ഓട്ടോ ഡ്രൈവറുടെ ഒരു ഇരുത്തിയുള്ള ചുമ കേട്ടിട്ടാകണം മനസ്സില്‍ പലതും ചോദിക്കാനും പറയാനും ബാക്കി ഉണ്ടായിരുന്നിട്ടും അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല.
‘ദേവേട്ടന്‍.. ..’ അവന്‍ മനസ്സില്‍ പറഞ്ഞു.. അയാളുടെ ഉള്ളം കൈയില്‍ അവന്റെ കൈ ഇപ്പോഴും അമര്‍ന്നിരുന്നു.
വിജനമായ വീഥിയിലൂടെ ഓട്ടോ ഏകദേശം നല്ല വേഗത്തില്‍ തന്നെ നീങ്ങി കൊണ്ടിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഇവര്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറിയിരുന്നു.
‘ആ തിരുവിനടുത്തു ഒന്നു നിര്‍ത്തണേ.’ അവന്‍ മുന്നോട്ടു കൈ ചൂണ്ടി ഡ്രൈവറോട് പറഞ്ഞു..
‘ഇവിടെആണോ ഇറങ്ങേണ്ടത്..?’ അയാളുടെ ശബ്ദത്തില്‍ ഒരു നിരാശ കലര്‍ന്നപോലെ ഒപ്പം അവന്റെ ഇടം കൈയില്‍ അയാള്‍ ഒന്നുകൂടി അമര്‍ത്തി പിടിച്ചു.
ഓട്ടോ നിര്‍ത്തിയതും അവനു ഇറങ്ങാനുള്ള സൌകര്യമെന്നോണം അയാള്‍ പുറത്തിറങ്ങി, പിറകെ അവനും..
അവന്‍ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്തു അയാള്‍ക്കു നേരെ നീട്ടി..
‘കുഴപ്പമില്ല, ഹരിക്കുട്ടന്‍ ഇത് വച്ചോ, ഇപ്പോള്‍ ഞാന്‍ കൊടുത്തോളാം..’ അയാള്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ചു വിലക്കി.
‘പെട്ടന്നാകട്ടെ.. സമയം പോകുന്നു..’ ഡ്രൈവറുടെ പരുപരുത്ത ശബ്ദം..
അവന്‍ എന്തെങ്കിലും പറയും മുന്‍പേ തന്നെ അയാള്‍ ഓടോയിലേക്ക് കയറി ഇരുന്നു.. വണ്ടി മുന്നോട്ടു നീങ്ങി.. അവന്‍ ഓട്ടോ നീങ്ങുന്നതും നോക്കി നിന്നു.. ഇതിനിടയില്‍ അയാള്‍ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കുന്നത് അവന്‍ കണ്ടു,,
അവന്റെ ഹൃദയത്തിലെ പൂച്ചില്ലകള്‍ ഒന്നായി വിടര്‍ന്നു. ദേവേട്ടന്‍… ആദ്യ ദര്‍ശനത്തില്‍ തന്നെ, ആദ്യ സ്പര്‍ശനത്തില്‍ തന്നെ എന്റെ ഉള്ളം കവര്‍ന്ന ദേവന്‍.. അവന്‍ അയാള്‍ അമര്‍ത്തി പിടിച്ച ഇടതുകൈ ചുണ്ടിലേക്ക് ചേര്‍ത്തു മെല്ലെ ചുംബിച്ചു. ഒപ്പം ദേവേട്ടന്റെ സുഗന്ധം തലയിലേക്ക് അരിച്ചു കയറുന്നപോലെ പോലെ .. ഒരു സ്വര്‍ഗീയ ആനന്ദം..
രാത്രി കുളത്തിലെ കുളിയും അത്താഴവും കഴിഞ്ഞു സ്വന്തം മുറിയില്‍ എത്തിയിട്ടും അയാളുടെ മനസുനിറയെ അവന്റെ രൂപം ആയിരുന്നു. അവനെ ഒന്ന് അടുത്തു കാണാന്‍, അവന്റെ ഒരു വാക്കു കേള്‍ക്കാന്‍ അത്ര നാളായി കൊതിക്കുക ആയിരുന്നു. ഒരിക്കല്‍ അവന്റെ ഷോപ്പിന്റെ അരികിലൂടെ ബസില്‍ കടന്നുപോയപ്പോള്‍ ആയിരുന്നു ഞാന്‍ അവനെ ആദ്യമായി കണ്ടത്.. ഇതുവരെ ആരിലും കാണാത്ത എന്തായിരുന്നു ഞാന്‍ അവന്റെ മുഖത്ത് കണ്ടത്..? അറിയില്ല.. പിന്നെ പലതവണ ബസിലും ബൈകിലും ഒക്കെ അവന്റെ മുന്നിലൂടെ കടന്നുപോയി.. അവനെ കാണാന്‍ വേണ്ടി മാത്രം നേര്‍വഴി പോകാതെ എത്രയോ ദിവസം അതുവഴി വന്നിരുന്നു, ഒരിക്കലും അവന്‍ എന്നെ കണ്ടിരുന്നില്ല, എന്നും കമ്പ്യൂട്ടറിന്റെ മുന്നില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന അവനെയെ കാണാന്‍ കഴിഞ്ഞുള്ളു.. എന്നോ ഒരിക്കല്‍, ഒരിക്കല്‍ മാത്രം നിരത്തിലെ ബ്ലോക്കില്‍ എന്റെ ബസ് കുടുങ്ങിയപ്പോള്‍ നിലക്കാത്ത ഹോണ്‍ ശബ്ദം കേട്ടിട്ടാകും അവന്‍ തലഉയര്‍ത്തി നോക്കിയത്.. അവനെ നോക്കി