സ്നേഹവും പ്രണയവും [Abraham Ezra]

Posted by

കട്ടിലേക്ക് നോക്കിയപ്പോൾ പുതിയ കറുത്ത ഷർട്ടും മുണ്ടും… ശേഷം അതും ധരിച്ച് ഞാൻ പുറത്തേക്കിറങ്ങി…. എന്നെ കണ്ടതും അവളുടെ കണ്ണുകൾ  തിളങ്ങുന്നത് ഞാൻ കണ്ടു…

“എങ്ങനെയുണ്ട് എൻറെ സെലക്ഷൻ” വാങ്ങി തന്നതിന്റെ ജാടയിൽ എന്നോട് ചോദിച്ചു….

“അത്ര പോരാ എങ്കിലും കുഴപ്പമില്ല ” അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ ചുമ്മാ ചൊറിഞ്ഞു…. സത്യത്തിൽ എനിക്ക് ഒരു വളരെ ഇഷ്ടമായി.

 

അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് അത്…. കറുത്ത സാരിയിൽ സിൽവർ ബോർഡറും വൈറ്റ് ഡിസൈനുള്ള ലുക്കിൽ അതിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു…

 

“എങ്ങനെയുണ്ട് ഞാൻ” ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് അവള് ചൊതിച്ച്…

ഭംഗിയായിരിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് അതുമതി അതുകൊണ്ടുതന്നെ എന്നെ വല്യ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് ഞാൻ തടിതപ്പി…..

ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ എൻറെ ബൈക്കിലെ താക്കോലും എടുത്ത് അവൾ പുറത്തേക്കിറങ്ങി… ശേഷം വീണ്ടും ലോക്ക് ചെയ്ത് ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു…

ഒരു ബ്ലാക്ക് ക്ലാസിക് ത്രീ ഫിഫ്റ്റി ആയിരുന്നു എൻറെ ബൈക്ക്… സത്യത്തിൽ ഇപ്പോൾ ഞങ്ങളെ കണ്ടാൽ ചേച്ചിയും അനിയനും ആണെന്ന് ആരും തന്നെ പറയില്ല…

അമ്പലത്തിൽ എത്തിയതും അകത്തേക്ക് കയറാൻ അവള് കുറെ നിർബന്ധിച്ചെങ്കിലും അകത്തേക്ക് കയറാൻ ഞാൻ ഒരുങ്ങിയില്ല…

ശേഷം ഞാൻ അമ്പലത്തിലെ ആൽത്തറയിൽ ഇരുന്നു …അവൾ അമ്പലത്തിൽ കയറി കഴിഞ്ഞ ശേഷം ഞാൻ ഒന്ന് കണ്ണോടിച്ചു…

ഈ കൊറോണക്കാലത്ത് ഭക്തജനങ്ങൾക്ക് ഒരു കുറവുമില്ല….

എന്നാൽ ഉള്ളവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്…. അതുകൊണ്ടുതന്നെ എനിക്ക് ഒട്ടും തന്നെ  ബോറടിക്കില്ല എന്ന് മനസ്സിലായി…

ഒരുപാട് കണ്ണുകൾ എൻറെ കണ്ണിൽ ഉണ്ടാക്കിയെങ്കിലും ഒരെണ്ണം പോലും പോലും എൻറെ മനസ്സിൽ പതിഞ്ഞില്ല…

പെട്ടെന്നായിരുന്നു എന്റെ നെഞ്ചും ഭൂമിയും കുലുക്കി കൊണ്ട് കൃഷ്ണൻ ചേട്ടൻറെ കതിന മുഴങ്ങിയത്…..

 

“അയ്യോ….” ഏതോ ഒരു പെൺ ശബ്ദം….

ഞാനെൻറെ ഇടതുവശത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ചെറിയ കുട്ടികളെ പോലെ രണ്ടു ചെവിയും കൈകൊണ്ട് അടച്ചുപിടിച്ച് കണ്ണും ഇറുക്കി പിടിച്ചു കതിന പൊട്ടി തീരുവാൻ ആയി കാത്തുനിൽക്കുന്നു നമ്മുടെ നായിക….

Leave a Reply

Your email address will not be published. Required fields are marked *