അവൾ കൂട്ടുകാരികളോട് ഒപ്പം തിരിച്ചു വീട്ടിലേക്ക് നടന്നു പോകുമ്പോൾ എന്നെ ഇടങ്കണ്ണിട് നോക്കുന്നത് ഞാൻ കണ്ടു…. ഇടം കണ്ണിട്ടു നോക്കുന്ന ത് പിടിക്കപ്പെട്ടപ്പോൾ അവൾ തല ചരിച്ച് മറ്റെവിടെയോ നോക്കി നടന്നു…
ഇതിനിടയിൽ എൻറെയും യും അവളുടെയും കളികൾ കൾ നോക്കി നിൽക്കുകയായിരുന്നു എൻറെ അമ്മു ചേച്ചി….
“അയ്യ ചെക്കന്റെ ഒരു ഇളി”എന്നെ ഒന്ന് നോക്കിക്കൊണ്ട് ചേച്ചി പരിഹസിച്ചു..
“ഒന്ന് നോക്കെടീ അതൊക്കെയാണ് സൗന്ദര്യം… പിന്നെ നിന്നെപ്പോലെ കുറെ എണ്ണം ഉണ്ട് ഒട്ടു സൗന്ദര്യം ഇല്ലെങ്കിലും ജാടക്ക് ഒരു കുറവുമില്ല ഇല്ല …” ആളെ ഒന്ന് ചൊടിപ്പിക്കാൻ ആയിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്…
എന്നാൽ അത് വളരെ വിഷമമായി ആയി…
അവൾ ബൈക്കിൽ കയറാതെ വീട്ടിലേക്ക് നടന്നു തുടങ്ങി…. ഞാൻ ഒട്ടും തന്നെ അവളിൽനിന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല….
അല്പം നടന്ന ശേഷം തിരിച്ചു വരും എന്ന് കരുതിയ എനിക്ക് തെറ്റി…
“അവൾ സീരിയസ് ആണോ” ഞാൻ അറിയാതെ എന്നോട് തന്നെ ചോദിച്ചു പോയി….
ഞാൻ പുതിയ ബൈക്ക് എടുത്തു അവളുടെ പുറകെ വിട്ടു….
അടുത്തെത്തിയതും ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും അവർ കാണിച്ചില്ല….
“എൻറെ പൊന്ന് അമ്മു കുട്ടിയല്ലേ ഞാൻ കാലു പിടിക്കാം… ബൈക്കിലേക്ക് കേറ് ഒരുമിച്ച് പോകാം…..”
നടന്നുകൊണ്ടിരുന്ന അവൾ പെട്ടെന്ന് തന്നെ ബ്രേക്ക് ഇട്ട പോലെ നിന്നു….
“അവൾ ആണോ ഞാൻ ആണോ സുന്ദരി..?? ” ഒരു പുരികമുയർത്തി അവൾ എന്നോട് ചോദിച്ചു…
ആ നോട്ടം കണ്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു ചെറിയ കുട്ടികളെ പോലെ പോലെ അവൾ പെരുമാറുന്നത് കണ്ടു എനിക്ക് അവളോട് വാത്സല്യം തോന്നി….
“10 മിനിറ്റ് മുൻപ് കണ്ട അവളെയാണ് എന്നെക്കാൾ വലുതെങ്കിൽ എങ്കിൽ നീ അവളുടെ കൂടെ പൊയ്ക്കോ…” വണ്ടിയുടെ ചാവി അഴിച്ചെടുത്ത് അവൾ വീണ്ടും നടന്നു….