ഇല്ലാത്ത ഒരാളുടെ കൂടെ നാടു മൊത്തം കറങ്ങാൻ എന്നെ കൊണ്ടു പറ്റില്ല “