സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍[കുട്ടൻസ്]

Posted by

ഈ ഇരുളില്‍ ഏതായാലും നടന്നു പോകേണ്ട.. അവന്‍ ഒറ്റയ്ക്ക് ആ വിജനമായ വഴിയിലൂടെ നടക്കുന്നത് ഒന്ന് മനസില്‍ ഓര്‍ത്തു നോക്കി.. ഇപ്പോള്‍ ഇതെല്ലാം തരത്തില്‍ ഉള്ളവര്‍ ആകും ഇവിടെ ഒക്കെ.. അവന്‍ ചെറുതായി ഒന്നു നടുങ്ങി..
ഇനി ഒന്നും ആലോചിക്കേണ്ട.. ഓട്ടോ തന്നെ.. ഓട്ടോ ചാര്‍ജ് ഒരു ഭീകരനായി മുന്നില്‍ വന്നെങ്കിലും ഈ ഇരുളിന്റെ വിജനതിയില്‍ വഴിയോരത്തെ മറ്റു ഭീകരന്മാരെ കുറിച്ചു ഓര്‍ത്തപ്പോള്‍ ഓട്ടോ ചാര്‍ജ് കൂടുതലായി തോന്നിയില്ല.
അവന്‍ നേരെ ഓട്ടോയുടെ അടുത്തേക്ക് നടന്നു..
‘ഏയ്‌..’ ആരോ പിറകില്‍ നിന്നു വിളിച്ചപോലെ.. അവന്‍ തിരിഞ്ഞു നോക്കി..
നേരത്തെ സ്റ്റാന്‍ഡില്‍ കണ്ട ആ നീളം കൂടിയ ആള്‍..
‘അരീക്കോട് ഭാഗത്തേക്ക് പോകാനാണോ..?’ അയാള്‍ ചോദിച്ചു..
‘മം… അവന്‍ ചോദ്യ രൂപത്തില്‍ അയാളെ ഒന്ന് നോക്കി.
‘ഞാനും അങ്ങോട്ടാ.., ഞാന്‍ ഓട്ടോ പിടിക്കുണുണ്ട്, അങ്ങോട്ട്‌ ആണെങ്കില്‍ വെറുതെ രണ്ടു ഓട്ടോ പിടിക്കണ്ടല്ലോ..’ അയാളുടെ ശബ്ദം പെട്ടന് അവനെ ആകര്‍ഷിച്ചപോലെ തോന്നി.
മങ്ങിയ വെളിച്ചത്തില്‍ അയാളുടെ ആകര്‍ഷകമായ മുഖം അവന്‍ കണ്ടു.. നേരത്തെ എവിടെയൊക്കെയോ കണ്ട മുഖം പോലെ..
അയാള്‍ അവനെ ഓട്ടോയിലേക്കു ക്ഷണിച്ചു. അവന്‍ യാന്ത്രികമായെന്നോണം അയാളോപ്പം വണ്ടിയിലേക്കു കയറി..
അയാള്‍ സ്ഥലം പറഞ്ഞു കൊടുത്തു..വണ്ടി ഇരുളിനെ കീറി മുറിച്ചു മുന്നോട്ടു നീങ്ങി..
‘എവിടെയാ ഇറങ്ങേണ്ടത്..?’ അയാള്‍ ചോദിച്ചു..
അവന്‍ സ്ഥലം പറഞ്ഞു കൊടുത്തു..
‘ഏട്ടനോ..?’
‘എനിക്കു തന്റെ വീടും കഴിഞ്ഞു രണ്ടു കിലോമീറ്റര്‍ കൂടി പോകണം..,’അയാളും സ്വന്തം സ്ഥലം പറഞ്ഞു ..
‘പക്ഷെ .. എന്റെ വീട് ഇവിടെ അല്ല.. അതു പെരിന്തല്‍മണ്ണയിലാ.. ഇവിടെ ജോലിക്കു പോകുന്നതിനുള്ള എളുപ്പത്തിനു ഒരു റൂം എടുത്തു നില്ക്കുകയാ..’ അവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അയാള്‍ അവനെ നോക്കി ചിരിച്ചു. അയാളുടെ നിരയര്‍ന്ന ചെറിയ പല്ലുകള്‍ കൂട്ടിയുള്ള ചിരി അയാളുടെ ഭംഗി കൊറച്ചു കൂടി കൂട്ടിയപോലെ തോന്നി..
‘എന്താ പേര്..?’ അയാള്‍ മെല്ലെ അവന്റെ വിരലിന്‍ തുമ്പില്‍ സ്പര്‍ശിച്ചുകൊണ്ട് ചോദിച്ചു.. ഒരു വിറയല്‍ ശരീരത്തില്‍ മെല്ലെ പടരുന്നത്‌ അവന്‍ അറിഞ്ഞു..
‘ഹരി..’ അവന്‍ തലകുനിച്ചു പറഞ്ഞു..
‘വെറും ഹരി..? ഹരി കൃഷ്ണന്‍, ഹരി ഹരന്‍, ഹരി കുമാര്‍, ..അങ്ങനെ എന്തെങ്കിലും..?
‘മം.. ഹരികുട്ടന്‍..’ അവന്‍ അല്പം നാണത്തോടെ പറഞ്ഞു..
‘ഹരികുട്ടന്‍.. കൊള്ളാലോ നല്ല പേര്,, ശരിക്കും ക്യൂട്ട്..’ അയാള്‍ അവന്റെ കൈയില്‍ മെല്ലെ അമര്‍ത്തി അവനോടു അല്പം ചേര്‍ന്നിരുന്നു. വെണ്ണയും ചന്ദനവും കലര്‍ന്ന മനോഹരമായ സുഗന്ധം അയാളുടെ ശരീരത്തില്‍ നിന്നും ഒഴുകി ഇറങ്ങുന്നപോലെ അവനു തോന്നി. അയാളുടെ നീണ്ട വിരലുകളുടെ അറ്റത്തെ നഖങ്ങള്‍ നേരിയ ഇരുളില്‍ മിന്നി തിളങ്ങി..
‘ഏട്ടന്റെ പേരെന്താ..?’ദേവ്.., വെറും ദേവ് അല്ല സൂര്യദേവ്..’

Leave a Reply

Your email address will not be published. Required fields are marked *