“ഡി നീനക്ക് താഴെ ഒരെണ്ണം പഠിക്കുന്നുണ്ട് അതിന്റെ കാര്യം പോലും മരിയതക്ക് എനിക്ക് നോക്കാൻ പറ്റുന്നില്ല കഴിഞ്ഞ തവണത്തെ അവളുടെ ഹോസ്റ്റൽ ബിൽ വരെ കെട്ടിയിട്ടില്ല നീയും കൂടി ആകുമ്പോൾ? ”
“എന്റെ അമ്മേ എന്നെ കുറിച്ച് ഓർത്തു വിഷമിക്കണ്ട അതിനൊക്കെ വഴി ഉണ്ടാക്കിയാ ഞാൻ വന്നത്.. ഇന്ന് തൊട്ടു ഞാൻ ജോലിക്ക് പോകുവാ ”
“എവിടെ”
“”എന്റെ കൂട്ടുകാരി നിമിഷ ജോലി ചെയ്യുന്ന ജി. സി ടൈൽ ആൻഡ് മാർബിൾ എന്ന കമ്പിനിയിൽ ”
“അതു അങ്ങ് സിറ്റിയിൽ അല്ലെ അവിടെ താമസിച്ചു ജോലി ചെയ്യണ്ടേ വിനു സമ്മദിക്കുവോ ”
“അമ്മേ സിറ്റിയിൽ ആണ് മെയിൻ കമ്പിനി ഇവിടെ അവരുടെ ഓഫീസ് മാത്രമേ ഉള്ളു ഞാൻ ഓഫീസ് സ്റ്റാഫ് ആയാണ് കേറുന്നത് പിന്നെ വിനു ഏട്ടൻ സമ്മതിച്ചു അതികം ദുരമൊന്നും ഇല്ലല്ലോ ”
” അതും നേരാ.നീ എത്ര നടന്നതാ നാട്ടില് ഒരു ജോലിക്ക് ഇപ്പോൾ അല്ലെ ഒന്ന് ശെരിയായി വന്നത് ”
“അമ്മ നോക്കിക്കോ എന്ത് ഉണ്ടേലും ഞാൻ അവിടെ പിടിച്ചു നില്കും എനിക്ക് ആ തള്ളയുടെ മുമ്പിൽ ഒന്ന് വിലസണം..
“അല്ല നീ പറഞ്ഞ നിമിഷ കടമ്പേലെ പെണ്ണാണോ”
“അതേ അമ്മേ എന്റെ കൂടെ +2 പഠിച്ച നിമിഷ ”
“ഒത്തിരി കഷ്ടപെട്ടു ആ കൊച്ചു ഇപ്പോളല്ലേ വീടൊക്കെ വച്ചതു അമ്മയും അച്ഛനും ആയിട്ടു ഒന്നും ഉണ്ടാക്കിയിട്ടില്ല അവൾ ഒറ്റക്കാ അതൊക്കെ ചെയ്തേ എന്നാലും 30ലക്ഷം ഒകെയ് ആ കൊച്ചിന് എവിടുന്നാണ് കിട്ടിയേ ആവോ ”
“എന്റെ അമ്മേ അതു ലോൺ ആണ് ആ കമ്പിനിയുടെ ബോസ് ആക്കി കൊടുത്താ പോലും എല്ലാ മാസവും അവളുടെ സാലറിയിൽ നിന്നു പിടിക്കും “