ഓഫീസിലെ തിരക്കുകൾ മനുഷ്യനെ ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിലും, ഈവനിംഗ് ഫ്ളാറ്റിൽ വന്ന് ഭാര്യയുടെ ഒരു ചൂട് ചായ കുടിക്കുമ്പോൾ മനസ്സിന് ഒരു റിലാക്സേഷൻ ഉണ്ട്. അതിൽ കിട്ടുന്ന ഒരു സുഖം അവളെന്താണ് അതിൽ ചേർക്കുന്നത് എന്ന ഗുട്ടൻസ് ഇതുവരെ എനിക്ക് അറിയില്ല. ഇത് പോലെ നല്ല തിരക്കുള്ള ദിവസങ്ങളിൽ ഞാൻ ഈവനിംഗ് പുറത്ത് നിന്ന് ടീ കുടിക്കാറുണ്ട്.അതിൽ നിന്നും ഒരു ഉണർവ് കിട്ടും എങ്കിലും ഫ്ലാറ്റിലെ സോഫയിൽ അവളുടെ കൈകൊണ്ട് കൊണ്ട് നൽകുന്ന കോഫീ കുടിക്കുമ്പോൾ മനസ്സും നിറയും.
ഞാൻ സൂര്യ, ഇപ്പൊ എറണാകുളത്തെ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. പിന്നെ ഭാര്യ ഗായത്രി അവളും ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു. ഇപ്പൊ അല്ല, പിന്നെ ഞങ്ങളുടെ മോളൂസ് ആമി 2 വയസ്സ് ആവുന്നു. മോള് ജനിച്ചതും ഗായത്രി ജോബ് മതിയാക്കി. ഹാളും 2 ബെഡ്റൂം ഒരു കിച്ചെൻ പിന്നെ ബാൽക്കണി. ഇതാണ് ഞങ്ങളുടെ ഫ്ലാറ്റ്. ഞങ്ങളുടെ സ്വർഗവും. സാധാരണ കണ്ട് വരുന്ന ഒരു ഹാപ്പി ഫാമിലി.
ഇന്ന് പതിവിലും നേരത്തെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. ഇടയ്ക്ക് ഞാൻ ചില ദിവസങ്ങളിൽ നേരത്തെ വരാറുണ്ട് ഫ്ലാറ്റിനു താഴെ പാർക്കിങ്ങിൽ വണ്ടിയും ഒതുക്കി. ലിഫ്റ്റ് വഴി 6 ആം നിലയിലെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ചെന്നു. ഒന്ന് രണ്ട് ആഴ്ച്ച ആയി കമ്പനിയിൽ നല്ല തിരക്കുകൾ കാരണം വൈകി ആണ് വന്നിരുന്നത്.