“കിട്ടി പോയി”
കിരൺ ഷൂസ് ശേഖരം അവളുടെ അടുത്തുള്ള കസേരയിൽ വെച്ചുകൊണ്ട് പറഞ്ഞു
. “ഇതാണ് കാറ്റി ഷൂ കൊള്ളാവോ .”
സൂര്യ അവൻ്റെ കയ്യിൽ നിന്നും ഹൈ ഹീൽ ഷൂ എടുത്ത് നോക്കി .
അനേകം ഇഞ്ച് ഉയരമുള്ള കട്ടിയുള്ള ഒരു ഷു പർപ്പിൾ നിറമായിരുന്നു അതിന് .
അവൾ മുമ്പ് ഒരിക്കലും ഷൂസ് ധരിച്ചിരുന്നില്ല, എന്നാൽ അവ രസകരമായിരുന്നു. അവൾ കിരണിനെ നോക്കാതെ പെട്ടന്ന് തന്നെ അത് കാലിലേക്ക് ഇട്ടു എഴുന്നേറ്റു.
“അതെങ്ങനെ യോജിക്കും?”
കിരൺ ചോദിച്ചു.
“എന്താ കിരൺ കുഴപ്പം”
“സൂര്യ ഷു ഇടുമ്പോൾ ഷോക്സ് വേണ്ടേ”
“വേണോ”
“വേണം”
“ഞാൻ എടുത്ത് കൊണ്ട് വരാം”
“മ്മ്”
കിരൺ തന്നെ തൊടാതെ ഇരിക്കുവാൻ വേണ്ടിയായിരുന്നു അവൾ നേരത്തെ ഷു ധരിച്ചത് ഇതിപ്പോൾ എന്തായാലും അവൻ ഷോക്സ് തന്നെ ഇടിപ്പിക്കും എന്തൊരു വിധി അവൾ വീണ്ടും സ്റ്റുളിൽ ഇരുന്നു….
ഇതേ സമയം കിരൺ ഒരു ഷോക്സ് എടുത്തു കൊണ്ടുവന്നു സൂര്യക്ക് മുന്നിലായി ഇരുന്നു പിന്നെ അതിന്റെ കവർ തുറന്ന് ആ ഷോക്സ് പുറത്തെടുത്തു… എന്നാൽ ആ ഷോക്സ്സിന്റെ നീളം കണ്ടതും സൂര്യ അമ്പരുന്നു
“ ഇതെന്താ കിരൺ ഇത്രയും നീളം”
സംശയ ഭവത്തോടെ അവൾ കിരണിനെ നോക്കി… അവൻ ഒന്ന് പുഞ്ചിരിച്ചു.
“ഇത് നമ്മടെ നാട്ടിൽ ഒന്നുമില്ലാത്ത ടൈപ്പാണ് ജപ്പാനിൽ നിന്നും ഇൻപോർട്ട് ചെയ്യുന്ന ഐറ്റെം ഇതൊന്നു ഇട്ടു നോക്കാം സൂര്യക്ക് ചേരും”
“അയ്യോ അതിനൊക്കെ വലിയ വില വരില്ലേ എനിക്ക് ചെറുത് മതി ”