കുട്ടികളെ പോലെയുള്ള ആ നിൽപ്പ് കണ്ട് എൻറെ മനസ് നിറഞ്ഞു…. അറിയാതെ എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….
കതിന പൊട്ടി കഴിഞ്ഞു എന്ന് മനസ്സിലാക്കിയ അവൾ ഇടംകണ്ണിട്ട് അവിടേക്ക് നോക്കുന്നത് ഞാൻ കണ്ടു… ശേഷം ഒന്നും സംഭവിക്കാത്തതുപോലെ അമ്പലത്തിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടന്നു….
അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന എന്നെ കണ്ട അവളുടെ ഒരു കൂട്ടുകാരി സ്വകാര്യമായി അവളുടെ ചെവിയിൽ എന്തോ പറയുന്നത് ഞാൻ കണ്ടു…
അതെന്നെ പറ്റി ആണ് പറയുന്നതെന്ന് മോഹിക്കുന്ന അതിനു മുൻപേ അവളുടെ മറ്റു രണ്ടു കൂട്ടുകാരികളും എന്നെ തിരിഞ്ഞു നോക്കി…. ശേഷം ഒരു കൂട്ടച്ചിരി ഉയർന്നു….എന്നൽ അവൾ എന്നെ നോക്കിയില്ല ….
അമ്പലത്തിലെ സൈഡിൽ ചെരുപ്പ് അഴിച്ച് പടി തൊട്ട് വന്ദിച്ച് അകത്തേക്ക് കയറുന്നതിനുമുമ്പ് ഒരു നോട്ടം ആ മാൻപേട കണ്ണുകൾ കൾ എന്നെ നോക്കി…. പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവൾ കയറി പോയി….
എന്താണെന്നറിയാത്ത മനസ്സിൽ ഒരു സന്തോഷം…. അല്പനേരത്തിനുശേഷം അമ്മ ചേച്ചി അമ്പലത്തിൽ നിന്ന് ഇറങ്ങി വന്നു ശേഷം എനിക്ക് കുറി തൊട്ടു തന്ന് പ്രസാദവും നീട്ടി….
എന്നാൽഎൻറെ കണ്ണ് അമ്പലത്തിൽ അകത്തേക്ക് തന്നെ പോയത് കണ്ടു ചേച്ചി ചോദിച്ചു….”ആരാടാ നോക്കി വച്ചേ….”
ഞാൻ പെട്ടെന്ന് ചേച്ചി യെ ശ്രദ്ധിച്ച് അവിടെ തന്നെ ഇരുന്നു…
“ആരാണെന്ന് അറിയില്ല ഒരു പെൺകുട്ടി ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ല ഇല്ല…. ഒന്ന് സെറ്റ് ആക്കി തരുമോ..??” ഞാനൊന്നു എറിഞ്ഞു നോക്കി …
“അയ്യടാ ചെക്കന്റെ പൂതി…. വന്നു വണ്ടി എടുക്…” – ചേച്ചി
“പ്ലീസ് ചേച്ചി ഒരു അഞ്ചുമിനിറ്റ് എനിക്കുവേണ്ടി കാത്തു നിൽക്ക്” – ഞാൻ…
“ശെരി”…
അല്പ സമയത്തിനു ശേഷം ആ പെൺകുട്ടി നെറ്റിയിൽ ഒരു കുറിയൊക്കെ തൊട്ട് കൈയിൽ പ്രസാദവുമായി അമ്പലത്തിൽ നിന്നും തിരിഞ്ഞു നിന്നിറങ്ങി വന്നു….
ഞാൻ പതിയെ ചേച്ചിയെ വിളിച്ചു ചൂണ്ടിക്കാണിക്കാതെ മെല്ലെ അവളുടെ യുടെ അടയാളങ്ങൾ പറഞ്ഞുകൊടുത്തു….
ഒരു ഗ്രേ കളർ ചുരിദാറും ബ്ലാക്ക് ജീനും ആയിരുന്നു അവളുടെ വേഷം…. അവളെ കണ്ടപ്പോൾ തന്നെ എൻറെ ചേച്ചിയുടെ മുഖത്തെ തിളക്കം ഞാൻ കണ്ടിരുന്നു… അവളെ ചേച്ചിക്ക് ബോധ്യമായി എനിക്ക് മനസ്സിലായി ആയി….