സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍[കുട്ടൻസ്]

Posted by

ഓരോ താഴിട്ട മുറിക്കു മുന്നിലും വക്കീലന്മാരുടെ പേരുകള്‍ ഒറ്റക്കും ഇരട്ടയായും ഒക്കെ എഴുതി വച്ചിരുന്നു.. ഇടനാഴിയിലെ ബള്‍ബിന്റെ മങ്ങിയ വെളിച്ചത്തില്‍ ആ പേരുകള്‍ വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടു അവനു തോന്നി..
ഇടക്കുള്ള ഒരു മുറിയില്‍ ഉള്ളിലെ ട്യൂബിന്റെ പ്രകാശം വതലിന്റെ വിടവുകളെ കീറി മുറിച്ചുകൊണ്ട് ഇടനാഴിയിലേക്ക്‌ പരന്നു കിടന്നു.. അയാള്‍ ആ വാതലിനു മുന്നില്‍ നിന്നു..
കതകു തുറന്നു അകത്തു കയറി.. മരുന്നിന്റെയും ഗുളികകളുടെയും ഗന്ധം അടഞ്ഞു കിടന്ന ആ മുറിയില്‍ നിറഞ്ഞു നിന്നിരുന്നു.. മുറിയുടെ നാലു ചുവരുകളും മരുന്നു പെട്ടികള്‍ കൈയടക്കിയിരുന്നു.. പിന്നെ ഒരു മേശയും രണ്ടു മൂന്നു കസേരകളും..
അയാള്‍ വാതില്‍ അടച്ചു.. അവനെ തന്നിലേക്ക് അയാള്‍ ചേര്‍ത്തു നിര്‍ത്തി. ഒരു നിമിഷം അയാള്‍ അവന്റെ കണ്ണിലേക്കു നോക്കി നിന്നു.. അവന്റെ കൂമ്പി നിന്ന കണ്ണുകള്‍ അയാളുടെ ചുണ്ടുകളുടെ ചൂട് ആദ്യമായി അറിഞ്ഞു.. അവന്റെ മുഖമാകെ ഓടി നടന്ന അയാളുടെ ചുണ്ടുകള്‍ അവസാനം അവന്റെ ചുണ്ടില്‍ വിശ്രമിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത അഭിനിവേശം ഇരുവരിലും പടര്‍ന്നു കയറി..
ഒരു വേള അവന്റെ കീഴ്ച്ചുണ്ടിനെ സ്വതന്തമാക്കി അയാള്‍ അവന്റെ കണ്ണുകളിലേക്കു അല്‍പനേരം നോക്കി നിന്നു.. അവന്‍ നാണം കൊണ്ടു തലകുനിച്ചു..
‘ഞാന്‍ റൌണ്ട്സ് കഴിഞ്ഞു വന്നിട്ട് കുളിച്ചില്ല.. ദേഹം അപ്പടി വിയര്‍പ്പാ..’ അയാള്‍ പറഞ്ഞു..
‘എന്റെം .. ഞാനും രാവിലെ കുളിച്ചിട്ടു ഇറങ്ങിയതാ..
‘എങ്കില്‍ നമുക്ക് ഒരുമിച്ചു കുളിച്ചാലോ..?’
‘അയ്യെടാ.. ഞാനില്ല, ഒറ്റക്ക് കുളിച്ചാല്‍ മതി..’
‘ഏട്ടന്റെ ഒരു ആഗ്രഹം അല്ലെടാ..’ അയാള്‍ കൊഞ്ചി …
‘എനിക്ക് പേടിയാ ദേവേട്ടാ… പിന്നെ ഒരിക്കല്‍ ആകട്ടെ.. ഉറപ്പായും ഒരുമിച്ചു കുളിക്കാം..
‘മതി.. എന്റെ ഈ ചെക്കനെ ഞാന്‍ വിഷമിപ്പിക്കില്ല..’ അയാള്‍ തല കുനിച്ചു അവന്റെ ചുണ്ടുകള്‍ വീണ്ടും കവര്‍ന്നു..
അയാള്‍ ബാഗ്‌ തുറന്നു ഒരു തോര്‍ത്ത് എടുത്തു ബത്ത്രൂമിലെക്കു നടന്നു.. അവന്‍ അടുത്തു കിടന്ന കസേരയില്‍ അയാളെ തന്നെ നോക്കി ഇരുന്നു.. അയാളുടെ വെളുത്ത ശരീരത്തില്‍ കടും നീല ഷര്‍ട്ടും വെള്ള മുണ്ടും കൂടുതല്‍ ഭംഗി ആയി തോന്നി.. ചുവന്ന ചെറിയ മേല്‍ച്ചുണ്ടിനെ അല്പം മറച്ചു കിടക്കുന്ന മീശയും ഷേവ് ചെയ്ത മണിക്കൂറുകള്‍ മാത്രം എന്നു തോന്നിപ്പിക്കുന്ന, കറുത്ത താടി രോമങ്ങള്‍ ആ വെളുത്ത കീഴ്താടിയിലൂടെ പുറത്തേക്കു വരാന്‍ വെമ്പല്‍ കൂട്ടിനില്‍ക്കുന്നതിനാലാകാം അവിടമാകെ നേരിയ പച്ചനിറം.. നീണ്ട മൂക്കും മനോഹരമായ പുരിക കൊടികള്‍ക്കു താഴെ കുസ്രുതികലര്‍ന്ന രണ്ടു ചെറിയ കണ്ണുകളും..
എത്ര ഉയരമാണ് ദേവേട്ടന്.. സാധാരണ ഉയരമുള്ള ഞാന്‍ ദേവേട്ടന്റെ തോള്‍ വരെയേ ഉള്ളൂ..  അവന്‍ അറിയാതെ ചിരിച്ചു പോയി..
അപ്പോഴേക്കും നെഞ്ചാകെ തോര്‍ത്തു കൊണ്ട് മറച്ചു ബാത്രൂം തുറന്നു അയാള്‍ പുറത്തിറങ്ങിയിരുന്നു.. അകത്തേക്ക് ഇട്ടുകൊണ്ട്‌ പോയ നീല ഷര്‍ട്ട്‌ അയാളുടെ കൈത്തണ്ടയില്‍ തൂഗി കിടന്നിരുന്നു..
‘ഹരികുട്ടന്‍ കുളിച്ചുവാ.. നമുക്ക് ഫുഡ്‌ അടിക്കെണ്ടേ..’
അവന്‍ ബാഗ്‌ തുറന്നു തന്റെ കാവി മുണ്ട് പുറത്തെടുത്തു.. ‘തോര്‍ത്ത് എടുക്കാന്‍ മറന്നു..’ അവന്‍ അയാളെ നോക്കി പറഞ്ഞു..
അയാള്‍ നെഞ്ചില്‍ ചുറ്റിയിരുന്ന തോര്‍ത്ത്‌ അഴിച്ചു അവനു കൊടുത്തു.. നെഞ്ചിലെ രോമങ്ങള്‍ ചെറിയ നനവില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു.. ആ വെളുത്തു മെലിഞ്ഞ വടിവൊത്ത ശരീരത്തില്‍പറ്റിക്കിടന്ന കറുത്ത രോമങ്ങള്‍ അയാള്‍ക്ക് കൂടുതല്‍ അഴക്‌ നല്‍കി..

Leave a Reply

Your email address will not be published. Required fields are marked *