സത്യത്തിൽ ശനിയാഴ്ച ആകാൻ അവൻ കാത്തിരിക്ക ആയിരുന്നു, നിമിഷങ്ങൾ എണ്ണി. ശരീരങ്ങൾ ഒന്നാകുന്ന ആത്മ നിർവൃതിയെക്കാൾ ഹൃദയങ്ങളുടെ നിർവൃതിക്കായി അവർ കാത്തിരുന്നു. രാവിലെ തന്നെ കുളിച്ചു ദേവന്റെ വിളിക്കായുള്ള അവന്റെ കാത്തിരുപ്പ് ഉച്ച വരെ നീണ്ടു. ദൂരെനിന്ന് തന്നെ അയാളുടെ ബൈക്കിന്റ വരവ് ഒരു ഉൾപുളകത്തോടെ അവൻ കണ്ടു.
‘ദേവേട്ടാ, എന്താ ഇത്രയും താമസിച്ചത്..? ‘
‘അതിനു ഞാൻ താമസിച്ചില്ലല്ലോ, പറഞ്ഞതിലും 10 മിനിറ്റ് മുൻപേ ആണല്ലോ.. ‘ അയാൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി പറഞ്ഞു.
‘മം.. ശരി..’ അവൻ മുഖം വീർപ്പിച്ചു ബൈക്കിൽ കയറി..
അവന്റെ അതെ മാനസിക നിലയിൽ തന്നെ ആയിരുന്നു അയാളും. വീട്ടുകാരെ എത്രയും പെട്ടെന്ന് ട്രെയിനിൽ കയറ്റി വിട്ടു അവനെ കാണാൻ കൊതിച്ചിരിക്ക ആയിരുന്നു ആ ഹൃദയം.
‘ടാ സൂര്യാ, നമുക്ക് വല്ലതും കഴിച്ചിട്ട് പോകാം.. നൈസായി ഒരു പൊറോട്ടയും ബീഫും.. ‘ ഇളയച്ഛന്റെ മൂത്ത മകൻ കേശു ഏട്ടൻ, ഏട്ടന്റെ ഇന്നോവയിൽ ആയിരുന്നു എല്ലാവരും സ്റ്റേഷനിൽ വന്നത്.
‘കേശുവേട്ടാ, എനിക്ക് അതൊന്നും പറ്റില്ലാന്ന് അറിയാല്ലോ, ഞാൻ കാരണം ഏട്ടന്റെ പൊറോട്ട മുടങ്ങേണ്ട..’ അയാൾ ചിരിച്ചു കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
‘എടാ അമ്പലവാസി, നീയൊക്കെ ഇനി എന്നാ ഒന്നു നന്നാവുക.. ‘ ഏട്ടൻ റോഡ് ക്രോസ് ചെയ്തു ഹോട്ടലിലേക്ക് കയരുന്നത് അയാൾ കണ്ടു.
അയാൾ പിന്നിൽ ഇരുന്ന അവന്റെ കൈ തന്റെ വയറ്റിലേക്ക് ചേർത്തു വച്ചു.
‘ഹരികുട്ടാ.. ഒന്നു ചേർന്നിരിക്കെടാ..’
‘ഏട്ടാ.. റോഡാണ്, ആരെങ്കിലും കാണും’
‘ഇവിടെ എങ്ങും ആരും ഇല്ല.. ‘അയാൾ അവന്റെ കൈയിൽ മെല്ലെ ചുംബിച്ചു. ഇണക്കുരുവികൾ പോലെ സ്നേഹിച്ചുള്ള യാത്രയിൽ ബൈക്ക് മെല്ലെ നീങ്ങി കൊണ്ടിരുന്നു.
ബൈക്ക് അയാളുടെ നാട്ടിലേക്ക് അപ്പോഴേക്കും എത്താറായി.
‘ഏട്ടാ… ‘
‘എന്താ ഹരികുട്ടാ.. ‘
‘എനിക്ക് വല്ലാതെ സ്നേഹം വരുന്നു.. ‘
‘എനിക്കും….. അതെന്താടാ.. ‘
‘എനിക്കറിയില്ല.. ഏട്ടന്റെ ഒപ്പം ഇങ്ങനെ ഇരിക്കാൻ വല്ലാത്ത സുഖം.. ‘ അവൻ മുഖം അയാളുടെ കഴുത്തിലേക്ക് ചേർത്തു വച്ചു.
‘എടാ.. റോഡാണ്, ആരെങ്കിലും കാണും. ‘
‘കണ്ടോട്ടെ..’ അവൻ ഒന്നുകൂടി അയാളോട് ചേർന്നിരുന്നു.
‘ഈ ചെക്കന്റെ പേടി ഒക്കെ ഇപ്പൊ പോയോ.. കഴിഞ്ഞ തവണ എന്തായിരുന്നു അഭിനയം..?’
‘അത് അന്നല്ലേ, ഇപ്പോൾ പേടി ഒക്കെ പോയി…’ അവൻ അയാളുടെ തുടയിൽ ചെറുതായി ഒന്നു നുള്ളി..