അങ്ങനെ മാസങ്ങൾ ഒന്നരണ്ട് പോയി. ഡിസംബർ ആയി. കോളേജിൽ ഒരു വമ്പൻ ആർട്ട് ആൻഡ് സയൻസ് എക്സിബിഷൻ നടക്കാൻ തുടങ്ങി. ഒരാഴ്ചത്തെ എക്സിബിഷൻ കഴിയുന്ന ഉടനെ സെമെസ്റ്റർ സ്റ്റഡി ലീവ് തുടങ്ങും, ഒന്നര ആഴ്ചത്തെ സ്റ്റഡി ലീവിന് ശേഷം എക്സാംഉം.
എക്സിബിഷന്റെ ആദ്യ ദിനം, തിങ്കളാഴ്ച, വളരെ രസകരം ആയിരുന്നു. ഞാനും ശില്പയും വിജിയും സച്ചിനും ജോസും എല്ലായിടവും കറങ്ങി നടന്നു. സ്റ്റഡി ലീവിന് മുമ്പുള്ള സമയം അടിച്ചുപൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. പിറ്റേദിവസം ഞാൻ കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു “എടാ ഇന്ന് വൈകുന്നേരം നേരത്തെ വരണം വിഷ്ണുവിന്റെ, കുട്ടനമ്മാവന്റെ മോന്റെ കല്യാണത്തിന്റെ റീസെപ്ഷൻ ഉണ്ട്, തിരുവല്ലയില്ലാ” കല്യാണം രണ്ടാഴ്ച മുൻപ് ചെന്നൈയിൽ വച്ച് നടന്നു. റിസപ്ഷൻ അവിടെ ചെല്ലാഞ്ഞവർക് വേണ്ടി ആയിരുന്നു.
അന്നും കോളേജിൽ ഞങ്ങളുടെ ഗാങ് നന്നായി അടിച്ചുപൊളിച്ചു. ഉച്ചക്ക് എല്ലാരുംകൂടി വിജിയുടെ വീട്ടിൽ പോയി. അവളുടെ അപ്പച്ചന് അന്ന് 90 വയസ് തികയുകയായിരുന്നു. മൂപ്പിലാനേ പോയി കണ്ടിട്ട് അവിടുന്ന് നല്ല ചിക്കൻ ബിരിയാണി തട്ടിയതിന് ശേഷം നാളെ കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ശില്പയെ ബസ്കയറ്റി വിട്ടത്തിന് ശേഷം ഞാനും വീട്ടിലേക്കു പോന്നു.
വീട്ടിൽ വന്നപ്പോഴേക്കും ഞങ്ങളുടെ കാറിനെ കൂടാതെ കുഞ്ഞമ്മയുടെ വീട്ടിലെ കാറും മുറ്റത് കിടക്കുന്നത് കണ്ടു. ശെരിയാ.. കുഞ്ഞമ്മയെയും റീസെപ്ഷന് വിളിച്ചുകാണാതിരിക്കില്ലല്ലോ. പക്ഷെ അതിനെന്തിനാ ഇങ്ങോട്ടു വന്നേ… എന്ന് ഞാൻ ചിന്തിച്ചു.
മുകളിൽ എന്റെ റൂമിൽ പോയി, കുളിച്ചു നല്ല അടിപൊളിയായി നല്ല ഡ്രെസ്സും ചെയ്ത് ഞാൻ താഴെ വന്നു. എല്ലാവരും മുറ്റത്ത് തന്നെ നിന്ന് സംസാരിക്കുക ആയിരുന്നു. വെളിയിൽ ഇറങ്ങിയപ്പോൾ കല്പന ആന്റിയും കുട്ടികളും അമ്മായിഅമ്മയും റെഡി ആയി നില്കുന്നത് കണ്ടു. ‘ഓഹ് അതുശെരി അപ്പോൾ ഇവരെയും വിളിച്ചിട്ടുണ്ടെന്ന്’ ഞാൻ മനസിലാക്കി. ഇത്രെയും പേരുള്ളതുകൊണ്ടാണ് കുഞ്ഞമ്മയും പിള്ളേരും ചിറ്റപ്പനും കാറുമായി ഇങ്ങോട്ടു വന്നത്.
ആന്റി അന്ന് വളരെ നന്നായി ഒരുങ്ങിയിരുന്നു. ആന്റിയുടെ തിളങ്ങുന്ന ചെറിയകവിളുകൾ ഉള്ള നീണ്ട വട്ടമുഖത്തിൽ പൗഡറിൽ മാത്രം ഒതുക്കിയ മേക്കപ്പും.ഇരു നിറത്തിൽ അല്പം തടിച്ചുറച്ച നീളമുള്ള ശരീരത്തോട് ചേർന്ന് കിടന്നിരുന്ന കസവു സാരിയും പേരിനുമാത്രം കഴുത്തിൽ അണിഞ്ഞിരുന്ന ഒരു സ്വർണമാലയും ആന്റിയെ അന്ന് പതിവിലും കൂടുതൽ സുന്ദരിയാക്കി. എന്നെക്കണ്ടതും ആന്റി നല്ലൊരു ചിരി തന്നു. “നിങ്ങളെയും വിളിച്ചിരുന്നു.. അല്ലെ ” എന്ന് ഞാൻ ചോദിച്ചു. “പിന്നേ.. കുട്ടനമ്മാവന് എപ്പോൾ വന്നാലും അവിടെയും കൂടെ കേറിയിട്ടേ പോകുള്ളൂ..
നല്ല സ്നേഹം ഉള്ള മനുഷ്യനാ.. കല്യാണത്തിനും വിളിച്ചതാ.. എങ്ങനെ പോകാനാ.. “എന്ന് ആന്റി പറഞ്ഞു.
ഞങ്ങൾ തിരുവല്ലയിലേക്ക് പോയി. ഞങ്ങളുടെ കാറിൽ ഞാനും അച്ഛനും