സൂര്യദേവൻ്റെ ഹരിക്കുട്ടൻ😘😍[കുട്ടൻസ്]

Posted by

‘ഇനി എന്താകും..’ മനസിനു ഒരു പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ..’ അവന്‍ ടാപ്പിലെ വെള്ളം തുറന്നു വിട്ടുകൊണ്ട് ഡയല്‍ ചെയ്തു..
‘ദേവേട്ടാ… എന്താ.. എന്താ ഉണ്ടായേ..?’
‘ഒന്നുമില്ലെടാ.. ഞാന്‍ വെറുതെ വിളിച്ചതാ നീ വെറുതെ ടെന്‍ഷന്‍ ആകാതെ..’
‘പിന്നെ ഈ സമയത്ത് വിളിച്ചതോ..? വെറുതെ തമാശ പറയാതെ കാര്യം പറ.. എന്തോ വല്ലാത്ത ടെന്‍ഷന്‍ ..’
‘എന്റെ ഹരി.. പ്രത്യേകിച്ച് ഒന്നും ഇല്ലടാ.. പിന്നെ, രാവിലെ വിളിച്ചപ്പോള്‍ പറയാന്‍ കഴിയാഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു..’
‘എന്താ ഏട്ടാ..?’
‘അല്ല, രാവിലെ അതു കണ്ഫോമാകഞ്ഞത് കൊണ്ട് പറയാഞ്ഞതാ.. അതു പിന്നെ..’
‘ഒന്ന് വേഗം പറയെന്റെ ദേവേട്ടാ..’
‘എന്റെ ഹരി, അടുത്ത ശനിയും ഞായറും നീ എന്റെ കൂടെ എന്റെ വീട്ടില്‍ ഉണ്ടാകുന്നു.. മനസിലായോ.?’
‘എനിക്കൊന്നും മനസിലായില്ല.. തെളിച്ചു പറ..’ അല്പം ദേഷ്യത്തോടെ അവന്‍ പറഞ്ഞു.
‘എടാ, അടുത്ത ആഴ്ച പെങ്ങളുടെ മോന്റെ ചോരൂണിനു എല്ലാവരും പഴനിയില്‍ പോകുന്നു.. വീട്ടില്‍ ഞാനും നീയും മാത്രം.. മനസിലായോ..?’
‘അതങ്ങ് സ്വന്തമായി തീരുമാനിച്ചാല്‍ മതിയോ..? ആ പൂതി അങ്ങു മനസില്‍ ഇരിക്കത്തെ ഉള്ളൂ..’ അവന്‍ ഒരു ചിരിയോടെ പറഞ്ഞു..
‘ഈ ചെക്കനെ പോക്കിഎടുത്തു ഞാന്കൊണ്ട് പോകും.. അതിനുള്ള കരുത്തൊക്കെ ഈ കൈകള്‍ക്കുണ്ട്.. അറിയാലോ..? അതോ ഒന്നുകൂടി കാണണോ..?’
‘വേണ്ടേ.. ഞാന്‍ പിന്നെ വിളിക്കാം.. ഞാന്‍ ടൊഇലെടില്‍ പോകണം എന്നു പറഞ്ഞു വന്നാ ഇപ്പൊ വിളിക്കുന്നെ..?’
‘അയ്യേ.. അയ്യേ..’ അയാളുടെ കളിയാക്കിയുള്ള ചിരി അവന്‍ കേട്ടു..
‘കൊല്ലും ഞാന്‍.. ഏട്ടാ പിന്നെ വിളിക്കാവേ..’ അവന്‍ പെട്ടന്ന് കട്ട്‌ ചെയ്തു..
മനസില്‍ ഇതുവരെ ഉണ്ടായ വിഷാദങ്ങള്‍ പെയ്തൊഴിഞ്ഞു. ആകാശമാകെ മാരിവില്‍ വര്‍ണങ്ങള്‍ വാരി വിതരിയപോലെ അവനു തോന്നി.. എട്ടനോപ്പം രണ്ടു ദിവസം.. അവന്‍ അറിയാതെ നാണത്തോടെ ചിരിച്ചു പോയി..’എടാ അനൂപേ, ഇതാണ് യഥാര്‍ത്ഥ സന്തോഷം, ആശ്വാസം.. കണ്ടില്ലേ..?’
‘എന്താ രവിയേട്ടാ..?’
‘കക്കൂസില്‍ പോയി വന്നപ്പോള്‍ കണ്ടോ അവന്റെ മുഖത്തെ ഒരു സന്തോഷം..?
‘അതു ശരിയാണല്ലോ.. ഹരിയുടെ മുഖം ഏതായാലും തെളിഞ്ഞു..’
‘എടാ ഹരി , അതിനുമാത്രം സന്തോഷം കിട്ടുന്ന വല്ലതും ഉണ്ടായിരുന്നോ അതിനകത്ത്..?
‘ഒണ്ടായിരുന്നു.. എന്താ വേണോ..? ഞാന്‍ വെള്ളം ഒഴിച്ചു അങ്ങു കളഞ്ഞു, ഇല്ലായിരുന്നു എങ്കില്‍ പകുതിഎടുത്തു തരാമായിരുന്നു.. അല്ലെങ്കില്‍ വേണ്ട.. ഇനി പോകുമ്പോള്‍ തരാം..എന്താ..? അവന്‍ കൃത്രിമ ദേഷ്യത്തോടെ അയാളെ നോക്കി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *