‘ഹരിക്കുട്ടാ.. നാളെ തിരക്കുണ്ടോ രാത്രി….’
‘എനിക്കെന്തു തിരക്കാ ദേവേട്ടാ.. ഞാന്‍ ഫ്രീ ആണല്ലോ..’
‘നാളെ നീ വരുന്നോ എന്റെ ഓഫീസില്‍..? നാളെ രാത്രി ഇവിടെ ആരും ഉണ്ടാകില്ല..’
ഒരു നിമിഷം ഒരു ഉള്‍പുളകം അവനില്‍ തരളിതമായി.. മുഖം ലജ്ജ കൊണ്ട് ചുവന്നു.. അവന്‍ ഇടംകൈ കൊണ്ട് സ്വന്തം പുഞ്ചിരിക്കുന്ന മുഖം പൊത്തി..
‘ഞാന്‍ ഒന്നും വരുന്നില്ല.. എനിക്ക് പേടിയാ..’
‘എടാ.. ആരും ഉണ്ടാകില്ല.. ഞാന്‍ മാത്രമേ ഉള്ളൂ.. രാത്രി മുഴുവന്‍ നമ്മള്‍ മാത്രം..’
‘അയ്യെടാ.. ഞാനില്ല.. അതും രാത്രിയില്‍ ആരും ഇല്ലാതെ..’
‘കൂടുതല്‍ കൊഞ്ചല്ലേ.. ഞാന്‍ പൊക്കിയെടുത്തു ഇങ്ങു കൊണ്ടുവരും..പറഞ്ഞേക്കാം..’
‘പിന്നെ പോക്കാന്‍ ഇങ്ങു വാ.. ഞാന്‍ ഇവിടെ നിന്നുതരുവല്ലേ….’
‘ദേ ചെക്കാ.. എന്റെ സ്വഭാവം വളരെ മോശമാ.. പറഞ്ഞില്ലെന്നു വേണ്ട..’
‘എങ്കി ഞാന്‍ ഒട്ടും വരില്ല.. എനിക്ക് ചീത്ത ആളുകളുടെ കൂട്ട് ഒട്ടും വേണ്ട…’
‘എന്റെ മുത്തല്ലേ.. പിണങ്ങല്ലേ… എന്റെ ഹരിക്കുടന്‍ വന്നില്ലെങ്കിലും എന്നോട് പിണങ്ങാതെ ഇരുന്നാല്‍ മതി..
‘ദേവേട്ടനു വിഷമം ആയോ.. സോറി… ഞാൻ വരാം…’ അതിനു മറുപടി കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ അവൻ മൊബൈല്‍ ഓഫ് ചെയ്തു വച്ചു.
അവന്റെ മനസു നിറയെ ദേവന്റെ പാൽ പുഞ്ചിരി തൂകുന്ന മുഖം ആയിരുന്നു… അവനു തന്റെ ഉള്ളിൽ അലയടിച്ചു വന്ന സന്തോഷം നിയന്ത്രിക്കാൻ സാധിച്ചില്ല..
‘എന്താ ഹരി ഒറ്റക്ക് ചിരിക്കുന്നേ..?’
രവിയേട്ടന്റെ ഇരുത്തിയുള്ള ഒരു ചോദ്യം .. ‘വല്ല എടാകൂടവും ഒപ്പിചോടാ..’
‘ഒന്നൂല്യ രവിയേട്ടാ..’ അവന്‍ അതെ ചിരിയോടെ തോള്‍ ഉയര്‍ത്തികൊണ്ടു പറഞ്ഞു…
എന്തോ, മനസു നിറഞ്ഞു കവിയുന്നപോലെ.. എങ്ങും ഉറച്ചു നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല.. നൂല്‍ പൊട്ടിയ പട്ടം പോലെ അവന്‍ വാനില്‍ ഉയര്‍ന്നു പറക്കുകുക ആയിരുന്നു..
രാത്രി വീണ്ടും ദേവേട്ടന്റെ ഫോണ്‍ വന്നിരുന്നു.. ഇന്നു മുഴുവന്‍ ഫീല്‍ഡില്‍ ആയിരുന്നെന്നും, നേരില്‍ കാണാന്‍ കഴിയാതെ മനസിനെ അടക്കാന്‍ കഴിയില്ലെന്നും …. അങ്ങനെ ..അങ്ങനെ.. മണിക്കൂറുകള്‍ നീണ്ടു പോയ സംസാരം…
അടുത്ത ദിവസം വൈകുന്നേരം ആകാന്‍ കാത്തുനില്‍ക്കുക ആയിരുന്നു അവര്‍.. ഇന്ന് പതിവിലും നേരത്തെ 8.20 ആയപ്പോള്‍ തന്നെ ബാഗ് എടുത്തു ഇറങ്ങാനുള്ള ഒരുക്കം തുടങ്ങി.. അയാള്‍ അതിനു മുന്‍പേ തന്നെ അവനെ കാത്ത് രണ്ടു തവണ അവന്റെ ഷോപ്പിനു മുന്‍പിലൂടെ കടന്നു നടന്നു കഴിഞ്ഞിരുന്നു.. അയാളെ കണ്ടതും എങ്ങനെയും അയാളുടെ അടുത്തു എത്താനായി അവന്റെ മനസു വെമ്പി..